നാടറിയുന്നുണ്ടോ, കാടകലുന്നത്...

05:35 AM
14/02/2018
*വയനാട്ടിലെ വനവിസ്തൃതിയിലുണ്ടായ കുറവ് ആശങ്കയുണ്ടാക്കുന്നു കൽപറ്റ: ദേശീയതലത്തിലും സംസ്ഥാനതലത്തിലും വനവിസ്തൃതി വർധിക്കുമ്പോഴും വയനാട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നാലു ജില്ലകളിൽ വനം കുറഞ്ഞുവെന്ന റിപ്പോർട്ട് ആശങ്കയുണർത്തുന്നു. നാലു ജില്ലകളിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത് വയനാട്ടിലാണ്. മനുഷ്യനും വന്യമൃഗങ്ങളുമായുള്ള സംഘർഷം നാൾക്കുനാൾ ജില്ലയിൽ വർധിക്കുമ്പോഴാണ് ജില്ലയിലെ വനംവിസ്തൃതി കുറഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. 2015 മുതൽ 2017 വരെയുള്ള രണ്ടുവർഷത്തിനിടയിൽ രാജ്യത്തെ പൊതു വനസ്ഥിതി പഠിച്ച് ത‍യാറാക്കിയ റിപ്പോർട്ടിൽ 120 ചതുരശ്ര കിലോമീറ്റർ വനം വിസ്തൃതി ജില്ലയിൽ കുറഞ്ഞതായാണ് വ്യക്തമാക്കുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പ്ലാേൻറഷനുകളിലെയും ഗ്രീൻ ലാൻഡുകളിലെയും മരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽതന്നെ വയനാട്ടിൽ പ്ലാേൻറഷൻ ഭൂമികളിലെയും മറ്റും തരംമാറ്റം മൂലം വിസ്തൃതിയിൽ കുറവുവന്നിരിക്കാമെന്നാണ് പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. വനവിസ്തൃതി കുറയുന്നത് ഭാവിയിൽ ജില്ലയിലെ കാലാവസ്ഥ വ്യതിയാനത്തിലും ജലദൗർലഭ്യത്തിനും കാരണമായേക്കും. ആകെ വനവിസ്തൃതി 1,043 ചതുശ്ര കി.മീ ആയി കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും ഇടുക്കി (74 ച.കി.മീയുടെ കുറവ്), വയനാട് എന്നീ മലയോര ജില്ലകളിലും കൊല്ലം (37), ആലപ്പുഴ (36) ജില്ലകളിലുമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. വയനാട്ടിലെ കൃഷിരീതികളിലുള്ള മാറ്റങ്ങൾ, വ്യാപകമായ രീതിയിൽ മരംവെട്ട്, വികസന പദ്ധതികൾ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ വനവിസ്തൃതി കുറയാൻ കാരണമാകുന്നുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ പരിസ്ഥിതി വിരുദ്ധതയുമായി ലാഭക്കൊതിയോടെ പ്രകൃതിയുടെ സംരക്ഷകരെന്നുപറഞ്ഞ് പലരും നടത്തിയ പ്രചാരണങ്ങൾ അത്രയും നുണയായിരുന്നുവെന്നതി​െൻറ അവസാനത്തെ തെളിവാണ് ഈ റിപ്പോർട്ടെന്ന്് പരിസ്ഥിതി പ്രവർത്തകനായ ധർമരാജ് വയനാട് 'മാധ്യമ'ത്തോട് പറഞ്ഞു. വനത്തി​െൻറ യഥാർഥ സംരക്ഷകർ തങ്ങളാണെന്ന് പറഞ്ഞുകൊണ്ട് ഇടുക്കിയിലും വയനാട്ടിലും മതമേലധ്യക്ഷന്മാരും ഇടതുപക്ഷവും നടത്തിയ പ്രചാരണങ്ങളിലെ പൊള്ളത്തരം വെളിച്ചത്തുകൊണ്ടുവരുന്നതും വയനാടിന് ആകെ ആശങ്കയുണ്ടാക്കുന്നതുമാണ് പ്രസ്തുത റിപ്പോർട്ടെന്നും ധർമരാജ് അഭിപ്രായപ്പെട്ടു. എന്നാൽ, വനവിസ്തൃതി എന്ന കണക്കിൽ എസ്റ്റേറ്റ് ഭൂമിയിലെ മരങ്ങളും മറ്റു ഗ്രീൻലാൻഡുകളും ഉൾപ്പെടുന്നതിനാൽ വ്യാപകമായ ഭൂമി തരംമാറ്റലും മരംമുറിയുമെല്ലാം വനവിസ്തൃതി‍യിൽ കുറവുവരാൻ കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിൽനിന്നും അരീക്കോടേക്ക് 400 കെ.വി. വൈദ്യുതി ലൈൻ വന്നപ്പോൾ ജില്ലക്ക് നഷ്ടമായത് 100 ഏക്കർ വനമാണ്. ഇങ്ങനെ ഒരോ പദ്ധതിക്കായും വയനാട്ടിൽനിന്നും വനഭൂമി നഷ്ടമാകുന്നുണ്ട്. മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് ആദിവാസി പുനരധിവാസ പദ്ധതിയിൽ 19,000 ഏക്കർ വനഭൂമിയാണ് വയനാട്ടിലും മറ്റു ജില്ലകളിലുമായി ആകെ തരംമാറ്റിയത്. കേന്ദ്ര നിയമപ്രകാരം 100 ഏക്കർ വനഭൂമി തരംമാറ്റണമെങ്കിൽ പകരം 100 ഏക്കർ വനഭൂമി കണ്ടെത്തി നൽകണം. വയനാട്ടിൽ 100 ഏക്കർ തരംമാറ്റുമ്പോൾ പകരം ഭൂമി കാസർകോടോ മറ്റു സ്ഥലങ്ങളിലോ ആയിരിക്കും കണ്ടെത്തി നൽകുക. അങ്ങനെ വരുമ്പോൾ കണക്കിൽ വനഭൂമി ഉണ്ടാകുമെങ്കിലും ജില്ലയിലെ വനവിസ്തൃതി കുറഞ്ഞുതന്നെ നിൽക്കും. കൂടാതെ, വ്യാപകമായ വനഭൂമി കൈയേറ്റവും വനവിസ്തൃതി കുറയാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വയനാട്ടിൽ വനവിസ്തൃതി കുറഞ്ഞുവെന്ന റിപ്പോർട്ടിൽ വൈരുധ്യമുണ്ടെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എൻ. ബാദുഷ 'മാധ്യമ'ത്തോട് പറഞ്ഞു. റിപ്പോർട്ടിലെ കൂടുതൽ കാര്യങ്ങളെക്കുറിച്ച് പഠിച്ചിട്ടില്ലെങ്കിലും നേരത്തേയുള്ള കണക്കുകൾ പരിശോധിച്ചാൽ ജില്ലയിലെ വനഭൂമി വർധിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ജില്ലയിലെ വനഭൂമിയിൽ കൈയേറ്റം നടക്കാറില്ല. കൂടാതെ വനഭൂമി വനേതര ഭൂമിയായി പ്രഖ്യാപിച്ചുള്ള ഒരു കോടതി ഉത്തരവും കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഉണ്ടായിട്ടില്ല. ഇതുകൂടാതെ, പുനരധിവാസ പദ്ധതി പ്രകാരം 280 ഏക്കറോളം ഭൂമി വനഭൂമിയായി മാറി. പാമ്പ്ര എസ്റ്റേറ്റിൽ 500 ഏക്കർ ഭൂമി വനഭൂമിയായി പ്രഖ്യാപിച്ചതും കഴിഞ്ഞവർഷമാണ്. കൂടാതെ, 1500 ഏക്കറോളം ഭൂമി എഫ്.എഫ്.എൽ ഏരിയയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പുതിയ റിപ്പോർട്ടിനെക്കുറിച്ച് വിശദമായി പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. -സ്വന്തം ലേഖകൻ TUEWDL24image -------------------------------------------------------------------------------------- -വർഗീസ് അനുസ്മരണം മാനന്തവാടി: -സി.