Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാർട്ടിയുടെ മക്കൾ

പാർട്ടിയുടെ മക്കൾ

text_fields
bookmark_border
പാർട്ടിയുടെ മക്കൾ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണ​െൻറ രണ്ടു പുത്രന്മാരുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ സ്വാഭാവികമായും വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇപ്പോൾ ദുൈബയിലുള്ള ഒരു മകൻ നാട്ടിലേക്ക് വരാൻപറ്റാതെ യാത്രാ വിലക്ക് നേരിടുകയാണെങ്കിൽ, മറ്റൊരു മകന് കേസുള്ളതു കാരണം ദുൈബയിലേക്ക് പോവാനും പറ്റില്ല. ഇതുമായി ബന്ധപ്പെട്ട്, പാർട്ടി ചാവേറുകളായി ടെലിവിഷൻ ചർച്ചകളിൽ വന്നിരിക്കുന്നവർ പലവിധ ന്യായങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും നിഷേധിക്കാൻ പറ്റാത്ത ചില യാഥാർഥ്യങ്ങളുണ്ട്. രണ്ടു പേരും കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് ഒന്ന്. ഈ കേസുകളാകട്ടെ, എന്തെങ്കിലും വിപ്ലവ പ്രവർത്തനത്തിൽ ഏർപ്പെട്ടതി​െൻറ പേരിലല്ല എന്നതാണ് മറ്റൊന്ന്. പുറത്തു പറയുന്തോറും കൂടുതൽ സങ്കീർണമാവുന്ന സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട കേസുകളാണവ. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തലവ​െൻറ മക്കൾ ഇത്തരത്തിൽ മോശപ്പെട്ട കാര്യങ്ങളുടെ പേരിൽ വാർത്തയിൽ നിറയുന്നത് പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്നതാണ് എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. അത് എതിർ കക്ഷിക്കാർ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമെന്നതും സ്വാഭാവികമായ കാര്യം. അതായത്, പാർട്ടിയെ തകർക്കാനുള്ള വൻ ഗൂഢാലോചനയുടെ ഭാഗം എന്നൊക്കെ സിദ്ധാന്തം പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിക്ക് ഇത്തരം ജനകീയ വിചാരണകളിലൂടെ കടന്നുപോവാതെ തരമില്ല എന്നതാണ് വാസ്തവം. ആ വിചാരണയാണ് ഇപ്പോൾ സി.പി.എം നേരിടുന്നത്. പണസമ്പാദനം, ജീവിതശൈലി തുടങ്ങിയവയുടെ കാര്യത്തിൽ, സാങ്കേതികമായെങ്കിലും, കണിശമായ നിലപാടുകളുള്ള പാർട്ടിയാണ് സി.പി.എം. അതൊക്കെ തങ്ങളുടെ മഹത്ത്വമായി അവർ ഉയർത്തിക്കാട്ടാറുമുണ്ട്. പാർട്ടി അംഗങ്ങളെ കുറിച്ച് മാത്രമല്ല, പാർട്ടി കുടുംബത്തെ കുറിച്ചും അവർ സംസാരിക്കാറുണ്ട്. ത​െൻറ കുടുംബത്തെ പാർട്ടി മൂല്യങ്ങൾക്കനുസരിച്ച് കെട്ടിപ്പടുക്കാൻ പാർട്ടി േകഡർ ബാധ്യസ്ഥനാണ് എന്നാണവരുടെ സങ്കൽപം. കൊൽക്കത്ത പാർട്ടി പ്ലീനം, പാലക്കാട് പാർട്ടി പ്ലീനം എന്നിവയുടെ രേഖകളിലൂടെ കടന്നുപോയാൽ ഈ വിഷയത്തിലുള്ള കർക്കശമായ മാർഗനിർദേശങ്ങൾ കാണാൻ കഴിയും. പാർട്ടിയെ പ്രതിനിധാനംചെയ്യുന്ന ജനപ്രതിനിധികളും ഭരണസ്ഥാപനങ്ങളിൽ ഉത്തരവാദിത്തം വഹിക്കുന്നവരും പാർട്ടി നേതാക്കളും തങ്ങളുടെ കുടുംബത്തെ പാർട്ടി മൂല്യങ്ങളിൽ ചിട്ടപ്പെടുത്തേണ്ടതി​െൻറ പ്രാധാന്യത്തെ കുറിച്ച് രണ്ട് പ്ലീനം രേഖകളും വിശദമായി പറയുന്നുണ്ട്. ഒരു വേള, കടുത്ത സദാചാര പൊലീസിങ് എന്നും പിതൃമേധാവിത്വപരമെന്നും വിശേഷിപ്പിക്കപ്പെടാവുന്നവിധം കർക്കശമായ കുടുംബ മൂല്യങ്ങളെ കുറിച്ചാണ് പ്രസ്തുത രേഖകൾ പറയുന്നത്. അത്തരമൊരു പശ്ചാത്തലത്തിൽ പോളിറ്റ് ബ്യൂറോ അംഗത്തി​െൻറ മക്കളെ കുറിച്ച് ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് വാർത്താ പ്രാധാന്യം ലഭിക്കും. സെക്രട്ടറിയുടെ മക്കൾ ചെയ്തതിന് പാർട്ടിയെന്ത് പിഴച്ചു; സെക്രട്ടറി എന്ത് പിഴച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് പ്ലീനം രേഖകൾ മുന്നിൽ വെക്കുമ്പോൾ ഉത്തരമുണ്ടാവില്ല. കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി മാത്രമല്ല. പാർട്ടി സെക്രട്ടറി ആകുന്നതിന് മുമ്പ് അദ്ദേഹം ആഭ്യന്തര മന്ത്രിയും ടൂറിസം മന്ത്രിയുമായിരുന്നു. അതായത്, വലിയ സ്വാധീന ശക്തിയുള്ള പദവികൾ വഹിച്ചയാളാണ് അദ്ദേഹം. അങ്ങനെയിരിക്കെ അദ്ദേഹത്തി​െൻറ മക്കൾ കോടികൾ മറിയുന്ന കച്ചവടങ്ങളുടെ ഭാഗമാവുമ്പോൾ അതെങ്ങനെ സാധിച്ചു എന്ന ചോദ്യം വരും. വൻകിട സ്ഥാപനത്തി​െൻറ വൈസ് പ്രസിഡൻറ് പദവിയിലൊക്കെ എത്തുന്നത് അത്ര നിഷ്കളങ്കമായ കാര്യമാണോ എന്ന സംശയം ഉയരും. ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുമായി ബന്ധപ്പെട്ടു വന്ന വിവാദങ്ങളും ഇതും തമ്മിൽ സാമ്യതകളുണ്ട്. ജയ്ഷായുടെ 'കച്ചവട' സ്ഥാപനങ്ങൾക്ക് കുറഞ്ഞ കാലംകൊണ്ട് അസാധാരണമായ സാമ്പത്തിക വളർച്ചയുണ്ടാവുന്നത് എങ്ങനെ എന്നതാണ് അതുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ ഉയർന്ന ചോദ്യം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ തലവ​െൻറ മകൻ, സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ തലവ​െൻറ മകൻ എന്നതൊക്കെ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാനുള്ള ചവിട്ടുപടികളാവുന്നതി​െൻറ യുക്തിയാണ് വിചാരണക്ക് വിധേയമാവുന്നത്. ജയ്ഷായുടെ കാര്യത്തിൽ സി.പി.എം ഉന്നയിച്ച വിമർശനങ്ങൾ കോടിയേരിയുടെ മക്കളുടെ കാര്യത്തിലും പ്രസക്തം തന്നെയാണ്. ഈ സാമ്പത്തിക ആരോപണത്തെ നിയമത്തിന് പുറത്തുള്ള മറ്റെന്തെങ്കിലും വഴികൾ ഉപയോഗിച്ച് മറികടക്കാൻ കോടിയേരിക്കും മക്കൾക്കും സാധിച്ചേക്കാം. ഏതോ തരത്തിലുള്ള ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ പോവുന്നു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ തൽക്കാലം ടെലിവിഷൻ ചർച്ചകളിൽനിന്ന് രക്ഷപ്പെട്ടുപോവാൻ പാർട്ടി വക്താക്കൾക്ക് സാധിച്ചേക്കും. പക്ഷേ, അത് പാർട്ടിയുടെ പ്രതിച്ഛായക്ക് മേൽ ഏൽപിച്ച ആഘാതം അത്രയെളുപ്പം മറികടക്കാൻ കഴിയില്ല. മറ്റേതൊരു പാർട്ടിയെയും പോലൊരു പാർട്ടി മാത്രമാണിതെന്ന് ജനങ്ങൾക്ക് മനസ്സിലായി എന്നതാണ് ഈ വിവാദങ്ങളുടെ ഫലം. ത്യാഗങ്ങൾ സഹിച്ച് പ്രവർത്തിക്കുന്ന വലിയൊരു പ്രവർത്തകനിര സി.പി.എമ്മി​െൻറ പ്രത്യേകതയാണ്. ആ േകഡറുകളുടെ ആത്മവിശ്വാസം തകർക്കുന്നതാണ് ഈ വിവാദങ്ങൾ. മറുന്യായങ്ങൾ ഉന്നയിച്ച് വിമർശകർക്കെതിരെ തിരിഞ്ഞതു കൊണ്ട് ഈ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ കഴിയില്ല. സ്വന്തം േകഡറുകളുടെ വിശ്വാസം നഷ്ടപ്പെടാതെ നോക്കുക എന്നതാണ് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനം. സി.പി.എം ഇപ്പോൾ ഉയർത്തുന്ന പ്രതിരോധങ്ങൾ അതിന് മതിയാവുന്നതല്ല. അതിന് സത്യസന്ധവും സമൂലവുമായ ആത്മപരിശോധനക്കും തെറ്റുതിരുത്തലിനും വിധേയമാവുകയേ തരമുള്ളൂ. അതിനുള്ള ആന്തരിക ശേഷി പാർട്ടിക്കുണ്ടോ എന്നതാണ് ചോദ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story