Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷീരകർഷക സംഗമം; അവസാന...

ക്ഷീരകർഷക സംഗമം; അവസാന ദിനത്തിലെ താരം 'മാണിക്യം'

text_fields
bookmark_border
വടകര: കഴിഞ്ഞ മൂന്നു ദിനങ്ങളിലായി ചോമ്പാല മിനി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ക്ഷീരകർഷക സംഗമം സമാപിച്ചു. വിവിധങ്ങളായ കന്നുകാലികളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പ്രദർശനംകൊണ്ട് സംഗമം ശ്രദ്ധേയമായി. സ്വകാര്യ ബസ് സമരം ബാധിക്കുമെന്ന് കരുതിയെങ്കിലും അവസാന ദിവസത്തിലും ജനത്തിരക്കായിരുന്നു. സംഗമത്തി‍​െൻറ ആദ്യദിനം കന്നുകാലി പ്രദർശനത്തിൽ വലുപ്പംകൊണ്ട് ശ്രദ്ധനേടിയത് ഗുജറാത്തിൽ നിന്നുള്ള ജഫ്റാബാദി എന്ന പശുവായിരുന്നു. എന്നാൽ, ശനിയാഴ്ച മാണിക്യം എന്ന ലോകത്തിലെ ഏറ്റവും ചെറിയ ഇനം (വെച്ചൂർ) പശുവാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോൾ ഒമ്പതു വയസ്സുള്ള മാണിക്യം 2014ൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നാടൻ പശുക്കളായ പൊൻവാർ (പൂർണിയ) -മധ്യപ്രദേശ്, പുൻഗാനൂർ -ആന്ധ്രപ്രദേശ്, കാങ്കയേം -ഈറോഡ്, നിമാരി -മധ്യപ്രദേശ്, ഗിർ -ഗുജറാത്ത്, മോട്ടു ഒഡിഷ തുടങ്ങി രാജ്യത്തി‍​െൻറ വിവിധ പ്രദേശങ്ങളിലെ പശുക്കളാണ് പ്രദർശനത്തിനുള്ളത്. മാണിക്യം അടക്കം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 16 പശുക്കളെ അത്തോളിയിൽ പ്രവർത്തിക്കുന്ന കാമധേനു നാച്വറൽ ഫാമിൽ സംരക്ഷിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story