Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:05 AM IST Updated On
date_range 18 Feb 2018 11:05 AM ISTമാനവ സൗഹൃദ സന്ദേശവുമായി സംഗീതയാത്ര
text_fieldsbookmark_border
നാദാപുരം: കേരള കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ മലപ്പുറം അരീക്കോട്ടുനിന്ന് കാഞ്ഞങ്ങാട് രാമചന്ദ്രെൻറ നേതൃത്വത്തിൽ ആരംഭിച്ച മാനവ സൗഹൃദ സന്ദേശയാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി. ശനിയാഴ്ച രാവിലെ കൊടുവള്ളിയിൽനിന്ന് ആരംഭിച്ച ജാഥ കുന്ദമംഗലം, പേരാമ്പ്ര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കല്ലാച്ചിയിൽ സമാപിച്ചു. ജില്ലതല സമാപനം ഇ.കെ. വിജയൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മണ്ടോടി ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.കെ. അഷ്റഫ് സ്വാഗതം പറഞ്ഞു. കാനേഷ് പൂനൂർ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, സി.വി. കുഞ്ഞികൃഷ്ണൻ, പി.പി. ബാലകൃഷ്ണൻ, വി.സി. ഇഖ്ബാൽ, സി.എച്ച്. മോഹനൻ, അസീസ് തായിനേരി, ഇബ്രാഹിം മൊഗ്രാൽ, നവാസ് പാലേരി, ഇഖ്ബാൽ നരിപ്പറ്റ എന്നിവർ സംസാരിച്ചു. നേരത്തേ നടന്ന കരോക്കെ ഗാനാലാപന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ ഉദ്ഘാടനം ചെയ്തു. നസീർ ചീക്കോന്ന് അധ്യക്ഷത വഹിച്ചു. പി.കെ. നസീമ, നജ്മ ബീവി, സി. രാഗേഷ്, ടി.വി. മമ്മു, റഹ്മത്ത്, വത്സരാജ് മണലാട്ട്, അനു പാട്യംസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story