Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുട്ടികൾ ചോദിച്ചു,...

കുട്ടികൾ ചോദിച്ചു, ആരാ കലക്ടറെന്ന്‍? ജില്ലയുടെ അധ്യാപകനാണെന്ന് മറുപടി

text_fields
bookmark_border
*വടക്കനാട് ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം കലക്ടർ കൽപറ്റ: 'ജില്ലയുടെ കാര്യങ്ങൾ നോക്കുന്ന അധ്യാപകനാണ് കലക്ടർ...' -കലക്ടർ ആരാണെന്ന കാടിനു നടുവിലെ വടക്കനാട് ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികളുടെ സംശയം ജില്ല കലക്ടർ എസ്. സുഹാസ് ദൂരീകരിച്ചത് ഇങ്ങനെയാണ്. കലക്ടർ ആരാെണന്നറിഞ്ഞതോടെ പിന്നെ കുട്ടികൾ തങ്ങളുടെ ആവശ്യങ്ങൾ നിരത്തി. സ്കൂൾ മുറ്റം നിറയെ പൊടിയായതിനാൽ കളിക്കാൻ പറ്റുന്നിെല്ലന്നും ഇൻറർലോക്ക് പതിച്ചുതരണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു. പിന്നെയും സംശയങ്ങളുടെയും ആവശ്യങ്ങളുടെയും നിര നീണ്ടു. എല്ലാ സംശയങ്ങൾക്കും കലക്ടർ ആവേശത്തോടെ കൃത്യമായ മറുപടി നൽകി. ഒന്നാം ക്ലാസിലെ നിത്യയും നാലാം ക്ലാസിലെ ഗായത്രിദേവിയും ഉൾപ്പെടെയുള്ള കുട്ടികൾ കലക്ടറോട് സങ്കോചമില്ലാതെയാണ് സംവദിച്ചത്. നിഷ്കളങ്കമായ കുഞ്ഞുമനസ്സുകളിൽ നിന്നുള്ള ചോദ്യങ്ങൾ പലതും കാടിന് നടുവിലെ ഗ്രാമത്തി​െൻറതുകൂടിയായിരുന്നു. നൂൽപ്പുഴ പഞ്ചായത്തിൽ വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന വടക്കനാട് ഗവ. എൽ.പി സ്കൂൾ ജില്ലയിൽ പട്ടികവർഗ വിദ്യാർഥികൾ കൂടുതലായി പഠിക്കുന്ന സ്കൂളാണ്. ആകെയുള്ള 89 കുട്ടികളിൽ 73 പേരും ആദിവാസി വിഭാഗത്തിൽനിന്നുള്ളവരാണ്. വന്യജീവികളോടും സാഹചര്യങ്ങളോടും പൊരുതിയാണ് ഇവിടെ പഠിക്കാൻ കുട്ടികളെത്തുന്നത്. എട്ട് കിലോമീറ്ററോളം യാത്ര ചെയ്തും കുട്ടികളെത്തുന്നു. ആറ് കോളനികളിൽനിന്നും ഗോത്രസാരഥി വഴി കുട്ടികൾ വിദ്യാലയത്തിലെത്തുന്നു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇവിടെ ഏറ്റവും കുറവാണെന്നതും ശ്രദ്ധേയമാണ്. ഇതെല്ലാമാണ് ജില്ല കലക്ടറെ വടക്കനാട് എൽ.പി വിദ്യാലയത്തിലേക്ക് ആകർഷിച്ചത്. തുടിതാളങ്ങളുമായാണ് കുട്ടികൾ കലക്ടറെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്. കുട്ടികളുടെ പഠനത്തിനായി മികച്ച അന്തരീക്ഷം ഒരുക്കുമെന്നും തുടർ പഠനത്തിന് സൗകര്യമൊരുക്കുമെന്നും കലക്ടർ ഉറപ്പു നൽകി. യു.പി തലത്തിലേക്ക് ഉയർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പി.ടി.എ ഭാരവാഹികളും അധ്യാപകരും കലക്ടറോട് ആവശ്യപ്പെട്ടു. കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കലക്ടർ മടങ്ങിയത്. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് കെ. ശോഭൻ കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ. ലീന, എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ ജി.