കണ്ണൂർ സർവകലാശാല ബി.എഡ് കായികമേള: മാനന്തവാടി റണ്ണേഴ്സ്​ അപ്​

05:35 AM
14/02/2018
മാനന്തവാടി: പഴയങ്ങാടി ക്രസൻറ് ബി.എഡ് കോളജി​െൻറ ആതിഥേയത്വത്തിൽ ധർമശാലയിൽ നടന്ന മൂന്നാമത് കണ്ണൂർ സർവകലാശാല ബി.എഡ് കായികമേളയിൽ മാനന്തവാടി ബി.എഡ് സ​െൻറർ ഓവറോൾ റണ്ണേഴ്സ് അപ്പായി. തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജ് പുരുഷ--വനിത വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തോടെ ഓവറോൾ കിരീടം നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും വനിത വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് മാനന്തവാടി കായികമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മാനന്തവാടി ബി.എഡ് സ​െൻററിനെ പ്രതിനിധീകരിച്ച് 25 അംഗ ടീമാണ് മേളയിൽ പങ്കെടുത്തത്. TUEWDL10 കണ്ണൂർ സർവകലാശാല ബി.എഡ് കായികമേളയിൽ റണ്ണേഴ്സ് അപ്പായ മാനന്തവാടി ബി.എഡ് സ​െൻറർ ടീം മേഖല സമ്മിറ്റ് 16ന് കൽപറ്റ: 'പൈതൃകത്തിലേക്ക്- വിജയത്തിലേക്ക്' എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ കാമ്പയി​െൻറ ഭാഗമായി മാർച്ച് 14ന് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന എസ്.വൈ.എസ് ജില്ല പ്രതിനിധി സമ്മേളനത്തി​െൻറ പ്രചാരണ പ്രവർത്തനങ്ങൾക്ക് 16ന് വെള്ളിയാഴ്ച തുടക്കമാവും. ശാഖ, മേഖല, ജില്ല ഭാരവാഹികളും ജില്ല കൗൺസിലർമാരും ആമില അംഗങ്ങളുമടക്കം 1000 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. മേഖല സമ്മിറ്റ് 16ന് വെള്ളിയാഴ്ച തലപ്പുഴ, സുൽത്താൻ ബത്തേരി, തരുവണ, കമ്പളക്കാട് എന്നീ മേഖലകളിലും 18ന് മാനന്തവാടി, 22ന് വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നീ മേഖലകളിലും, 23ന് റിപ്പൺ, മേപ്പാടി, അമ്പലവയൽ, പനമരം, കൽപറ്റ, പൊഴുതന, മീനങ്ങാടി എന്നീ മേഖലകളിലും നടക്കും. ജില്ലയിലെ ഹജ്ജ് െട്രയിനർമാരെ പ്രഖ്യാപിച്ചു കൽപറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിനുപോകുന്നവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനു െട്രയിനർമാരെ നിയമിച്ചു. ജില്ല െട്രയിനർ എൻ.കെ. മുസ്തഫ ഹാജി (9447345377), സുൽത്താൻ ബത്തേരി താലൂക്ക്: എൻ.കെ. ഷബീർ (9447386328), പടിഞ്ഞാറത്തറ, കണിയാമ്പറ്റ പഞ്ചായത്തുകൾ: മൊയ്തുട്ടി മാസ്റ്റർ (9605699034), മുട്ടിൽ, കൽപറ്റ, മൂപ്പൈനാട്, മേപ്പാടി, വൈത്തിരി പഞ്ചായത്തുകൾ: കെ.