Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:11 AM IST Updated On
date_range 17 Feb 2018 11:11 AM ISTഹരിതകേരളം മിഷൻ: വരൾച്ച ആഘാത ലഘൂകരണ പദ്ധതികൾക്ക് പ്രാമുഖ്യം
text_fieldsbookmark_border
കൽപറ്റ: ജില്ലയിൽ ഹരിതകേരളം മിഷൻ വരൾച്ച ആഘാത ലഘൂകരണ പദ്ധതികളുൾെപ്പടെയുള്ളവക്ക് പ്രാമുഖ്യം നൽകി മുന്നോട്ടു പോകുമെന്ന് മിഷൻ സംസ്ഥാന വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ പറഞ്ഞു. പദ്ധതികളിൽ വകുപ്പുകളുടെ സംയോജനം കുെറക്കൂടി സാധ്യമാകേണ്ടതുണ്ട്. സംയോജന പ്രക്രിയ വേഗത്തിലാക്കാൻ നിലവിലെ പല ചട്ടങ്ങളിലും രീതി സമ്പ്രദായങ്ങളിലും മാറ്റം വരുത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് മിഷൻ പ്രവർത്തനങ്ങളിൽ വളരെ വലുതാണെന്ന് ടി.എൻ. സീമ പറഞ്ഞു. കലക്ടറേറ്റിലെ എ.പി.ജെ ഹാളിൽ ചേർന്ന ഹരിത കേരള മിഷൻ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വരൾച്ച പ്രതിരോധ പ്രവർത്തനം ഊർജിതം വിവിധ പദ്ധതികളിലായി അനുവദിച്ച തടയണകൾ ഉൾെപ്പടെ വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കിവരുന്നതായി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജീനിയർ യോഗത്തിൽ അറിയിച്ചു. വരൾച്ച മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്് ജലസംരക്ഷണ പ്രവർത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. മിഷെൻറ സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി 17 പഞ്ചായത്തുകളിൽ േപ്രാജക്ടുകൾ തയാറായിട്ടുണ്ട്. മിക്ക പഞ്ചായത്തുകളിലും മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ കഴിഞ്ഞു. ഇറിഗേഷൻ വകുപ്പിെൻറ നേതൃത്വത്തിൽ നീർത്തടാധിഷ്ഠിത പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ആരോഗ്യ ജാഗ്രത സമിതികളുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായി അരോഗ്യ വകുപ്പ് അറിയിച്ചു. കുടുംബശ്രീ, ശുചിത്വ മിഷൻ എന്നിവ സഹകരിച്ച് മാലിന്യം സംസ്കരിക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്ന് ടി.എൻ. സീമ പറഞ്ഞു. റിസോർട്ടുകളുടെ ജല ഉപഭോഗം വിലയിരുത്തണം 20 പഞ്ചായത്തുകളിൽ ഹരിത കർമ സേന രൂപവത്കരിച്ചിട്ടുണ്ട്. രണ്ടു നഗരസഭകളിലും ഹരിത കർമ സേന രൂപവത്കരിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 159 ഹെക്ടർ സ്ഥലത്തുകൂടി അധികമായി തരിശു നെൽകൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞതായി കൃഷിവകുപ്പ് അറിയിച്ചു. മുള്ളൻകൊല്ലി, പുൽപള്ളി, പൂതാടി പഞ്ചായത്തുകളിൽ നടപ്പാക്കുന്ന വരൾച്ച ദുരിതാശ്വാസ പദ്ധതിയെ ഏറെ പ്രതീക്ഷയോടെ മിഷൻ കാണുന്നു. വയനാട്ടിലെ റിസോർട്ടുകൾ നിലനിൽക്കുന്നത് ഇവിടത്തെ കാലാവസ്ഥയെയും പ്രകൃതിയെയും ആശ്രയിച്ചാണ്. റിസോർട്ടുകളുടെ ജല ഉപഭോഗം, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തപ്പെടേണ്ടതുണ്ട്. വയനാടിെൻറ പ്രകൃതി സംരക്ഷണത്തിൽ ചില ചട്ടങ്ങൾ ഇവക്ക് ബാധകമാക്കണം. വരൾച്ച ലഘൂകരണ പദ്ധതി പ്രവൃത്തനം ഉടൻ മുള്ളൻകൊല്ലി, പുൽപള്ളി, പൂതാടി വരൾച്ച ദുരിതാശ്വാസ (ലഘൂകരണ) പദ്ധതിയുടെ പ്രാഥമിക ഘട്ടം തുടങ്ങാൻ ആവശ്യമായ തുക ലഭ്യമായിട്ടുണ്ടെന്നും 80 കോടിയുടെ പദ്ധതി പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാൻ കഴിയുമെന്നും ജില്ല കലക്ടർ എസ്. സുഹാസ് യോഗത്തിൽ പറഞ്ഞു. വിവിധ വകുപ്പുകളിലെ ഗ്രീൻേപ്രാട്ടോകോൾ നിരീക്ഷിക്കുന്നതിനായി നോഡൽ ഓഫിസറെ നിയോഗിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് മാതൃകാ മാലിന്യ സംസ്കരണ പ്ലാൻറ് ആരംഭിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഹരിത നിയമാവലി ഗ്രാമപഞ്ചായത്തുകൾ നടത്തിവരുന്നതായി കലക്ടർ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ സുധീർ കിഷൻ, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് പി.