Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാദാപുരം ജില്ലയിലെ...

നാദാപുരം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് ജില്ലതല അംഗീകാരം ഇത് ആറാംതവണ

text_fields
bookmark_border
നാദാപുരം: ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സർക്കാറി​െൻറ അവാർഡിന് നാദാപുരം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. ആറാംതവണയാണ് നാദാപുരത്തിന് ജില്ലതലത്തിൽ ട്രോഫി ലഭിക്കുന്നത്. 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും 19ന് പെരിന്തൽമണ്ണയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടിയിൽ സമ്മാനിക്കും. നേരത്തെ ഒരുതവണ ദേശീയതലത്തിലും, രണ്ടുതവണ സംസ്ഥാനതലത്തിലും, അഞ്ചുതവണ ജില്ലതലത്തിലും മികച്ച പഞ്ചായത്തായി നാദാപുരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പദ്ധതി പ്രവർത്തനങ്ങളുടെ നിർവഹണം, കണിശമായ നികുതിപിരിവ്, കണക്കുകൾ സൂക്ഷിക്കുന്നതിലെ കാര്യക്ഷമത, മികച്ച ജനസേവനം തുടങ്ങിയ രംഗങ്ങളിലെ മികവിനാണ് അംഗീകാരം. പഞ്ചായത്ത് പ്രസിഡൻറ് സഫീറ മൂന്നാംകുനിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇപ്പോഴുള്ളത്. കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് നേട്ടത്തിനു പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫീറ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story