Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:02 AM IST Updated On
date_range 7 Feb 2018 11:02 AM ISTവീട്ടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചു
text_fieldsbookmark_border
നന്തിബസാർ: വീടിെൻറ അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് തീപിടിച്ചു. ഞെട്ടിക്കര പാലത്തിനടുത്ത് താമസിക്കുന്ന തയ്യിൽ അഹമ്മദിെൻറ വീട്ടിലാണ് സംഭവം. അഗ്നിശമനസേന എത്തുന്നതിനുമുമ്പ് വീടിെൻറ അടുക്കളയടക്കം കത്തിയെങ്കിലും ശബ്ദംകേട്ട് ഉണർന്ന വീട്ടുകാരും മറ്റും ജനൽ കുത്തിപ്പൊളിച്ച് അകത്തേക്ക് വെള്ളം ചീറ്റിയതിനെത്തുടർന്ന് വലിയദുരന്തം ഒഴിവായി. എങ്കിലും അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചു. പുലർച്ച മൂന്നേമുക്കാലിന് നടന്ന അപകടത്തിൽനിന്ന് വീട്ടുകാർ രക്ഷപ്പെട്ടു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോേഴക്കും വീടുനിറയെ പുകപടർന്നിരുന്നു. വൈദ്യുതിയും നിലച്ചു. പെെട്ടന്ന് ഉണർന്നവർ കൈയിൽ കിട്ടിയതും ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെയും വാരിയെടുത്ത് പുറത്തേക്കോടി. തുടർന്ന് ജനൽപൊളിച്ച് അകത്തേക്ക് വെള്ളമൊഴിച്ചതോടെ തീ നിയന്ത്രണാധീനമായി. അപ്പോഴേക്കും ഓടിക്കൂടിയവർ അകത്തുണ്ടായിരുന്ന രണ്ട് ഫുൾ സിലിണ്ടറുകളും പുറത്തേക്കെടുത്തുമാറ്റി. അല്ലെങ്കിൽ സ്ഥിതി മറിച്ചായേനെ. വീടുമുഴുവൻ കരിപിടിച്ചു. ബ്ലോക്ക് അംഗം മുഹമ്മദലി, വാർഡ് അംഗം പി. റഷീദ, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പുതിയ വീടായതുകാരണം ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story