Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൽപറ്റ നഗരസഭ കൗൺസിൽ...

കൽപറ്റ നഗരസഭ കൗൺസിൽ യോഗത്തിൽ വാക്കേറ്റവും ഉപരോധവും

text_fields
bookmark_border
*എൽ.ഡി.എഫ് കൗൺസിലർമാർ മണിക്കൂറുകളോളം സെക്രട്ടറിയെ തടഞ്ഞുവെച്ചു *നഗരത്തിലെ അനധികൃത കൈയേറ്റം ചർച്ചചെയ്യാനാണ് പ്രത്യേക കൗൺസിൽ ചേർന്നത് കൽപറ്റ: അനധികൃത കൈയേറ്റം സംബന്ധിച്ച് ചർച്ചചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും ഉപരോധവും. വാക്കേറ്റത്തിനൊടുവിൽ എൽ.ഡി.എഫ് കൗൺസിലർമാർ മണിക്കൂറുകളോളം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ തടഞ്ഞുവെച്ചു. എൽ.ഡി.എഫ് കൗൺസിലർമാരും യു.ഡി.എഫ് കൗൺസിലർമാരും തമ്മിലുണ്ടായ തർക്കമാണ് ഉപരോധത്തിലെത്തിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് കൽപറ്റ അനധികൃത നിർമാണങ്ങളെ കുറിച്ച് ചർച്ചചെയ്യുന്നതിനായി കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. വൻകിട കച്ചവട സ്ഥാപനത്തി​െൻറ കൈയേറ്റം വ്യക്തമാക്കുന്ന ഫയൽ യോഗത്തിൽ ഹാജരാക്കാൻ എൽ.ഡി.എഫ് - ജനതാദൾ-യു അംഗങ്ങളായ 15പേർ ആവശ്യപ്പെട്ടതോടെയാണ് യോഗം സംഘർഷഭരിതമായത്. ഫയൽ ഹാജരാക്കാൻ ചെയർപേഴ്സനും സെക്രട്ടറിയും തയാറായില്ല. തുടർന്ന് ഇതേ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കമായി. തുടർന്ന് ഫയൽ എത്തിക്കണമെന്നാവശ്യപ്പെട്ട് മൂന്നു മണിയോടെ എൽ.ഡി.എഫ് കൗൺസിലർമാർ യോഗം ഉപരോധിച്ചു. നഗരസഭാ സെക്രട്ടറിയെ തടഞ്ഞുവെക്കുകയും ചെയ്തു. ടി.പി. ടൈൽസ് എന്ന സ്ഥാപനം അനധികൃതമായി നിർമാണം നടത്തിയിരുന്നുവെന്നും ഇത് പൊളിച്ചു നീക്കുന്നത് നോട്ടീസ് നൽകാൻ പോയ അന്നത്തെ നഗരസഭാ ചെയർമാൻ പി.പി. ആലി സ്ഥാപന ഉടമയോട് ഉത്സവകാലമായതിനാൽ ഇപ്പോൾ പൊളിച്ച് നീക്കണ്ട എന്ന് പറഞ്ഞിരുന്നുവെന്നും എൽ.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽ ആരോപിച്ചു. നോട്ടീസ് നൽകാൻപോയ കാര്യം അന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഫയലിൽ എഴുതിച്ചേർത്തിരുന്നുവെന്നും പറഞ്ഞാണ് എൽ.ഡി.എഫ് കൗൺസിലർമാർ ഫയൽ ആവശ്യപ്പെട്ടത്. ഈ സമയം ഡി.വൈ.എഫ്.ഐ കൽപറ്റ മുനിസിപ്പൽ യൂനിറ്റും നഗരസഭാ ഓഫിസിന് പുറത്ത് ഉപരോധം നടത്തി. ബഹളത്തിനൊടുവിൽ സെക്രട്ടറി കെ.ജി. രവീന്ദ്രൻ ഫയൽ ഹാജരാക്കുകയും അനധികൃത നിർമാണം നടത്തിയത് പൊളിച്ചുനീക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും നൽകിയ ഉറപ്പിൻമേൽ രണ്ടര മണിക്കൂർ നീണ്ട ഉപരോധം വൈകുന്നേരം അഞ്ചരയോടെ അവസാനിപ്പിച്ചു. എന്നാൽ, മൂന്നുവർഷം മുമ്പ് താൻ നഗരസഭാധ്യക്ഷൻ ആയിരുന്ന സമയത്ത് ടി.