Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:12 AM IST Updated On
date_range 7 Feb 2018 11:12 AM ISTകോഴിക്കോട്^ബത്തേരി റൂട്ടിലെ രാത്രിയാത്രദുരിതത്തിന് അവസാനമില്ല
text_fieldsbookmark_border
കോഴിക്കോട്-ബത്തേരി റൂട്ടിലെ രാത്രിയാത്രദുരിതത്തിന് അവസാനമില്ല *ബത്തേരി ഭാഗത്തേക്കുള്ള ജനങ്ങൾ കോഴിക്കോട് കാത്തിരിക്കുന്നത് മണിക്കൂറുകൾ -p3 lead കൽപറ്റ: വർഷങ്ങൾ പിന്നിട്ടിട്ടും കോഴിക്കോടുനിന്ന് ബത്തേരി ഭാഗത്തേക്കുള്ള രാത്രിയിലെ ജനങ്ങളുടെ യാത്രദുരിതത്തിന് പരിഹാരം കാണാതെ അധികൃതർ. രാത്രി എട്ടുമണിക്കുശേഷം ബത്തേരി താലൂക്കിലുള്ളവർ ബസിനായി കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന ഗതികേടിനാണ് ഇതുവരെയും പരിഹാരമാകാത്തത്. 2009ൽ ദേശീയപാത 766ൽ ബന്ദിപ്പൂർ വനത്തിലൂടെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയപ്പോൾ മുതൽ അനുഭവിക്കാൻ തുടങ്ങിയ ഈ യാത്രദുരിതം ഇന്നും ശരിയാക്കും നാളെ ശരിയാക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ ഇതുവരെ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. രാത്രിയാത്രനിരോധനത്തിനുശേഷം അതിർത്തി കടന്ന് ബംഗളൂരുവിലേക്ക് പോകുന്ന സർവിസുകൾ മാനന്തവാടി വഴി ആയതോടെയാണ് കോഴിക്കോടുനിന്ന് ബത്തേരിയിലേക്ക് രാത്രിയിൽ യാത്രാക്ലേശം രൂക്ഷമായത്. രാത്രിയാത്രനിരോധനം കോടതിയുടെ പരിഗണനയിലാണ്. എന്നാൽ, ലാഭകരമായ കോഴിക്കോട്-ബത്തേരി സെക്ടറിൽ എട്ടുമണിക്കും 12മണിക്കുമിടയിൽ കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ് സർവിസ് നടത്തി പ്രശ്നം പരിഹരിക്കാനാകുമായിരുന്നിട്ടും അധികൃതർ ഇതൊന്നും കണ്ടമട്ടില്ല. ഈ ശബരിമല സീസൺ കഴിയുന്നതോടെ ഈ സമയത്ത് ബത്തേരിയിലേക്ക് കൂടുതൽ ടൗൺ ടു ടൗൺ സർവിസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. രാത്രി 8.30ന് കോഴിക്കോടുനിന്ന് പുൽപള്ളി ടൗൺ ടു ടൗൺ, 9.15നും 10.30നും ബത്തേരി ടൗൺ ടു ടൗൺ എന്നിങ്ങനെ മൂന്നു ബസുകളാണ് സർവിസ് നടത്തുന്നത്. മിക്ക ദിവസങ്ങളിലും ഈ മൂന്നു ബസുകളിലും സീറ്റുകളെല്ലാം നിറഞ്ഞ് കുറഞ്ഞത് പത്തു പതിനഞ്ചുപേരെങ്കിലും നിൽക്കാനും ഉണ്ടാകും. 10.30 കഴിഞ്ഞാൽ 11മണിക്കുശേഷം പൊൻകുന്നത്തുനിന്ന് വരുന്ന പെരിക്കല്ലൂർ സൂപ്പർ ഫാസ്റ്റ് ഉണ്ടെങ്കിലും ഇതിലും കയറിക്കൂടാനുള്ള തിക്കും തിരക്കും പതിവാണ്. പിന്നീട് 12 മണിക്കും 2.30നും ഇടയിൽ ദീർഘദൂര സൂപ്പർ ഫാസ്റ്റ്-ഡീലകസ് ബസുകൾക്കായി കാത്തിരിക്കണം. ദീർഘദൂര ബസുകൾ പലപ്പോഴും നിറയെ യാത്രക്കാരുമായാണ് കോഴിക്കോട് ടെർമിനലിൽ എത്തുക. 9.15നും 10.30നും ഇടയിലെ ഒന്നേകാൽ മണിക്കൂർ ഒരു ബസുമില്ലെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഈ സമയം മുഴുവൻ കോഴിക്കോട് െടർമിനലിൽ ബസിനായി മുട്ടിൽ, മീനങ്ങാടി, കാക്കവയൽ, കൊളഗപ്പാറ, ബത്തേരി, പുൽപള്ളി തുടങ്ങിയ ഭാഗങ്ങളിൽ ജനങ്ങൾ കാത്തിരുന്ന് സഹികെടുകയാണ് പതിവ്. രാത്രി 9.15ന് കോഴിക്കോട് എത്തുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ്, രാത്രി 10.15ന് എത്തുന്ന ജനശതാബ്ദി എന്നീ ട്രെയ്നുകളിലെത്തുന്ന ജനങ്ങളും മറ്റു ജില്ലകളിൽ പഠനത്തിനായി േപായി മടങ്ങിവരുന്ന വിദ്യാർഥികളും മറ്റു യാത്രക്കാരുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. പെർമിറ്റുണ്ട് പക്ഷേ, ഒാടില്ല.. ഒാടാതെ കിടക്കുന്ന ഒരുപാട് പെർമിറ്റുകൾ ബത്തേരി ഡിപ്പോയിലുണ്ട്. രാത്രി പത്തുമണിക്കും 11.30നും കോഴിക്കോടുനിന്ന് സുൽത്താൻ ബത്തേരിക്ക് ടൗൺ ടു ടൗൺ സർവിസ് ആരംഭിച്ചാൽ അത് യാത്രക്കാർക്കും കെ.