ഡോക്ടർമാരില്ല: ജീവനക്കാരും ചികിത്സക്കെത്തുന്നവരും തമ്മിലുള്ള വാക്കേറ്റം പതിവാകുന്നു

05:35 AM
14/02/2018
*ബത്തേരി മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ ഗർഭിണികളുടെ ഒ.പിയിലാണ് ഡോക്ടർമാരുടെ കുറവുള്ളത് സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കപ്പെട്ടില്ല. ചികിത്സക്കെത്തുന്നവരും ആശുപത്രി ജീവനക്കാരും തമ്മിലുള്ള വാക്കേറ്റം തുടർക്കഥയാകുകയാണ്. ചൊവ്വാഴ്ച രാവിലെയും ജീവനക്കാരും ചികിത്സക്കെത്തുന്നവരുമായി വാക്കേറ്റവും ബഹളവുമുണ്ടായി. ആശുപത്രിയിൽ ആകെയുള്ള ഗൈനക്കോളജിസ്റ്റിനെ കാണാനായി തിങ്കളാഴ്ച രാത്രി മുതൽ ഉറക്കമൊഴിഞ്ഞിരിക്കുന്ന മുഴുവൻ പേർക്കും ഒ.പി ടിക്കറ്റ് നൽകാതായതോടെയാണ് ചൊവ്വാഴ്ച വാക്കേറ്റമുണ്ടായത്. ആശുപത്രിയിൽ സ്ഥിരമായുണ്ടാകുന്ന ഈ പ്രശ്‌നത്തിന് അടിയന്തരപരിഹാരമായി കൂടുതൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നിലവിൽ രണ്ടു ദിവസം ഗൈനക്കോളജി ഒ.പി ഉണ്ടെന്ന് പറയുന്നുെണ്ടങ്കിലും ഫലത്തിൽ ഒരുദിവസം മാത്രമാണ് കുറച്ചുനാളുകളായി ഇവിടെ ഒ.പി പ്രവർത്തിക്കുന്നത്. ഒ.പിയുള്ള ദിവസം 200ലേറെ ഗർഭിണികളാണ് എത്തുന്നത്. എന്നാൽ, ഇവരെ മുഴുവൻ നോക്കാൻ ഒരു ഗൈനക്കോളജിസ്റ്റ് മാത്രമാണ് ആശുപത്രിയിലുള്ളത്. അതിനാൽ, ഇത്രയും പേരെ പരിശോധിക്കാൻ ഒരാളെകൊണ്ട് സാധിക്കുന്നുമില്ല. ഇക്കാരണത്താൽ ഒ.പി ശീട്ടുകളുടെ എണ്ണം നൂറിൽ താഴെയായി നിജപ്പെടുത്തുന്നതാണ് ആശുപത്രിയിൽ എത്തുന്നവരും ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിൽ കലാശിക്കുന്നത്. ഗൈനക്ക് ഒ.പിയുള്ള ചൊവ്വാഴ്ച ദിവസം ഡോക്ടറെ കാണുന്നതിനായി തലേന്ന് രാത്രിമുതൽ ആളുകൾ ഇവിടെയെത്തി ഉറക്കമൊഴിഞ്ഞാണ് ഒ.പി ശീട്ടിനായി വരിനിൽക്കുന്നത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിക്കെത്തിയവർക്കുപോലും ചൊവ്വാഴ്ച ഒ.പി ശീട്ട്് ലഭിച്ചിരുന്നില്ല. കാലങ്ങളായി ആവശ്യത്തിന് ഗൈനക്കോളജിസ്റ്റില്ലാതെ പ്രശ്‌നങ്ങൾ തുടർക്കഥയായിട്ടും ഇതിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നിെല്ലന്ന ആരോപണമാണ് ഉയരുന്നത്. TUEWDL27 ഗൈനക്കോളജി ഒ.പിയിൽ 100 േടാക്കൺ മാത്രമേ നൽകുകയുള്ളൂ എന്ന് വ്യക്തമാക്കി പതിച്ച നോട്ടീസ് എഫ്. സോൺ കലോത്സവം: വേദികൾ ഇന്നുണരും കൽപറ്റ: കാലിക്കറ്റ് യൂനിവേഴ്സിറ്റി എഫ് സോൺ കലോത്സവത്തി​െൻറ സ്റ്റേജ് മത്സരങ്ങൾ ബുധനാഴ്ച തുടങ്ങും. കൽപറ്റ എൻ.എം.എസ്.എം കോളജിൽ നടന്ന സ്റ്റേജിതര മത്സരങ്ങൾ ചൊവ്വാഴ്ച സമാപിച്ചു. മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജിന് മുൻവശത്തെ വയലിൽ പ്രത്യേകം സജ്ജമാക്കിയ 'കൊയ്തൊഴിഞ്ഞ പാടത്ത് ഉത്സവം കൂടാം' എന്ന പേരിലുള്ള സ്റ്റേജിലാണ് സ്റ്റേജ് മത്സരങ്ങൾ അരങ്ങേറുന്നത്. രാവിലെ പത്തിന് സിനിമാനടൻ സന്തോഷ് കീഴാറ്റൂർ സ്റ്റേജ് മത്സരം ഉദ്ഘാടനം ചെയ്യും. 