Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആറ്റുപുറം ജൈവം;...

ആറ്റുപുറം ജൈവം; ആരോഗ്യമേളം പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
ചേന്ദമംഗലൂർ: ആറ്റുപുറം െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ നോർത്ത് ചേന്ദമംഗലൂർ പാടത്ത് ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. മുത്താപ്പുമ്മൽ ഉമ്മർകുട്ടി സൗജന്യമായി നൽകിയ ഒരു ഏക്കേറാളം വയലിലാണ് പതിനഞ്ചിലധികം പച്ചക്കറി വിത്തുകൾ നട്ടത്. 'ആറ്റുപുറം ജൈവം, ആരോഗ്യ മേളം'എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് അസോസിയേഷനിലെ ആറ് ക്ലസ്റ്ററുകൾക്ക് വിഭജിച്ചുനൽകിയതാണ്. ജലസേചന സൗകര്യം പറമ്പിൽതൊടിക അപ്പുണ്ണി മാസ്റ്റർ സൗജന്യമായി ലഭ്യമാക്കി. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ വിത്ത് നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.ടി. ശ്രീധരൻ, വാർഡ് കൗൺസിലർമാരായ പി.പി. അനിൽകുമാർ, ശഫീഖ് മാടായി, ആറ്റുപുറം െറസി. അസോ. പ്രസിഡൻറ് കെ.പി. വേലായുധൻ, പി.കെ. മനോജ്കുമാർ, എൻ.കെ. ഉമ്മർകോയ, എ.എം. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. കെ. ബാലകൃഷ്ണൻ, വാസു മാതാംവീട്ടിൽ, മുഹമ്മദലി കൂടാരം, കെ.ടി. സാജിദ്, അൻവർ മുത്താപ്പുമ്മൽ, ബാബു പാലക്കൽ, എം.പി. മുഹമ്മദലി, ടി.കെ. ജുമാൻ, കെ.വി. റഫീഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story