Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്ലാച്ചി-ആവോലം...

കല്ലാച്ചി-ആവോലം റോഡി​െൻറ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു

text_fields
bookmark_border
നാദാപുരം: ജില്ലപഞ്ചായത്ത് പരിഷ്‌കരണ പ്രവൃത്തി നടത്തുന്ന കല്ലാച്ചി-ആവോലം റോഡി​െൻറ പ്രവൃത്തി ഉദ്ഘാടനം ജില്ലപഞ്ചായത്ത് മെംബർ അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പദ്ധതിവർഷങ്ങളിൽ 55 ലക്ഷം രൂപ ചെലവഴിച്ച് പരിഷ്‌കരിച്ചതി​െൻറ ബാക്കിവരുന്ന ഭാഗമാണ് ഇപ്പോൾ പ്രവൃത്തി നടത്തുന്നത്. എട്ട് ലക്ഷം രൂപയാണ് ഈ പ്രവൃത്തിക്ക് വകയിരുത്തിയത്. വാർഡ് മെംബർ സി.കെ. നാസർ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ മണ്ടോടി ബഷീർ, സി.കെ. റീന, എം.പി. സൂപ്പി, വി.വി. മുഹമ്മദലി, കെ.ടി.കെ. സ്വാതി, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേരി, ടി. കണാരൻ, കൊടുക്കണ്ടി മൊയ്തു, എൻ.കെ. ജമാൽ, കരിമ്പിൽ ദിവാകരൻ, വി.പി. ഫൈസൽ, പി.കെ. സമീർ, തുണ്ടിയിൽ യൂസഫ്, കെ.കെ. കുഞ്ഞമ്മദ്കുട്ടി, ജലീൽ നാമത്ത് എന്നിവർ സംസാരിച്ചു. പടം : ndm 1 ജില്ലപഞ്ചായത്ത് പരിഷ്കരണപ്രവൃത്തി നടത്തുന്ന കല്ലാച്ചി-ആവോലം റോഡി​െൻറ പ്രവൃത്തി ഉദ്ഘാടനം ജില്ലപഞ്ചായത്ത് മെംബർ അഹമ്മദ് പുന്നക്കൽ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story