Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിലകം താഴെപാലം...

കോവിലകം താഴെപാലം തടസ്സങ്ങൾ നീങ്ങുന്നു; പാലംപണി ഉടൻ പൂർത്തിയാക്കും

text_fields
bookmark_border
ബാലുശ്ശേരി: കോവിലകം താഴെപാലം തടസ്സങ്ങൾ നീങ്ങുന്നു; പാലം പണി ഉടൻ പൂർത്തിയാക്കും. 2010 ഫെബ്രുവരിയിൽ തറക്കല്ലിട്ട പാലത്തി​െൻറ പണി എട്ടുവർഷമായിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനകം അഞ്ചുകോടിയോളം രൂപ െചലവഴിച്ച പാലത്തി‍​െൻറ 75 ശതമാനം പണിയും പൂർത്തിയായിട്ടുണ്ട്. ബാലുശ്ശേരി-കോട്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തി​െൻറ കോട്ടൂർ പഞ്ചായത്തിൽപ്പെട്ട ഭാഗത്താണ് ഇത്രയുംകാലമായി തടസ്സം ഉണ്ടായിരുന്നത്. ഉയരം കൂട്ടി പാലം നിർമിച്ചതിനാൽ പാലത്തി​െൻറ കോട്ടൂർ പഞ്ചായത്തിൽപ്പെട്ട ഭാഗം നിലവിലുള്ള അപ്രോച്ച് റോഡ് കവിഞ്ഞ് തൊട്ടടുത്ത് താമസിക്കുന്ന തെക്കെ ആക്കമണ്ണിൽ നാരായണ​െൻറ വീടിനുപിറകിലൂടെയാണ് അവസാനിക്കുന്നത്. പ്ലാനിലെ അപാകത മൂലം വീടും സ്ഥലവും നഷ്ടപ്പെടേണ്ടിവരുമെന്ന ആശങ്കയെ തുടർന്ന് നാരായണൻ കോടതിയെ സമീപിക്കുകയും പാലം നിർമാണത്തിനെതിരെ സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 17ന് ഇതു സംബന്ധമായി കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ പാലംപണി പൂർത്തിയാക്കാനായി നാരായണൻ ത​െൻറ 25 സ​െൻറ് ഭൂമി സർക്കാറിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ അലൈൻമ​െൻറ് പ്രകാരം നാരായണ​െൻറ വീട്ടിൽനിന്ന് എട്ടുമീറ്റർ ദൂരത്തായാണ് അപ്രോച്ച് റോഡ് നിലകൊള്ളുക. വിട്ടുകൊടുക്കുന്ന സ്ഥലത്തി​െൻറ പർച്ചേഴ്സ് വാല്യു നിർണയിക്കാനായി സ്റ്റേറ്റ് ലെവൽ പർച്ചേഴ്സിങ് കമ്മിറ്റി മുമ്പാകെ സമർപ്പിച്ചിരിക്കയാണ്. പ്രശ്നം പരിഹരിച്ചാൽ പാലംപണി ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story