Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 11:05 AM IST Updated On
date_range 11 Feb 2018 11:05 AM ISTപ്രചാരണം അവാസ്തവം; കൽപറ്റയിൽ വികസനക്കുതിപ്പ് ^സി.കെ. ശശീന്ദ്രൻ എം.എൽ.എ
text_fieldsbookmark_border
പ്രചാരണം അവാസ്തവം; കൽപറ്റയിൽ വികസനക്കുതിപ്പ് -സി.കെ. ശശീന്ദ്രൻ എം.എൽ.എ കൽപറ്റ: കൽപറ്റ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് ചില സംഘടനകൾ അവാസ്തവ പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടുവർഷത്തിനിടയിൽ മണ്ഡലത്തിൽ 438.34 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പണം അനുവദിച്ച് അംഗീകരിച്ചിട്ടുെണ്ടന്നും ഇതിൽ വിറളിപൂണ്ട ചിലർ കള്ളത്തരം പ്രചരിപ്പിക്കുകയാണെന്നും സി.കെ. ശശീന്ദ്രൻ പറഞ്ഞു. 60 വർഷ ചരിത്രത്തിൽ കൽപറ്റ മണ്ഡലെത്ത 50 വർഷവും പ്രതിനിധാനം ചെയ്തത് യു.ഡി.എഫ് ആണ്. എന്നാൽ, ജില്ലയും മണ്ഡലവും നേടിയ വികസന പ്രവർത്തനങ്ങളെല്ലാം എൽ.ഡി.എഫ് ഭരണകാലത്തായിരുന്നുവെന്ന് എം.എൽ.എ അവകാശപ്പെട്ടു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി മുഴുവൻ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും യോഗം ചേർന്നാണ് എം.എൽ.എ ഫണ്ട് വകയിരുത്തിയത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾക്കും കൂടുതൽ തുക അനുവദിച്ചിട്ടുണ്ടെന്നത് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചിട്ടിെലന്നെതിെൻറ തെളിവാണ്. ജനറൽ ആശുപത്രിയടക്കം കൽപറ്റയിലെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടായതെന്ന് എം.എൽ.എ പറഞ്ഞു. ഡോക്ടർമാരുടെ എണ്ണം 12ൽനിന്ന് 31 ആയി. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഇടതുസർക്കാർ അധികാരത്തിൽവന്ന ശേഷമാണ് ലേബർറൂം തുറന്ന് പ്രവർത്തിപ്പിച്ചത്. കാരാപ്പുഴ പദ്ധതിയുെട ലക്ഷ്യം പൂർത്തീകരിക്കാനുള്ള ശ്രമം നടന്നുവരികയാണ്. അണക്കെട്ടിലെ ടൂറിസം പദ്ധതി യാഥാർഥ്യമായി. കൽപറ്റ ഗവ. കോളജിൽ രണ്ട് പി.ജി കോഴ്സുകൾ അനുവദിച്ചു. മെൻറർ അധ്യാപകർ എന്ന നിലയിൽ ജില്ലയിൽ ആദിവാസി വിഭാഗത്തിലെ 241 പേർക്ക് തൊഴിൽ നൽകി. ഗോത്രസാരഥി പദ്ധതിയിൽ യു.ഡി.എഫ് കാലത്തുണ്ടായ കുടിശ്ശിക തീർത്തു. നിലവിൽ കാർഷിക മേഖലയിൽ നഷ്ടപരിഹാരമുൾപ്പെടെ കുടിശ്ശികയിെല്ലന്നും എം.എൽ.എ പറഞ്ഞു. സ്കൂളുകളുടെ അടിസ്ഥാന വികസനം, ഗതാഗത മേഖലയിൽ മലയോര ഹൈവേ, തുരങ്കപാത-ചുരം ബദൽറോഡ്, ജില്ല സ്റ്റേഡിയം എന്നിവയുടെ നടപടികൾ മുന്നോട്ടുപോവുകയാണ്. നിരവധി റോഡുകൾ നവീകരിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിന് അദാലത്ത് നടത്തി 231 പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. മേപ്പാടി, വൈത്തിരി, മൂപ്പൈനാട് കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കാൻ ശ്രമം നടന്നുവരികയാണ്. മെഡിക്കൽ കോളജിന് എൽ.ഡി.എഫ് വന്നതിനുശേഷം ഇൻകലിന് ചുമതല നൽകി. വിശദമായ പഠനങ്ങൾക്കുശേഷം ഡി.പി.ആർ പൂർത്തിയാക്കി സമർപ്പിച്ചിരിക്കുകയാണ്. ആരോപണമുന്നയിക്കുന്നവർ രാഷ്ട്രീയ സത്യസന്ധത കാട്ടണമെന്നും എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ശിവരാമൻ, വി.പി. ശങ്കരൻ നമ്പ്യാർ, ജോസഫ് മാത്യു, കെ.