എം. നാസർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. FRIWDL13 ഹരിത കേരള മിഷൻ ജില്ലാതല അവലോകന യോഗത്തിൽ മിഷൻ സംസ്ഥാന വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ സംസാരിക്കുന്നു ----------------------------------------- സ്യൂട്ട് കോൺഫറൻസ് കൽപറ്റ: ഫെബ്രുവരി മാസത്തെ സ്യൂട്ട് കോൺഫറൻസ് 24ന് ഉച്ചക്ക് ശേഷം മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. എംപവേർഡ് കമ്മിറ്റി മീറ്റിങ്ങും ഇതോടൊപ്പം നടക്കും. ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ജില്ല കലക്ടർ അറിയിച്ചു. റേഷൻ കാർഡിന് അപേക്ഷിക്കാം കൽപറ്റ: റേഷൻ കാർഡ് പുതുക്കൽ പ്രക്രിയയിൽ ഫോട്ടോ എടുത്ത് പുതുക്കാൻ കഴിയാത്തവരിൽനിന്നും, ഇതുവരെ റേഷൻ കാർഡ് ലഭിക്കാത്ത കുടുംബങ്ങളിൽ നിന്നും പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ 15 മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസിൽ സ്വീകരിച്ചു തുടങ്ങി. അപേക്ഷകയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, കാർഡിൽ ഉൾപ്പെടേണ്ട അംഗങ്ങളുടെ ആധാർ നമ്പർ എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകണം. അപേക്ഷയുടെ ഫോറം പഞ്ചായത്ത് ഓഫിസുകളിലും താലൂക്ക് സപ്ലൈ ഓഫിസിലും ലഭ്യമാണ്. കാട്ടുതീ പ്രതിരോധം ബോധവത്കരണ സൈക്കിൾ റാലി ഇന്ന് സുൽത്താൻ ബത്തേരി: കാട്ടുതീ പ്രതിരോധത്തിെൻറ ഭാഗമായി വനം വന്യജീവി വകുപ്പും വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന ബോധവത്കരണ സൈക്കിൾ റാലി ശനിയാഴ്ച നടക്കും. തോൽപെട്ടി ഇക്കോ സെൻററിൽ രാവിലെ ഏഴിന് ജില്ല കലക്ടർ എസ്. സുഹാസ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. നോർത്ത് വയനാട് ഡി.എഫ്.ഒ പി. പ്രസാദ് അധ്യക്ഷത വഹിക്കും. മാനന്തവാടി ഗാന്ധി പാർക്കിൽ ഒമ്പതിന് റാലിക്ക് സ്വീകരണം നൽകും. ഉച്ചക്ക് രണ്ടിന് പുൽപള്ളിയിലും മൂന്നിന് ബത്തേരി സ്വതന്ത്ര മൈതാനിയിലും ജാഥയെത്തും. വൈകീട്ട് മുത്തങ്ങ ഇക്കോ ടൂറിസം കേന്ദ്രത്തിൽ സൈക്കിൾ റാലി സമാപിക്കും. നൂൽപുഴ പഞ്ചായത്ത് പ്രസിഡൻറ് ശോഭൻകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പോക്സോ ബോധവത്കരണ ക്ലാസ് കൽപറ്റ: ആദിവാസി മേഖലയിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾകൂടി വരുന്ന സാഹചര്യത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ജില്ലയിലെ ൈട്രബൽ പ്രമോട്ടർമാർക്കായി ബോധവത്കരണ ക്ലാസ് നടത്തി. വനിത ശിശു വികസന വകുപ്പിെൻറയും ജില്ല ശിശു സംരക്ഷണ യൂനിറ്റിെൻറയും ആഭിമുഖ്യത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ഐ.ടി.ഡി.പി ജൂനിയർ സൂപ്രണ്ട് ജംഷീദ് ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രജിത്ത് അധ്യക്ഷത വഹിച്ചു. അഖില രാജഗോപാൽ, ജില്ല പ്രബേഷൻ ഓഫിസർ അഷറഫ് കാവിൽ, സിജു ലൂക്കോസ് എന്നിവർ സംസാരിച്ചു. അഷറഫ് കാവിൽ, മനിത മൈത്രി, പി.ടി. അഭിത എന്നിവർ ക്ലാസെടുത്തു. 240 ൈട്രബൽ പ്രമോട്ടർക്കായി നാല് ബ്ലോക്കുകളിലായാണ് ബോധവത്കരണ പരിപാടി നടക്കുന്നത്. FRIWDL12 പോക്സോ ബോധവത്കരണ ക്ലാസ് ഐ.ടി.ഡി.പി ജൂനിയർ സൂപ്രണ്ട് ജംഷീദ് ഉദ്ഘാടനം ചെയ്യുന്നു ഫുട്ബാൾ ടൂർണമെൻറ് മാനന്തവാടി: പി.കെ. കാളൻ മെമ്മോറിയൽ കോളജിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന എട്ടാമത് കാളൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെൻറ് തുടങ്ങി. മാനന്തവാടി എസ്.ഐ മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ. ബിജു, മെംബർ സി.സി. ജോൺ, കൺവീനർ മുഹിയുദ്ദീൻ, ഗ്ലാഡ്സൺ പോൾ, അബ്ദുസ്സലാം, അമൽ തോമസ്, അജിത് ബേബി എന്നിവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ ഇമാം ഗസാലി കൂളിവയൽ സി.എം കോളജ് നടവയലിനെ ഒരു ഗോളിന് തോൽപിച്ചു. ടൂർണമെൻറിൽ വയനാട്ടിലെ 11 കോളജുകൾ പങ്കെടുക്കും. വൈദ്യുതി മുടങ്ങും കൽപറ്റ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story