Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightedit പി.എൻ.ബി:...

edit പി.എൻ.ബി: അന്വേഷണം വിശ്വസനീയമാകണം

text_fields
bookmark_border
edit പി.എൻ.ബി: അന്വേഷണം വിശ്വസനീയമാകണം പണഞെരുക്കത്തിനിടയിലും ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പൊതുമേഖല ബാങ്കുകളെ രക്ഷപ്പെടുത്താൻവേണ്ടി നീക്കിവെച്ചത് ഒരു ലക്ഷം കോടി രൂപ. കെടുകാര്യസ്ഥതക്കും തട്ടിപ്പിനും ഇരയായി നഷ്ടത്തിലായ ബാങ്കുകളെ വീണ്ടെടുക്കേണ്ട ഭാരവും നികുതിദായകൻ വഹിക്കണം. എന്നിേട്ടാ, ആ ഒരു ലക്ഷം കോടിയിൽ 5473 കോടിക്ക് കാത്തിരിക്കുന്ന പഞ്ചാബ് നാഷനൽ ബാങ്കിനെ (പി.എൻ.ബി) പറ്റിച്ച് 11,500 കോടിയുമായി ഒരാൾ കടന്നുകളഞ്ഞിരിക്കുന്നു. പൊതുമേഖല ബാങ്കുകളിൽ രണ്ടാംസ്ഥാനത്തുള്ള പി.എൻ.ബിയെ ഇത്ര ആയാസരഹിതമായി കബളിപ്പിക്കാൻ നീരവ് മോദി എന്ന വജ്ര വ്യാപാരിക്ക് സാധിച്ചതിൽ ചില ബാങ്ക് ജീവനക്കാരുടെ ഒത്തുകളിയുണ്ടെന്ന് കരുതപ്പെടുന്നു. ബാങ്ക് സി.ബി.െഎക്ക് പരാതി നൽകിയതോടെ ഭീമമായ തട്ടിപ്പി​െൻറ വിവരങ്ങൾ പുറത്തായി. പത്ത് ബാങ്കുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സി.ബി.െഎ അറസ്റ്റുകൾ തുടങ്ങിക്കഴിഞ്ഞു. നീരവ് മോദി, ഭാര്യ ആമി മോദി, ബന്ധുക്കൾ തുടങ്ങി പലർക്കുമെതിരെ എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നു. സാധാരണക്കാര​െൻറ വായ്പത്തിരിച്ചടവ് വൈകിയാൽ ദംഷ്ട്രകൾ കാട്ടുന്ന ബാങ്കുകൾ സമ്പന്നരുടെ വൻ കിട്ടാക്കടങ്ങൾപോലും എഴുതിത്തള്ളുന്ന കാലമാണിത്. ഡിജിറ്റൽ ധനവ്യവസ്ഥയുടെ പേരിൽ സാധാരണക്കാരനെ ഏറെ പ്രയാസപ്പെടുത്തുന്നവർതന്നെ, കോർബാങ്കിങ്ങിനുപകരം ഇതര ബാങ്കുകൾക്ക് ജാമ്യച്ചീട്ട് (ലെറ്റർ ഒാഫ് അണ്ടർടേക്കിങ്) നൽകി കോടികൾ വെട്ടിക്കുന്നത് കാണുന്നില്ലത്രെ. ഏതാനും ജൂനിയർ ഉദ്യോഗസ്ഥരുടെ കള്ളക്കളി മാത്രമാണ് ഇവിടെ നടന്നതെന്ന് കരുതാൻ പ്രയാസമാണ്. ആസൂത്രിതമായ, ഉന്നതങ്ങളിലുള്ളവർ കാണേണ്ടത് കാണാതെ പോകുന്ന, അസ്വാഭാവികത ഇൗ ഇടപാടി​െൻറ വിവിധ ഘട്ടങ്ങളിലുണ്ടായിട്ടുണ്ട്. ഇത് ഒറ്റപ്പെട്ടതല്ല എന്ന സൂചനയും വന്നുകഴിഞ്ഞു. വേറെ ആറു ബാങ്കുകളും കബളിപ്പിക്കലിന് ഇരയായതായി സംശയമുണ്ടത്രെ. ഇതിലെല്ലാം ബാങ്ക് ജീവനക്കാർക്കും പങ്കുണ്ടെന്നുകൂടി സൂചനയുണ്ട്. കാൽലക്ഷം കോടിയോളം വെട്ടിപ്പുകളും ഏഴുലക്ഷം കോടിയോളം കിട്ടാക്കടങ്ങളുമായി 2012-16 കാലത്ത് പൊതുമേഖല ബാങ്കുകൾ വ്യാപകമായും വൻതോതിലും പൊതുജനങ്ങളുടെ പണം പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇത്ര വലിയ വെട്ടിപ്പുകൾ നടക്കണമെങ്കിൽ ബാങ്കിങ് സംവിധാനത്തിൽ കരുതിക്കൂട്ടിയോ അല്ലാതെയോ ബാക്കിവെച്ച പഴുതുകൾ അത്ര ഗുരുതരമാകണം. 