ടി. ശ്രീധരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വേരറ്റുപോകാതെ കുതിരവാലി കുരുമുളക് കൽപറ്റ: വേരറ്റുപോയെന്ന് കരുതിയ അപൂർവയിനം കുതിരവാലി കുരുമുളക് വയനാട്ടിൽ കണ്ടെത്തി. രോഗപ്രതിരോധ ശേഷിയും ഉൽപാദനക്ഷമതയും കൂടുതലുള്ള ഇൗ ഇനം മാനന്തവാടിക്കടുത്ത് ആദിവാസി തറവാടുകളിലാണ് കണ്ടെത്തിയത്. വംശനാശം സംഭവിച്ചുവെന്ന് കർഷകരും കാർഷിക വിദഗ്ധരും കരുതിയിരുന്ന കുതിരവാലിയുടെ ഒരു ചുവട് കുരുമുളകുചെടി എടമുണ്ട കുറിച്യ തറവാട്ടിലും നാലെണ്ണം എടത്തന തറവാട്ടിലുമാണ് കണ്ടെത്തിയത്. വയനാട് സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന നാടൻ കുരുമുളക് ഇനങ്ങളുടെ സംരംക്ഷണ പദ്ധതിയുടെ ഭാഗമായി ബോട്ടണിസ്റ്റ് കെ.എം. ബിജു നടത്തിയ കൃഷിസ്ഥല പരിശോധനയിലാണ് കുതിരവാലിയെ കുറിച്ചറിഞ്ഞത്. കുരുമുളകിൽ അടങ്ങിയിരിക്കുന്ന ഓലിയോ റൈസിൻ, പെപ്പറിൻ എന്നീ സംയുക്തങ്ങൾ നാടൻ ഇനങ്ങളിൽ കൂടുതലായിരിക്കും. ഇവ രണ്ടും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ കുതിരവാലിക്ക് ഏറെ സവിശേഷതയുെണ്ടന്ന് ബിജു പറഞ്ഞു. എഴുപതോളം നാടൻ ഇനങ്ങളെ വയനാട് ജില്ലയുടെ ആദിവാസി മേഖലകളിൽ കണ്ടെത്താനായെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നൂറിലധികം നാടൻ ഇനങ്ങൾ വയനാട്ടിലുണ്ടായിരുന്നു. കുതിവാലിക്കു പുറമെ ചൊമന്ന നാമ്പൻ, നാരായം, കാണിയക്കാടൻ, കരിന്തൊലി, നീലമുണ്ടി തുടങ്ങി ഇരുപതിലധികം കുരുമുളക് വള്ളികളും വംശനാശ ഭീഷണിയിലാണ്. ചെടി നട്ടാൽ 60 വർഷത്തിലധികം വരെ കാലം കേടുവരാത്തതിനാൽ ആദായം ലഭിക്കുമെന്നതാണ് നാടൻ ഇനങ്ങളുടെ പ്രത്യേകത. പതിറ്റാണ്ടുകൾക്കു മുമ്പ് കുതിരവാലി കുരുമുളക് വള്ളികൾ തോട്ടത്തിൽ ധാരാളമുണ്ടായിരുന്നു. പേരറിയാത്ത അനവധി നാടൻ ഇനങ്ങൾ എടത്തന പോലുള്ള കുറിച്യ തറവാടുകളിലുണ്ടെന്ന് കാരണവരായ ചന്തു പറഞ്ഞു. ബാലൻ കോട്ട, അറക്കലമുണ്ടി, ഐമ്പിരിയൻ, കരിങ്കോട്ട തുടങ്ങി പതിനഞ്ചോളം നാടൻ കുരുമുളക് ഇനങ്ങളെ തങ്ങൾ സംരക്ഷിച്ചു പോരുന്നുെണ്ടന്നും ചന്തു പറഞ്ഞു. ചെടികൾക്ക് ആയുസ് കൂടുതലും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ കഴിയുന്നതും ഉയർന്ന രോഗപ്രതിരോധ ശേഷിയുമടക്കം വിവിധ പ്രത്യേകതകളാണ് നാടൻ ഇനങ്ങൾക്ക് ഉള്ളത്. WDLSAT11 കുതിരവാലി കുരുമുളക് ശിവരാത്രി മഹോത്സവം പുൽപള്ളി: കാപ്പിക്കുന്ന് വേലിയമ്പം കോട്ട ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 12, 13 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. 12ന് വൈകുന്നേരം ആറിന് ദീപാരാധന, 6.30 ന് കൊടിയേറ്റ്, ഏഴിന് കാവടി പൂജ. 13ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, ആറിന് അഭിഷേകം, 6.30ന് ഉഷപൂജ, ഏഴിന് അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, 7.30 മുതൽ വഴിപാട് സ്വീകരിക്കൽ, 8.00ന് നവകം, പഞ്ചഗവ്യം, 11ന് കാവടി അഭിഷേകം, 11.30ന് ഉച്ചപൂജ, 12ന് അന്നദാനം, വൈകട്ട് 6.30ന് ദീപാരാധന, ഏഴിന് ഗോത്രഗീതങ്ങൾ, കലാരൂപങ്ങൾ, 11.30 ന് നൃത്തനൃത്യങ്ങൾ. രാത്രി 11 മുതൽ ഗാനമേള. 11.30ന് ശിവരാത്രി പൂജ, പുലർച്ച രണ്ടിന് ബാലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story