Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 11:05 AM IST Updated On
date_range 11 Feb 2018 11:05 AM ISTജില്ല ആശുപത്രിയില്‍ 24 മണിക്കൂര്‍ സി.ടി സ്കാന്‍ പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
മാനന്തവാടി: രോഗികൾക്ക് ആശ്വാസമേകി ജില്ല ആശുപത്രിയിൽ 24 മണിക്കൂറും സി.ടി സ്കാന്‍ സൗകര്യം നൽകുന്ന തരത്തിൽ പ്രവർത്തനം തുടങ്ങി. അപകടങ്ങളിൽ തലക്ക് പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ സ്കാനിങ് ലഭ്യമാക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസംമുതല്‍ നിലവിൽവന്നു. നിലവില്‍ സി.ടി സ്കാനിങ്ങിനായി കൽപറ്റയിലേയും മറ്റും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിന് ഇതോടെ മാറ്റം വന്നിരിക്കുകയാണ്. ജില്ല പഞ്ചായത്തിെൻറ കീഴിലുള്ള ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ റേഡിയോഗ്രാഫറെ നിയമിച്ചതോടെയാണ് രോഗികൾക്ക് അനുഗ്രഹമായി മാറിയത്. ജില്ല ആശുപത്രിയിലെ റേഡിയോളജി യൂനിറ്റിനാണ് സി.ടി സ്കാനിങ്ങിെൻറ ചുമതല. മൂന്ന് ഷിഫ്റ്റുകളിലായാണ് 24 മണിക്കൂര്‍ സ്കാനിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ തലക്ക് സ്കാന്‍ ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ രോഗിയെ സ്കാനിങ്ങിന് വിധേയമാക്കുകയും സ്കാനിങ് റിസൾട്ട് ഓണ്‍ലൈനായി ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിെൻറ മെഡിക്കല്‍ വിങ്ങിന് അയച്ചുനല്‍കുകയും ചെയ്യും. അവിടെയുള്ള വിദഗ്ധ ഡോക്ടര്‍ റിസൾട്ട് പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് തയാറാക്കി അരമണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി തിരികെ ജില്ല ആശുപത്രിയിലേക്ക് അയക്കും. ഈ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വളരെ വേഗം രോഗിക്ക് ചികിത്സ നല്‍കാന്‍ കഴിയും. സ്കാനിങ്ങിനുശേഷം ഉടന്‍ ജില്ല ആശുപത്രി ഡോക്ടര്‍മാര്‍ക്ക് പ്രാഥമിക ചികിത്സ ആരംഭിക്കാവുന്നതാണെങ്കിലും കൂടുതല്‍ വിദഗ്ധ അഭിപ്രായം ലഭ്യമാക്കേണ്ട സാഹചര്യത്തില്‍ മാത്രമായിരിക്കും സ്കാനിങ് റിസൾട്ട് ഓണ്‍ലൈനായി അയക്കേണ്ടി വരികയുള്ളൂ എന്നതും ഇതിെൻറ പ്രത്യേകതയാണ്. നിലവില്‍ തലക്ക് പരിക്കേറ്റ് വരുന്ന രോഗികളെ സ്കാനിങ്ങിനായി കൽപറ്റയിലെ സ്വകാര്യ ആശുപത്രികളിലേക്കാണ് കൊണ്ടുപോകുന്നത്. പിന്നീട്, റിപ്പോര്‍ട്ട് ലഭിച്ചശേഷം തിരികെ ജില്ല ആശുപത്രിയില്‍ വരികയും റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ റഫര്‍ ചെയ്യണോ ജില്ല ആശുപത്രിയില്‍ നിന്നുതന്നെ ചികിത്സ നല്‍കണോയെന്ന് തീരുമാനിക്കുകയുമാണ് ചെയ്തുവരുന്നത്. ഇത് ചികിത്സ വൈകുന്നതിന് കാരണമാകാറുണ്ട്. നിസാര പരിക്കാണെങ്കില്‍ ആംബുലന്‍സ് വാടകയും മറ്റുമായി രോഗിക്കും ബന്ധുക്കള്‍ക്കും സാമ്പത്തിക ബാധ്യതയും സമയനഷ്ടവും വരുത്തിവെക്കുകയും ചെയ്യും. ഇത്തരം ദുരിതങ്ങള്‍ക്കാണ് ഇതോടെ അറുതി വന്നിരിക്കുന്നത്. താമസിയാതെ ജില്ലയിലെ ആദ്യത്തെ മാമ്മോഗ്രാം യൂനിറ്റും ജില്ല ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാകും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, സി.ടി സ്കാൻ ചുമതലയുള്ള ഡോ. സനല്‍ ഛോട്ടു, ഡോ. ആദിഷ്, ഡോ. രാജലക്ഷ്മി എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. എം.ഐ. ഷാനവാസ് എം.പിയാണ് ജില്ല ആശുപത്രിയിൽ സി.