Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി സോൺ കലോത്സവം,...

ബി സോൺ കലോത്സവം, അരങ്ങ്​ ഇന്നുണരും

text_fields
bookmark_border
ബി സോൺ കലോത്സവം: അരങ്ങ് ഇന്നുണരും വടകര: കാലിക്കറ്റ് ബി സോൺ കലോത്സവം 'ഗോർണിക്ക 2018' സ്റ്റേജിന മത്സരങ്ങൾ ബുധനാഴ്ച തുടങ്ങും. പരിപാടികൾ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രചനമത്സരങ്ങൾ ചൊവ്വാഴ്ച അവസാനിച്ചു. ആറ് വേദികളിൽ 67 ഇനങ്ങളിലായി 3000 പ്രതിഭകളാണ് കലാമേളയിൽ മാറ്റുരക്കുന്നത്. മലയാളത്തി‍​െൻറ പ്രിയ എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകളി'ലെ ദേശഭൂപടങ്ങളായ മാച്ചിനാരി, കാരക്കാട്, അറക്കൽ, കുഞ്ഞിപ്പള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികളുടെ പേരുകൾ. അഞ്ചു വർഷത്തിനുശേഷമാണ് മടപ്പള്ളി ഗവ. കോളജ് ബി സോൺ കലോത്സവത്തിന് വേദിയാകുന്നത്. വേദികളിൽ ഇന്ന് 8.00 -രജിസ്ട്രേഷൻ വേദി ഒന്ന് -ഗോസായിക്കുന്ന് 9.00 കുച്ചിപ്പുടി 1.30- തിരുവാതിരക്കളി 6.00- കേരളനടനം 9.30- ഗാനമേള വേദി രണ്ട് -മാച്ചിനാരി 9.00- ശാസ്ത്രസംഗീതം (ആൺ) 10.30- ശാസ്ത്രീയസംഗീതം (പെൺ) 2.00- ലളിതഗാനം (ആൺ) 4.30 -ലളിതഗാനം (പെൺ) 8.30 -സെമി ശാസ്ത്രീയസംഗീതം 10-00 നാടകം (ഇംഗ്ലീഷ്) വേദി മൂന്ന് -കാരക്കാട് 9.00- ദഫ്മുട്ട് 11.00- അറബനമുട്ട് 2.00- കോൽക്കളി വേദി നാല് -അറക്കൽ 9.00- കഥകളിസംഗീതം (ആൺ) 10.00- കഥകളിസംഗീതം (പെൺ) 11.30 -കഥകളി (പെൺ) 12.00- കഥകളി (ആൺ) 1.00- കഥകളി വേദി അഞ്ച് -കുഞ്ഞിപ്പള്ളി 9.00- കാവ്യകേളി 11.30- അക്ഷരശ്ലോകം വേദി ആറ് 9.00- ട്രിപ്ൾ ഡ്രം, ജാസ് 10.00- വയലിൻ, വീണ 11.30 -ഗിത്താർ, വയലിൻ 1.30 -വിൻഡ് ആൻഡ് ഇൻസ്ട്രുമ​െൻറ് വെസ്റ്റേൺ 2.30- വിൻഡ് ഇൻസ്ട്രുമ​െൻറ് ഈസ്റ്റേൺ 4.00- വെസ്റ്റേൺ മ്യൂസിക് രചനമത്സര വിജയികൾ- ഒന്ന്, രണ്ട് സ്ഥാനം നേടിയവർ: പ്രസംഗം (അറബിക്):- കെ. സമഹ് (കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ), കെ.എസ്. ഫസൽ (റൗദത്തുൽ ഉലൂം അറബിക് കോളജ്, കോഴിക്കോട്). പ്രസംഗം (ഉർദു)-: ആസിഫ് കമാൽ (റൗദത്തുൽ ഉലൂം അറബിക് കോളജ്, കോഴിക്കോട്), സുഹൈൽ അഹമ്മദ് (മർകസ് കോളജ്, കാരന്തൂർ). കവിതരചന (അറബിക്)-: കെ.എസ്. ഫസൽ (റൗദത്തുൽ ഉലൂം അറബിക് കോളജ്, കോഴിക്കോട്), കെ.ടി. മുഹമ്മദ് റഫീഖ് (എം.എച്ച്.ഇ.