Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:05 AM IST Updated On
date_range 17 Feb 2018 11:05 AM ISTഅവർ കൈകോർത്തു; സഹപാഠിക്ക് സ്വപ്നഭവനം ഒരുങ്ങി
text_fieldsbookmark_border
വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് രണ്ടരമാസം കൊണ്ട് സ്നേഹവീട് ഒരുക്കിയത് വടകര: രണ്ടരമാസം കൊണ്ട് നിർധനയായ വിദ്യാർഥിക്ക് സ്നേഹവീട് ഒരുക്കാനായതിെൻറ നിർവൃതിയിലാണ് വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും മാനേജ്മെൻറും. സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിക്കാണ് മലാറക്കൽ പ്രദേശത്ത് ഒമ്പതര ലക്ഷം രൂപ മുടക്കി സ്വപ്നഭവനം നിർമിച്ചു നൽകിയത്. വീടിെൻറ താക്കോൽദാനം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർഡ് മെംബറായ ഫെബിന സാലിമാണ് വീടിെൻറ കാര്യം ആദ്യമായി സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിദ്യാർഥികളും അധ്യാപകരും തങ്ങൾക്കാവുന്ന പരമാവധി വിഹിതം വീട് നിർമാണ ഫണ്ടിലേക്ക് നൽകി. ഇതിനിടെ എട്ടാംതരത്തിൽ പഠിക്കുന്ന നഹ അഷ്റഫ് എന്ന വിദ്യാർഥിനി കുടുബ വാട്സ്ആപ് കൂട്ടായ്മയിലൂടെ ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചത് മറ്റു വിദ്യാർഥികൾക്കും പ്രേരണയായി. വി.എച്ച്.എസ്.ഇയിലെ പൂർവവിദ്യാർഥി സംഘടന രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ചു നൽകി. വില്യാപ്പള്ളിയിലെ 'മലാർക്കൽ' പ്രദേശത്തെ 'ചങ്ങായീസ്' എന്ന യുവജന കൂട്ടായ്മയാണ് വീട് നിർമിക്കാനാവശ്യമായ നാല് സെൻറ് സ്ഥലം ആറുലക്ഷം രൂപ ചെലവിൽ വാങ്ങി നൽകിയത്. സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിലായിരുന്നു വീട് നിർമാണം. പ്രോഗ്രാം ഓഫിസർ വി.പി. ഉബൈദ് നിർമാണത്തിന് മേൽനോട്ടം വഹിച്ചു. ബാനി അസോസിയേറ്റ്സിലെ ആർകിടെക്റ്റുകളായ റിസ്വാൻ റിയാസ്, ഷാജബീൻ എന്നിവർ സാങ്കതേിക സഹായങ്ങൾ നൽകി. ചെയർമാൻ ഫെബിന സാലിം, പി.ടി.എ പ്രസിഡൻറ് ടി.പി. ഹസ്സൻ, മാനേജർ കാര്യാട്ട് കുഞ്ഞമ്മദ്, പ്രധാനധ്യാപകൻ കെ.കെ. കുമാരൻ, പ്രിൻസിപ്പൽ കെ.കെ. കാസിം, ആർ. യുസുഫ് ഹാജി, കൺവീനർ വി.പി. ഉബൈദ്, രാമകൃഷ്ണൻ, പി. മൊയ്തീൻ, എം.കെ. റഫീഖ്, പി. റാഷിദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story