പി. ടൈൽസിന് അനധികൃത നിർമാണം പൊളിച്ച് നീക്കാൻ നോട്ടീസ് നൽകിയിരുന്നെന്നും ഒാണത്തി​െൻറ പിറ്റേദിസം പൊളിച്ച് നീക്കണമെന്നുമാണ് പറഞ്ഞതെന്നും നഗരസഭാ വൈസ് ചെയർപേഴ്സൻ പി.പി. ആലി പറഞ്ഞു. കൗൺസിൽ യോഗം തുടങ്ങി പകുതിയായപ്പോഴാണ് എൽ.ഡി.എഫ് കൗൺസിലർമാർ ഫയൽ ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് ഫയൽ നൽകാതിരുന്നതെന്നാണ് ഭരണസമിതി അംഗങ്ങൾ പറയുന്നത്. must........................................................................................ ഹസനുൽ ബന്ന രക്തസാക്ഷിത്വ അനുസ്മരണം പിണങ്ങോട്: അറബ് ലോകത്ത് ഇസ്ലാമിക നവജാഗരണത്തിന് വീര്യംപകർന്ന ഇഖ് വാനുൽ മുസ്ലിമൂനി​െൻറ സ്ഥാപക നേതാവ് ശഹീദ് ഹസനുൽ ബന്നയുടെ രക്തസാക്ഷിത്വ അനുസ്മരണം നടത്തി. എസ്.ഐ.ഒ പിണങ്ങോട് ഐഡിയൽ കോളജ് യൂനിറ്റി​െൻറ നേതൃത്വത്തിൽ കാമ്പസിൽ നടന്ന പരിപാടിയിൽ യൂനിറ്റ് പ്രസിഡൻറ് റിൻഷാദ് അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം ഹാരിസ് നെന്മാറ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് സെക്രട്ടറി സനാഫ് നന്ദി പറഞ്ഞു. WEDWDL29 ഹസനുൽ ബന്ന രക്തസാക്ഷിത്വ അനുസ്മരണത്തിൽ എസ്.ഐ.ഒ ജില്ല സമിതിയംഗം ഹാരിസ് നെന്മാറ സംസാരിക്കുന്നു ചൈൽഡ് കാൻസർ ദിനാചരണം ഇന്ന് സുൽത്താൻബത്തേരി: അന്താരാഷ്ട്ര ചൈൽഡ് കാൻസർ ദിനാചരണത്തി​െൻറ ഭാഗമായി ബുധനാഴ്ച ബത്തേരിയിൽ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയും ഹോപ്പ് ചൈൽഡ് കെയർ ഫൗണ്ടേഷ‍​െൻറയും നേതൃത്വത്തിൽ ബോധവത്കരണ മീറ്റ് സംഘടിപ്പിക്കുമെന്ന് ഹോപ്പ് ഭാരവാഹികൾ ബത്തേരിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 9.30ന് ബോധവത്കരണ നടത്തും. റാലിയിൽ അസംപ്ഷൻ സ്‌കൂൾ ഓഫ് നഴ്‌സിങ്, വിനായ്ക സ്‌കൂൾ ഓഫ് നഴ്‌സിങ്, കേരള അക്കാദമി, സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് വളൻറിയേഴ്‌സ്, ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ പ്രവർത്തകരും അണിനിരക്കും. തുടർന്ന് സ്വതന്ത്രമൈതാനിയിൽ നടക്കുന്ന സമ്മേളനം നഗരസഭ ചെയർമാൻ സി.കെ. സഹദേവൻ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ സി.പി. ഷമീർ, മുബാറക് അലി, കെ.എസ്. സജി, വിജയൻ, കെ.എ. റഹീം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story