എൻ. ബാബുരാജ്, േപ്രാഗ്രാം ഓഫിസർ എം.ഒ. സജി, പി.ടി.എ പ്രസിഡൻറ് ടി.കെ. ബിജു, എ.ഇ.ഒ ഇ. സെയ്തലവി, പ്രധാനാധ്യാപകൻ ഇ. രാമകൃഷ്ണൻ, അമ്പലക്കുനി കുമാരൻ ചെട്ട്യാർ തുടങ്ങിയവരും പങ്കെടുത്തു. TUEWDL20 ജില്ല കലക്ടർ വടക്കനാട് സ്കൂളിലെ വിദ്യാർഥികളുമായി സംവദിക്കുന്നു TUEWDL21 കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു -------------------------------------------------------------- സി.പി.ഐ ജില്ല സമ്മേളനത്തിന് ഉജ്ജ്വല തുടക്കം *ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും മാനന്തവാടി: സി.പി.ഐ ജില്ല സമ്മേളനത്തിന് തുടക്കമായി. ഇതി​െൻറ ഭാഗമായി പൊതു സമ്മേളന നഗരിയിൽ പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ എൽ. സോമൻ നായർ പതാകയുയർത്തി. അട്ടമല മുസ്തഫയുടെ സ്മൃതി മണ്ഡപത്തിൽനിന്ന് എത്തിച്ച പതാക സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തിയും മാനന്തവാടി അച്യുത‍​െൻറ സ്മൃതിമണ്ഡപത്തിൽനിന്ന് എത്തിച്ച കൊടിമരം ജോണി മറ്റത്തിലാനിയും കാക്കവയൽ സി.എച്ച്. കുഞ്ഞിരാമൻ നായരുടെ സ്മൃതിമണ്ഡപത്തിൽനിന്ന് എത്തിച്ച ബാനർ ജില്ല എക്സിക്യൂട്ടിവ് അംഗം ഇ.ജെ. ബാബുവും മുൻ എം.എൽ.എ കമ്മനയിലെ കെ.കെ. അണ്ണൻ സ്മൃതി കുടീരത്തിൽനിന്ന് എത്തിച്ച ദീപശിഖ സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകരയും സമ്മേളന നഗരിയിൽ സ്ഥാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ജാഥകൾ മാനന്തവാടി ബസ്സ്റ്റാൻഡ് പരിസരത്ത് സംഗമിച്ച് ഗാന്ധി പാർക്കിലെ പൊതുസമ്മേളന നഗരിയിലാണ് എത്തിയത്. സി.പി.ഐ ജില്ല അസി. സെക്രട്ടറിമാരായ പി.എസ്. വിശ്വംഭരൻ, സി.എസ്. സ്റ്റാൻലി, മണ്ഡലം സെക്രട്ടറിമാരയ വി.കെ. ശശിധരൻ, സി.എം. സുധിഷ്, ടി.ജെ. ചക്കോച്ചൻ, പി. ബാബു, അമ്പി ചിറയിൽ, മഹിത മൂർത്തി, എ.എ. സുധാകരൻ, രജിത്ത് കമ്മന, രാജൻ വെള്ളമുണ്ട എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് എരുമതെരുവിൽനിന്ന് റെഡ് വളൻറിയർ മാർച്ച് ആരംഭിക്കും. തുടർന്ന് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, മന്ത്രി വി.എസ്. സുനിൽകുമാർ, കെ. രാജൻ എം.എൽ.എ, ജില്ല സെക്രട്ടറി വിജയൻ ചെറുകര എന്നിവർ സംസാരിക്കും. തുടർന്ന് ഗാനമേള നടക്കും. ഫെബ്രുവരി എട്ടിന് രാവിലെ മാനന്തവാടി നഗരസഭ ഹാളിൽ പ്രതിനിധിസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിക്കും. മന്ത്രി കെ. രാജു, ടി. പുരുഷോത്തമൻ എന്നിവർ സംസാരിക്കും. ഒമ്പതിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ സമ്മേളനം അവസാനിക്കും. TUEWDL19 സി.പി.ഐ ജില്ല സമ്മേളനത്തിന് സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ എൽ. സോമൻ നായർ പതാക ഉയർത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story