Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:50 AM IST Updated On
date_range 8 Feb 2018 10:50 AM ISTബേപ്പൂർ തുറമുഖ വികസനത്തിന് പദ്ധതി തയാറാകുന്നു
text_fieldsbookmark_border
ബേപ്പൂർ: തുറമുഖത്തിെൻറ സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികൾക്ക് സർക്കാറിെൻറ അംഗീകാരം ലഭിച്ചു. വി.കെ.സി. മമ്മദ് കോയ എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയവെയാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വികസന പദ്ധതി വിശദീകരിച്ചത്. തുറമുഖത്ത് അടിഞ്ഞുകൂടിയ 12000 ക്യുബിക് മീറ്റർ മണ്ണ് മാറ്റുന്നതിനായി 42 ലക്ഷം രൂപയുടെ പ്രോജക്ട് നടന്നുവരുന്നു. കോസ്റ്റൽ ഷിപ്പിങ്ങിെൻറ ഭാഗമായി തുറമുഖത്തിെൻറ ആഴം ആറ് മീറ്ററായി വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനുള്ള പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കുന്നതിന് കിറ്റ്കോയെ ചുമതലപ്പെടുത്താൻ നിർദേശിച്ചു. കോസ്റ്റൽ ഷിപ്പിങ്ങിെൻറ ഭാഗമായി 310.7 ലക്ഷം രൂപ ചെലവിൽ 450 എച്ച്.പി ശേഷിയുള്ള ടഗ്ഗ് വാങ്ങാനും 14 ടണ്ണും മൂന്ന് ടണ്ണും ശേഷിയുള്ള രണ്ട് ഫോർക്ക് ലിഫ്റ്റുകൾ വാങ്ങാനും അനുമതി നൽകി. തുറമുഖസുരക്ഷക്കായി ഐ.എസ്.പി.എസ് കോഡ് നടപ്പാക്കുന്നതിെൻറ ഭാഗമായി പുതിയ ഗേറ്റ് ഹൗസ് നിർമാണം ആരംഭിച്ചു. നിലവിലെ വാർഫിലെ സൗകര്യങ്ങൾ പരിമിതമായതിനാൽ പുതുതായി 200 മീറ്റർ നീളമുള്ള ഒരു വാർഫ് കൂടി നിർമിക്കുന്നതിന് ഡി.പി.ആർ തയാറാക്കുന്നതിന് ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തി. നിലവിലുള്ള പാസഞ്ചർ ടെർമിനലിന് കാലപ്പഴക്കമേറിയതിനാൽ പുതുക്കിപ്പണിയുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിനെ അധികാരപ്പെടുത്തി. തുറമുഖത്ത് ജലവിതരണം മെച്ചപ്പെടുത്തുന്നതിന് 23 ലക്ഷം രൂപയുടെയും ടോയ്ലറ്റ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് 31 ലക്ഷം രൂപയുടെയും പ്രോജക്ടുകൾക്ക് സർക്കാർ അംഗീകാരം നൽകി. തുറമുഖത്തിെൻറ സമഗ്രമായ വികസനത്തിനുവേണ്ടി 3.6 ഏക്കർ കോവിലകം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന് പാട്ടത്തിന് അനുവദിച്ച ഭൂമി അവർ ഉപയോഗപ്പെടുത്താത്ത സാഹചര്യത്തിൽ തിരിച്ചെടുക്കുന്നതിനുള്ള സാധ്യതയും ഗവൺമെൻറ് പരിശോധിച്ചുവരുന്നതായി മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story