ടി. അബൂബക്കർ (9544794256), വെങ്ങപ്പള്ളി, കോട്ടത്തറ, തരിയോട്, പൊഴുതന: അഹ്മദ് കുട്ടി (9544002451), മാനന്തവാടി, തവിഞ്ഞാൽ: സലാം (9744134107), എടവക: അബ്ദുറഹിമാൻ (8606828384), തൊണ്ടർനാട്: അബൂബക്കർ മൗലവി (9447335151), വെള്ളമുണ്ട: അയ്യൂബ് (9947968775), പനമരം: മൊയ്തു കണക്കശ്ശേരി (9539128132), തിരുനെല്ലി: മൊയ്തു കടവത്ത് (9961964596), വൈത്തിരി, ബത്തേരി താലൂക്കിൽ നിന്നുള്ളവർക്ക് ഫെബ്രുവരി 27ന് മുട്ടിൽ യതീംഖാനയിലും മാനന്തവാടി താലൂക്കിൽ നിന്നുള്ളവർക്ക് 28ന് ബാഫഖി ഹോമിലും ഹജ്ജ് സാങ്കേതിക പഠനക്ലാസ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് െട്രയിനർമാരുമായി ബന്ധപ്പെടുക. എം.എൽ.എയുടെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് യൂത്ത് ലീഗ് കൽപറ്റ: സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാര്‍ക്കും ലഭിക്കുന്ന ആസ്തി വികസന ഫണ്ടി​െൻറയും പ്രാദേശിക വികസന ഫണ്ടി​െൻറയും പ്രപോസല്‍ ലിസ്റ്റും പരമ്പരാഗതമായി വിവിധ വകുപ്പുകള്‍ നടപ്പാക്കിവരുന്ന മാന്‍ഡേറ്ററി സ്‌കീമുകളും വികസന പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ ശ്രമമെന്ന് യൂത്ത് ലീഗ് കൽപറ്റ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. രണ്ട് സമ്പൂർണ ബജറ്റുകൾ കഴിഞ്ഞിട്ടും പ്രാദേശിക വികസനഫണ്ടിലെ രണ്ടു കോടിയും ആസ്തിവികസന ഫണ്ടിലെ 10 കോടിയും അല്ലാതെ ഒരു പദ്ധതിയും എം.എൽ.എക്ക് എടുത്തുകാണിക്കാനായി ഇല്ല. മുൻ എം.എൽ.എയുടെ കാലഘട്ടത്തിൽ അനുവദിച്ച വാരമ്പറ്റ റോഡും മുട്ടിൽ -മേപ്പാടി റോഡും, കൽപറ്റ ഇൻഡോർ സ്റ്റേഡിയവും ആണ് എം.എൽ.എ സ്വന്തംപേരിൽ ചാർത്തുന്നത്. മണ്ഡലത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എം.എൽ.എയുടെ നിലപാടിനെതിരെ 2016-17 സാമ്പത്തിക വർഷത്തെ എല്ലാ പദ്ധതികളുടെയും പ്രദേശത്ത് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ച് പ്രതിഷേധം മണ്ഡലത്തിലുടനീളം സംഘടിപ്പിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡൻറ് കെയംതൊടി മുജീബ്, ജനറൽ സെക്രട്ടറി സി.ടി. ഹുനൈസ് എന്നിവർ അറിയിച്ചു. തിരുനെല്ലി കുംഭം വാവുബലി നാളെ മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കുംഭം വാവുബലി വ്യാഴാഴ്ച നടക്കും. രാവിലെ അഞ്ചു മുതൽ 12- വരെ പാപനാശിനിക്കരയിൽ ബലിതർപ്പണം നടക്കും. ക്ഷേത്രത്തിലെത്തുന്നവരുടെ സൗകര്യത്തിനായി കൂടുതൽ ബലിസാധന വിതരണ കൗണ്ടറുകളും വഴിപാട് കൗണ്ടറുകളും തുറക്കും. ബലിതർപ്പണത്തിനു കാർമികത്വം വഹിക്കുന്നതിനായി പാപനാശിനിക്കരയിൽ കൂടുതൽ വാധ്യാന്മാരെ നിയോഗിക്കും. ക്ഷേത്രത്തിലെത്തുന്നവർക്ക് പ്രഭാതഭക്ഷണവും അത്താഴവും ദേവസ്വം സൗജന്യമായി നൽകുമെന്ന് എക്സി. ഓഫിസർ കെ.സി. സദാനന്ദൻ അറിയിച്ചു. -TUEWDL11 തിരുനെല്ലി ക്ഷേത്രം
COMMENTS