21 കോളജുകളിൽനിന്നുള്ള പ്രതിഭകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. എഫ്. സോൺ കലോത്സവത്തിന് മാനേജ്മ​െൻറ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് യൂനിയൻ കോളജിന് മുന്നിലെ വയലിൽ മത്സരം നടത്താൻ തീരുമാനിച്ചത്. - ടാര്‍ മിക്‌സിങ് പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത് മാനന്തവാടി: കഴിഞ്ഞ ഒന്നര വര്‍ഷങ്ങള്‍ക്കിടെ തൊണ്ടര്‍നാടും അഞ്ചുകുന്നിലും സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ട ടാര്‍ മിക്‌സിങ് പ്ലാൻറ് പനമരം പഞ്ചായത്തിലെ കൂളിവയലില്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്. പ്ലാൻറ് സ്ഥാപിക്കാനായി ചെറുകാട്ടൂര്‍ വില്ലേജിലെ കാപ്പി പ്ലാേൻറഷന്‍ രജിസ്‌ട്രേഷന്‍ ചെയ്ത രണ്ടര ഏക്കറോളം ഭൂമി ഉടമകളില്‍ നിന്നും ലീസിനെടുത്താണ് പ്രവൃത്തികള്‍ തുടങ്ങിയത്. നേരത്തേ ഇവിടെയുണ്ടായിരുന്ന കാപ്പിമരങ്ങള്‍ തോട്ടം നിയമങ്ങൾ ലംഘിച്ച് പിഴുതിമാറ്റി നിര്‍മാണാവശ്യത്തിനായി കല്ലുകളിറക്കിയിട്ടുണ്ട്. ഈ സ്ഥലത്തിനോട് ചേര്‍ന്ന് നിരവധി സ്ഥാപനങ്ങളും വീടുകളും നിലവിലുണ്ട്. പ്ലാൻറ് സ്ഥാപിച്ചാല്ലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും അന്തരീക്ഷ മലിനീകരണവും പരിഗണിക്കാതെയാണ് ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണത്തിന് അധികൃതർ കൂട്ടുനില്‍ക്കുന്നത്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും റവന്യുവകുപ്പ് ഉന്നത അധികാരികള്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും കാര്യമായ ഇടപെടലുകള്‍ നടത്തിയിെല്ലന്നാണ് നാട്ടുകാരുടെ ആരോപണം. ഇതേ തുടര്‍ന്ന് ടാർ മിക്സിങ് പ്ലാൻറിനെതിരെ കൂളിവയല്‍ മതിശ്ശേരിക്കുന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചതായി ഭാരവാഹികളും ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജോര്‍ജ് ഓരത്തിങ്കൽ ‍(ചെയ‍.) സുരേഷ്ബാബു മരപ്പള്ളിൽ ‍( കണ്‍.‍), എം.പി. ഹരിദാസ് (ട്രഷ.) എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ആരോഗ്യ പ്രശ്‌നവും അന്തരീക്ഷമലിനീകരണവും സൃഷ്ടിക്കുന്ന പ്ലാൻറ് തുടങ്ങുന്നതിനെതിരെ ഏതറ്റം വരെയുള്ള പ്രക്ഷോഭവും സംഘടിപ്പിക്കുമെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ എ.എന്‍. മുകുന്ദന്‍, ജോണ്‍ മാസ്റ്റര്‍, വിദ്യാധരൻ വൈദ്യർ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം, സ്ഥലം സന്ദർശിച്ച റവന്യൂ അധികൃതർ ഭൂമി തരം മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട്്് അടുത്ത ദിവസംം ഉന്നത അധികൃതർക്ക് നൽകും. TUEWDL17 ടാർ മിക്സിങ് പ്ലാൻറ് സ്ഥാപിക്കുന്ന സ്ഥലം റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു
COMMENTS