എസ് കോഴിക്കോട്). പോസ്റ്റർ മേക്കിങ്- കിരൺ രമേഷ് (ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, മീഞ്ചന്ത), ജെ.എസ്. ശീതൾ ( സ​െൻറ് ജോസഫ്സ്, ദേവഗിരി). കഥരചന (മലയാളം): -എ.പി. ആർദ്ര (മലബാർ ആർട്സ് കോളജ് ഫോർ വിമൻ), എം. രാഹുൽ (ഫാറൂഖ് കോളജ്). കഥരചന (തമിഴ്)-: എസ്. നൗഷിത (ഫാറൂഖ് കോളജ്), മഞ്ജു ജോർജ് (ദേവഗിരി സ​െൻറ് ജോസഫ്സ് കോളജ്). ഉപന്യാസരചന (തമിഴ്): മറിയ മാത്യു (ദേവഗിരി സ​െൻറ് ജോസഫ്സ് കോളജ്), ആർ. ആതിര (ഫാറൂഖ് കോളജ്). പ്രസംഗം (ഇംഗ്ലീഷ്): കെ. ദിനു (ഫാറൂഖ് കോളജ്), അനസ് റഹ്മാൻ ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്). ക്വിസ്-: പി.ടി. ഹനാൻ ആൻഡ് ടീം (ഫാറൂഖ് കോളജ്), ഹിലാൽ ബഷീർ ആൻഡ് ടീം (ഗവ. കോളജ്, മടപ്പള്ളി). പ്രസംഗം (തമിഴ്):- ആർ. ആതിര (ഫാറൂഖ് കോളജ്), എം. ശ്രീബ (ഗുരുവായൂരപ്പൻ കോളജ്). ഉപന്യാസരചന (മലയാളം):- ആർ. ജയസ്നേഹ (മലബാർ ക്രിസ്ത്യൻ കോളജ്), കെ. ദിനു (ഫാറൂഖ് കോളജ്). ഉപന്യാസരചന (സംസ്കൃതം):- ടി.ഇ. ശ്രീദേവി (ഫാറൂഖ് കോളജ്), ടി. ഹരിത (ഫാറൂഖ് കോളജ്). കവിതരചന (ഉർദു)-: സാബിദുല്ല നജാം (മർകസ് കോളജ്, കുന്ദമംഗലം), എം.എ. മെഹ്റൂഫ് അഹമ്മദ് (ഫാറൂഖ് കോളജ്). കവിതരചന (മലയാളം):- ആതിര (ഫാറൂഖ് കോളജ് കോഴിക്കോട്), കെ.എം. ആര്യ (മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്). കഥാരചന (ഉർദു):- എൻ.എ. നിഷ (ഫാറൂഖ് കോളജ്), എം.എ. മെഹ്റൂഫ് അഹമ്മദ് (ഫാറൂഖ് കോളജ്). ഉപന്യാസരചന (ഉർദു):- സാബിദുല്ല നജാം (മർകസ് കോളജ്, കുന്ദമംഗലം). പൂക്കളം:- റിസ്വാന ഷിറിൻ ആൻഡ് ടീം (ഫാറൂഖ് കോളജ്), ജാനറ്റ് ജോർജ് ആൻഡ് ടീം (ദേവഗിരി സ​െൻറ് ജോസഫ്സ് കോളജ്). കൊളാഷ്-: ബി.ആർ. അർജുൻ (ടി.ഐ.എം െട്രയിനിങ് കോളജ്, നാദാപുരം), ടി.എസ്. ശീതൻ (ദേവഗിരി സ​െൻറ് ജോസഫ്സ് കോളജ്). കഥരചന (അറബിക്)-: താജുദ്ദീൻ (ഫാറൂഖ് കോളജ്), കെ. സന (ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്). പ്രസംഗം (മലയാളം)-: കെ.ടി. ഷാക്കിറ (ഗവ. ലോ കോളജ്), മുഹമ്മദ് സാദിഖ് (ഫാറൂഖ് കോളജ്). പ്രസംഗം (ഹിന്ദി)-: റസിയ റഷീദ് (മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്), പി. നവനീത് (കോഴിക്കോട് ഗവ. ലോ കോളജ്). കവിതരചന (സംസ്കൃതം)-: ടി.കെ. റോസിത (ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്), കെ. ഗോപിക (മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story