പി.എം(എൽ) റെഡ് ഫ്ലാഗി​െൻറ നേതൃത്വത്തിൽ ഫെബ്രുവരി18ന് എ. വർഗീസ് രക്ത സാക്ഷിത്വ ദിനാചരണം സംഘടിപ്പിക്കും. ഒഴുക്കൻ മൂല, കുമ്പാര കുനി, എന്നിവിടങ്ങളിൽ പതാകയുയർത്തലും പ്രഭാതഭേരിയും നടക്കും. വൈകുന്നേരം അഞ്ചിന് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന അനുസ്മരണ സമ്മേളനം റെഡ് ഫ്ലാഗ് അഖിലേന്ത്യ സെക്രട്ടറി എം.എസ്. ജയകുമാർ ഉദ്ഘാടനം ചെയ്യും. ബഷീർ പൂക്കോടന് ആദരം വൈത്തിരി: ആതുര സാമൂഹിക പ്രവർത്തന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച വൈത്തിരി സി.എച്ച്. സ​െൻറർ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ പൂക്കോടനെ വൈത്തിരി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു. അപകടങ്ങളിൽപെട്ട് പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രികളിലും മെഡിക്കൽ കോളജിലുമെത്തിക്കാൻ ആദ്യത്തെ വിളി പോകുന്നത് ബഷീറിനായിരിക്കും. മൃതദേഹങ്ങൾ, അഴുകിയതായാൽ പോലും ആശുപത്രി മോർച്ചറിയിലെത്തിക്കാനും കുളിപ്പിക്കാനും ബഷീർ തന്നയാണ് മുന്നിലുണ്ടാവുക. ഇക്കഴിഞ്ഞ ദിവസം വളർത്തു നായ്ക്കളുടെ കടിയേറ്റു മരിച്ച രാജമ്മ എന്ന അമ്പത്തെട്ടുകാരിയെ കൊണ്ട് ബഷീർ, ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത് വെറും മുപ്പത്തൊന് മിനിറ്റുകൾ കൊണ്ടാണ്. ഒന്നര മുതൽ രണ്ടു മണിക്കൂർ വരെ സമയമെടുത്ത് സാധാരണ ഗതിയിൽ വൈത്തിരി നിന്നും മെഡിക്കൽ കോളജിലെത്തുന്നിടത്ത് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് രാജമ്മയെ ആശുപത്രിയിലെത്തിച്ചത്. റോഡ് തടസ്സം ഒഴിവാക്കാൻ വൈത്തിരി പൊലീസ് ആവശ്യപ്പെട്ട പ്രകാരം താമരശ്ശേരി, കൊടുവള്ളി പൊലീസും രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നൂറുകണക്കിന് കേസുകൾ കൈകാര്യം ചെയ്തതായി ബഷീർ പറയുന്നു. വൈത്തിരി താലൂക്ക് ആശുപത്രി പാലിയേറ്റീവ് പ്രവർത്തനത്തിൽ മുഖ്യപങ്കുവഹിക്കുന്നതും ബഷീറാണ്. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് മെംബർ കൂടിയാണ് ബഷീർ. ഭാര്യ: സജ്‌ന. മക്കൾ: ആദിൽ, ഫാദിൽ, അഹദ്. TUEWDL18 ബഷീർ പൂക്കോടന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഉപഹാരം വൈത്തിരി യൂനിറ്റ് പ്രസിഡൻറ് സി.വി. വർഗീസ് കൈമാറുന്നു
COMMENTS