സംസ്​ഥാന ബഡ്സ്​ കലോത്സവത്തിൽ എറണാകുളം ജേതാക്കൾ

05:32 AM
14/02/2018
കോഴിക്കോട്: കുടുംബശ്രീ സംസ്ഥാന മിഷ​െൻറ നേതൃത്വത്തിൽ കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം എജുക്കേഷനൽ കോംപ്ലക്സിൽ സംഘടിപ്പിച്ച സംസ്ഥാന ബഡ്സ് കലോത്സവം സമാപിച്ചു. ആദ്യ ദിനം ഒന്നാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം ജില്ലയെ പിന്തള്ളി 31 പോയേൻറാടെ എറണാകുളം ഒന്നാം സ്ഥാനവും 23 പോയൻറുമായി കണ്ണൂർ രണ്ടാം സ്ഥാനവും 17 പോയേൻറാടെ കാസർകോട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 200 പുതിയ ബഡ്സ് സ്കൂളുകൾ ആരംഭിക്കുമെന്നും എട്ടു കുട്ടികൾക്ക് ഒരു അധ്യാപിക എന്ന നിലയിലേക്ക് ബഡ്സ് സ്കൂളുകളെ ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, കുടുംബശ്രീ സംസ്ഥാന മിഷൻ േപ്രാഗ്രാം ഓഫിസറായ അമൃത ജി.എസ്, സി.പി. കുഞ്ഞിമുഹമ്മദ്, സൂര്യഗഫൂർ, കോഴിക്കോട് ജില്ല മിഷൻ അസിസ്റ്റൻറ് കോ-ഓഡിനേറ്റർമാരായ ടി. ഗിരീഷ് കുമാർ, ഗിരീഷൻ, സംസ്ഥാന മിഷൻ അസിസ്റ്റൻറ് േപ്രാജക്ട് മാനേജർ കെ.ജെ. ജോമോൻ എന്നിവർ സംസാരിച്ചു. നടൻ വിനോദ് കോവൂർ സമ്മാനദാനം നിർവഹിച്ചു. കോഴിക്കോട് ജില്ല മിഷൻ കോ-ഓഡിനേറ്റർ പി.സി. കവിത, മലപ്പുറം ജില്ല മിഷൻ കോ-ഓഡിനേറ്റർ സി.കെ. ഹേമലത, തൃശ്ശൂർ ജില്ല മിഷൻ കോ-ഓഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ എന്നിവർ േപ്രാത്സാഹന സമ്മാനം വിതരണം ചെയ്തു. pk04 ജെ.ഡി.ടി സ്കൂളിൽനടന്ന സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ ഓവറോൾ നേടിയ എറണാകുളം ജില്ല ടീമിന് മന്ത്രി കെ.ടി. ജലീൽ ട്രോഫി നൽകുന്നു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി സമീപം
COMMENTS