ടി സ്കാൻ അനുവദിച്ചത്. മാനഞ്ചേരി മഹാശിവരാത്രി മഹോത്സവം കമ്പളക്കാട്: ചുണ്ടക്കര മാനഞ്ചേരി മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി 13ന് നടക്കും. വൈകിട്ട് മൂന്നു മുതൽ വായന്നൂർ കണിയാൻ ചാലിൽ ശ്രീധരൻ പെരുവണ്ണാെൻറ മുഖ്യകാർമികത്വത്തിൽ മുത്തപ്പൻ തിരുവപ്പന വെള്ളാട്ട് നടക്കും. രാവിലെ ഏഴിന് ഗണപതി ഹോമവും തുടർന്ന് മഹാരുദ്രാഭിഷേകവും വിശേഷാൽ പൂജയും ഉണ്ടായിരിക്കും. ഉച്ചപൂജക്കു ശേഷം സനൽകുമാർ ആലപിക്കുന്ന സോപാനസംഗീതവും പി. ശിവപ്രസാദ് മാസ്റ്ററുടെ പ്രഭാഷണവും ഉണ്ടാകും. കാനഞ്ചേരി കോൽക്കളി സംഘത്തിെൻറ നേതൃത്വത്തിൽ കോൽക്കളി, തുടികൊട്ട് തുടങ്ങിയ ഗോത്ര കലാരൂപങ്ങൾ അരങ്ങേറും. ചടങ്ങുകൾ ബുധനാഴ്ച പുലർച്ച അഞ്ചിന് അവസാനിക്കും. കേരളത്തിൽ ഒരേസമയത്ത് കൊടിമരവും പ്രതിഷ്ഠയും സ്ഥാപിച്ച ഏക ക്ഷേത്രമാണ് മാനഞ്ചേരി ശിവക്ഷേത്രം. വയനാട് ജില്ലയിൽ തിരുവപ്പന വെള്ളാട്ട് നടത്തുന്നുവെന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനുണ്ട്. മൂവായിരത്തോളം വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ക്ഷേത്രം 2004ൽ നടന്ന സ്വർണ പ്രശ്നത്തോടെയാണ് വീണ്ടും സജീവമായത്. ചുറ്റുഭാഗത്ത് വിരലിലെണ്ണാവുന്ന ഹൈന്ദവ വിശ്വാസികൾ മാത്രം താമസിക്കുന്ന ഈ ദേശക്ഷേത്ര പുനരുദ്ധാരണത്തിൽ മറ്റു സമുദായാംഗങ്ങളുടെ സഹായ സഹകരണങ്ങളും വിലമതിക്കാനാവാത്തതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര കമ്മിറ്റി ഓഫിസിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ കായക്കണ്ടി രാമചന്ദ്രൻ, മേൽശാന്തി പുതിയിടത്ത് ഗോവിന്ദൻ നമ്പൂതിരി, താഴെക്കുന്നത്ത് അപ്പുക്കുട്ടൻ പിള്ള, കെ.പി. മോഹൻദാസ്, പി. വിജയൻ നമ്പ്യാർ, ഷൈജിത്ത്, അക്ഷയകുമാർ, സുരേഷ് കുമാർ, ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. ബദൽറോഡുകൾ യാഥാർഥ്യമാക്കണം -കെ.ജി.ഒ.എ കൽപറ്റ: താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ പരിഗണനയിലുള്ള ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനപക്ഷ നയങ്ങൾക്ക് കരുത്തുപകരുക, കേന്ദ്ര സർക്കാറിെൻറ ജനേദ്രാഹ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധിച്ച് നിർവചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ഉറപ്പുവരുത്തുക, അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽ സർവിസ് കെട്ടിപ്പടുക്കുക, വർഷംതോറും രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരൾച്ചയിൽനിന്ന് വയനാടിനെ രക്ഷിക്കാൻ നടപടികളെടുക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കൽപറ്റ എൻ.ജി.ഒ യൂനിയൻ ഹാളിനുമുമ്പിൽ പ്രസിഡൻറ് പി.ഡി. അനിത പതാക ഉയർത്തി. സെക്രട്ടറി സീസർ ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.പി. വിനോദൻ വരവുചെലവും അവതരിപ്പിച്ചു. ഡോ. സോമസുന്ദരൻ, എം.കെ. ഡാലി, വി.കെ. ദാമോദരൻ, ടി. ജ്യോതി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം.എ. നാസർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് വി.വി. ബേബി, എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ടി.കെ. അബ്ദുൽ ഗഫൂർ, കേന്ദ്ര കോൺഫെഡറേഷൻ ജില്ല സെക്രട്ടറി പി.പി. ബാബു എന്നിവർ സംസാരിച്ചു. ഡോ. എസ്. ദയാൽ അധ്യക്ഷത വഹിച്ചു. എ.ടി. ഷൺമുഖൻ സ്വാഗതവും ബി.കെ. സുധീർ കിഷൻ നന്ദിയും പറഞ്ഞു. പുതിയ ജില്ല ഭാരവാഹികളായി ഡോ. എസ്. ദയാൽ (പ്രസി), എ.ടി. ഷൺമുഖൻ (സെക്ര), പി.ഡി. അനിത (ട്രഷ), ഡോ. കെ.എസ്. സുനിൽ, സി.ബി. ദീപ (വൈ. പ്രസി), ബി.കെ. സുധീർ കിഷൻ, പി.ബി. ഭാനുമോൻ (ജോ. സെക്ര), എൻ. മണിയൻ, എം. സജീർ, പി. സന്തോഷ്കുമാർ, കെ.കെ. ഷീല (സെക്രേട്ടറിയറ്റ് അംഗങ്ങൾ). WDLSAT6Dayal കെ.ജി.ഒ.എ ജില്ല പ്രസിഡൻറ് ഡോ. എസ്. ദയാൽ WDLSAT7 Shanmughan സെക്രട്ടറി എ.ടി. ഷൺമുഖൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story