1990കളിൽ ഹർഷദ്മേത്ത 5000 കോടി രൂപ കബളിപ്പിച്ചത് വ്യാജ ബാങ്ക്രശീതികൾ കൊണ്ടായിരുന്നു. വാജ്പേയി ഭരണത്തിൽ കേതൻ പരേഖ് വെട്ടിപ്പുനടത്തിയത് അനർഹമായി 'പേ ഒാർഡറു'കൾ സമ്പാദിച്ചായിരുന്നു. വിവിധ സർക്കാറുകൾക്കു കീഴിൽ നടന്ന വെട്ടിപ്പുകളിൽ, സംവിധാനത്തിലെ പഴുതും ഒത്തുകളിച്ച അണിയറക്കാരുമാണ് പ്രമുഖ പങ്കുവഹിച്ചത്. ലളിത് മോദി, വിജയ് മല്യ തുടങ്ങിയവരെപ്പോലെ ഇപ്പോൾ നീരവ് മോദിയും രക്ഷപ്പെട്ടശേഷമാണ് വിവരം പുറത്തറിയുന്നത്. നരേന്ദ്ര മോദി സർക്കാറിനെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിന് സർക്കാർ നൽകുന്ന മറുപടി, തട്ടിപ്പുകാർക്ക് മോദി ഭരണത്തിൽ നിലനിൽപില്ലാത്തതുെകാണ്ട് അവർ കടന്നുകളയുന്നു എന്നാണ്. ഒരുപക്ഷേ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ ജനങ്ങളെ ഇളക്കിമറിക്കാൻ ഇൗ വിശദീകരണം സഹായിച്ചേക്കും. എന്നാൽ, തട്ടിപ്പുകാരെ രക്ഷെപ്പടാൻ അനുവദിക്കാതിരിക്കേണ്ടതും രക്ഷപ്പെട്ടവരെ തിരിച്ചുകൊണ്ടുവരേണ്ടതും ഭരിക്കുന്ന സർക്കാറേല്ല? വൻ കോർപറേറ്റുകൾക്കൊപ്പം കുറെ വെട്ടിപ്പുകാരും ചേർന്ന് അനുഭവിക്കുന്ന 'അച്ഛേ ദിൻ' ആയിരുന്നില്ലല്ലോ ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നത്. സർക്കാർ നൽകിയ വിശദീകരണത്തിലെ പൊരുത്തക്കേടുകൾ ആശങ്കയുണ്ടാക്കുന്നു. പി.എൻ.ബി കുംഭകോണം നടക്കുേമ്പാൾ റിസർവ് ബാങ്കും ധനമന്ത്രാലയവും അതറിയാതെ പോയതെങ്ങനെ? പ്രധാനമന്ത്രിക്ക് ഇതിനെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. എന്നാൽ, 2016 ജൂലൈയിൽതന്നെ താൻ പ്രധാനമന്ത്രിയുടെ ഒാഫിസിൽ ഒരു പരാതി നൽകിയിരുന്നുവെന്ന് എസ്.വി. ഹരിപ്രസാദ് എന്നയാൾ വെളിപ്പെടുത്തുന്നു. ആ പരാതി കിട്ടിയ കമ്പനി രജിസ്ട്രാറാകെട്ട തെളിവെടുപ്പുപോലും നടത്താെത കേസ് അവസാനിപ്പിച്ചുവത്രെ. നീരവ് മോദിയുമായി പ്രധാനമന്ത്രി സംസാരിച്ചിട്ടില്ലെന്ന രവിശങ്കർ പ്രസാദി​െൻറ പ്രസ്താവനക്കെതിരായി, ദാവോസിൽ അവർ ഒരേ ഉച്ചകോടിയിൽ പെങ്കടുക്കുക മാത്രമല്ല, കൂടിക്കാഴ്്ച നടത്തുകയും ചെയ്തു എന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ജനുവരി ആദ്യവാരത്തിലാണ് നീരവും കൂട്ടരും ഒാരോരുത്തരായി രാജ്യം വിട്ടത്. വരാനിരിക്കുന്ന അന്വേഷണത്തെപ്പറ്റി മുന്നറിവ് കിട്ടിയതുകൊണ്ടാണ് ഇതെന്ന് ആരോപണമുണ്ട്. എല്ലാവരും പോയശേഷം ദാവോസ് സമ്മേളനം കഴിഞ്ഞതി​െൻറ പിറ്റേന്ന് സി.ബി.െഎ കേസെടുക്കുന്നു. ഇതെല്ലാം ആകസ്മികമോ? ബാങ്കിങ് രംഗത്തെ ശുദ്ധീകരിക്കാൻ ശ്രമിച്ച മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെ പോകാനനുവദിച്ചതിനു പിന്നിൽ വല്ലതുമുണ്ടോ? ഉന്നതരുമായി ബന്ധപ്പെട്ട ആരോപണമുള്ള സ്ഥിതിക്ക് പതിവുരീതിയിലുള്ള അന്വേഷണം മതിയോ ഇതിൽ?
Show Full Article
TAGS:LOCAL NEWS 
Next Story