എസ്.ആർ.ടി.സിക്കും ഒരുപോലെ ഗുണം ചെയ്യും. എന്നാൽ, ലാഭകരമാകുമെന്ന് ഉറപ്പായിട്ടും വർഷങ്ങൾ ഇത്രകഴിഞ്ഞിട്ടും സർവിസ് ആരംഭിക്കാൻ അധികൃതർ തയാറായിട്ടില്ല. ഏറ്റവും കുറഞ്ഞത് ഈ സമയം രണ്ടു സർവിസെങ്കിലും അടിയന്തരമായി തുടങ്ങി യാത്രദുരിതം പരിഹരിക്കണം. കൂടാതെ ബംഗളൂരു സർവിസുകൾ എക്സ്പ്രസ് ബസുകൾ ആക്കിയതിനുശേഷം മാനന്തവാടിയിലേക്കും രാത്രിയിൽ കോഴിക്കോടുനിന്ന് യാത്രക്ലേശം രൂക്ഷമാണ്. സ്റ്റാൻഡിങ് അനുവദിക്കാത്തതാണ് ഇതിന് കാരണം. ഇതിന് പകരമായി ടി.ടി. സർവിസ് ആരംഭിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നെങ്കിലും നടപടി കടലാസിൽ തന്നെയാണ്. കോഴിക്കോട്-ബത്തേരി സെക്ടറിൽ ബത്തേരി ഡിപ്പോയിലെ ഒാടാതെ കിടക്കുന്ന പെർമിറ്റ് ഉപയോഗിച്ച് അടിയന്തരമായി രാത്രിയിൽ പുതിയ സർവിസ് ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. TUEWDL1 രാത്രി 10.30നുള്ള കോഴിക്കോട്-ബത്തേരി ടൗൺ ടു ടൗൺ ബസ് നിറയെ യാത്രക്കാരുമായി കോഴിക്കോട് ടെർമിനലിൽ വരൂ, കലക്ടറോടൊപ്പം ഒരുദിനം ചെലവഴിക്കാം കൽപറ്റ: കലക്ടറോടൊപ്പമുള്ള മെേട്രാ യാത്രക്ക് പിന്നാലെ കലക്ടറേറ്റിൽ അദ്ദേഹത്തോടൊപ്പം ഒരുദിവസം ചെലവഴിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി ജില്ലഭരണകൂടവും സർവ ശിക്ഷ അഭിയാനും. ജില്ലയിലെ പട്ടികവർഗ ജനവിഭാഗത്തിൽ ഏറ്റവും പിന്നാക്കക്കാരായ പണിയ, അടിയ, ഊരാളി, കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗക്കാരായ വിദ്യാർഥികൾക്കാണ് ജില്ലകലക്ടർ എസ്. സുഹാസിനൊപ്പം ഇടപഴകാനും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാനും അവസരം ലഭിക്കുക. േഡ്രാപ്ഔട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഭാഗമായി പട്ടികവർഗക്കാരായ കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും പഠനത്തോട് കൂടുതൽ താൽപര്യം ഉണ്ടാക്കാനുമാണ് ഇത്തരമൊരു പരിപാടി ജില്ലകലക്ടർ ആവിഷ്കരിച്ചത്. 'ഞാൻ ഒരുദിവസം ജില്ലകലക്ടർ ആയാൽ' എന്ന വിഷയത്തിൽ ലേഖനമത്സരം നടത്തി കുട്ടികളെ പ്രാഥമികമായി തിരഞ്ഞെടുക്കും. തുടർന്ന് ഇവർക്ക് സർവ ശിക്ഷ അഭിയാെൻറ ആഭിമുഖ്യത്തിൽ നേതൃപരിശീലനം നൽകും. ഈ ക്യാമ്പിലെ മികച്ച കുട്ടികൾക്കാണ് കലക്ടറോടൊപ്പം ഒരു ദിനം ചെലവഴിക്കാൻ അവസരം ലഭിക്കുക. വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കിയ ലേഖനം ഫെബ്രുവരി 15നകം ജില്ല േപ്രാജക്ട് ഓഫിസർ, സർവ ശിക്ഷ അഭിയാൻ (എസ്.എസ്.എ) ജില്ലഓഫിസ്, വയനാട്, കൽപറ്റ നോർത്ത് പി.ഒ. 673 122 എന്ന മേൽവിലാസത്തിൽ അയക്കണം. ഫെബ്രുവരി 20നാണ് കലക്ടറോടൊപ്പം ഒരു ദിനം പരിപാടി നടക്കുന്നത്. ജില്ലയിൽ പഠനമികവുപുലർത്തിയ പട്ടികവർഗ വിദ്യാർഥികൾക്കൊപ്പം ജില്ല കലക്ടർ കഴിഞ്ഞ മാസം കൊച്ചിയിൽ മെേട്രായാത്ര നടത്തിയിരുന്നു. വിദ്യാഭ്യാസമേഖലയിൽ നിലനിൽക്കുന്ന കൊഴിഞ്ഞ്പോക്ക്, ഹാജരില്ലായ്മ, രക്ഷിതാക്കളുടെ താൽപര്യക്കുറവ് എന്നിവ പരിഹരിക്കാനായി ജില്ല ഭരണകൂടവും ജനപ്രതിനിധികളും പട്ടികവർഗവികസന വകുപ്പും എസ്.എസ്.എ.യും പൊതുവിദ്യാഭ്യാസവകുപ്പും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story