Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െച​മ്പ്ര...

​െച​മ്പ്ര എസ്‌റ്റേറ്റിനെ ലാഭകരമാക്കാൻ ടൂറിസം പ്രോജക്ടുമായി മാനേജ്മെൻറ്​

text_fields
bookmark_border
*സാമ്പത്തിക ബാധ്യത മറികടക്കാനാണ് വിനോദസഞ്ചാര മേഖലയിലേക്ക് തിരിയുന്നത് മേപ്പാടി: നഷ്ടങ്ങളുടെ കണക്കുമായി നാളുകൾ തള്ളിനീക്കുന്ന ഫാത്തിമ ഫാംസ് ചെമ്പ്ര എസ്റ്റേറ്റിനെ വിനോദസഞ്ചാര വ്യവസായവുമായി ബന്ധിപ്പിച്ച് ലാഭകരമാക്കാൻ ഒരുങ്ങുകയാണ് മാനേജ്മ​െൻറ്. അതിനുള്ള പ്രോജക്ട് ഇതിനകം തയാറായി കഴിഞ്ഞതായി മാനേജ്മ​െൻറ് സൂചന നൽകുന്നു. നഷ്ടത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടി 2016ൽ എസ്‌റ്റേറ്റ് ഏഴുമാസം ലോക്കൗട്ട് ചെയ്തിരുന്നു. 2017 ജൂണിൽ തോട്ടം വീണ്ടും തുറന്നെങ്കിലും ഒരു ദിവസം 50,000 രൂപയുടെ നഷ്ടം സഹിച്ചാണ് തോട്ടം ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് മാനേജ്മ​െൻറ് പറയുന്നു. തേയിലയുടെ വിലയിടിവുകൂടി ആയതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്‌. ഇതിനെ മറികടക്കാനാണ് വിനോദസഞ്ചാര മേഖലയിലേക്കുകൂടി കടന്നുചെല്ലാൻ ആലോചിക്കുന്നത്. ചെമ്പ്ര ഇപ്പോൾത്തന്നെ വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ആയിരക്കണക്കിന് സഞ്ചാരികൾ വർഷംതോറും ചെമ്പ്ര സന്ദർശിക്കുന്നുണ്ട്. പക്ഷേ, സഞ്ചാരികൾക്ക് ഇവിടെ താമസ സൗകര്യങ്ങളില്ല. വനംവകുപ്പിനുകീഴിൽ വരുന്ന മേഖലയിൽ കോൺക്രീറ്റ് നിർമിതികൾ അനുവദിക്കപ്പെടുകയുമില്ല. എന്നാൽ, എസ്റ്റേറ്റിനുള്ളിൽ അതിന് സാഹചര്യമൊരുക്കാൻ കഴിയും. 887 ഏക്കർ വിസ്തൃതിയുള്ള ചെമ്പ്ര എസ്റ്റേറ്റി​െൻറ അഞ്ചു ശതമാനം വിസ്തൃതിയുടെ 10 ശതമാനം ടൂറിസം ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ നിയമാനുസൃതം മാനേജ്മ​െൻറിന് കഴിയും. കണക്കനുസരിച്ച് നാലര ഏക്കർ ആ നിലക്ക് ഉപയോഗപ്പെടുത്താനാകും. എസ്‌റ്റേറ്റ് ബംഗ്ലാവ്, ക്വാർട്ടേഴ്സുകൾ എന്നിവയൊക്കെ മോടിപിടിപ്പിച്ചാൽ ടൂറിസ്റ്റ് വില്ലകളാക്കി രൂപാന്തരപ്പെടുത്താൻ വിഷമമില്ല. പ്രകൃതിഭംഗി നിറഞ്ഞ ചെമ്പ്രയിൽ താമസിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ സഞ്ചാരികൾ തയാറാകുമെന്നതിൽ സംശയമില്ല. അതൊരു വലിയ വരുമാന സ്രോതസ്സായി മാറുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മ​െൻറ്. എസ്റ്റേറ്റി​െൻറ സാമ്പത്തിക ഉപദേശക വിഭാഗം പ്രോജക്ട് തയാറാക്കി അംഗീകാരത്തിന് അയച്ചിട്ടുള്ളതായാണ് വിവരം. മൂന്ന് ഡിവിഷനുകളുള്ള എസ്റ്റേറ്റിൽ ചെമ്പ്ര ഡിവിഷൻ ഇതിന് ഉപയോഗപ്പെടുത്താനാണ് ശ്രമം. എസ്റ്റേറ്റ് ലാഭകരമാക്കാനുള്ള ശ്രമങ്ങളെ ട്രേഡ് യൂനിയനുകളും പിന്തുണക്കുമെന്നാണ് മാനേജ്മ​െൻറ് കരുതുന്നത്. MONWDL1 ചെമ്പ്ര എസ്റ്റേറ്റ് ഓഫിസ് MONWDL2 ചെമ്പ്ര എസ്േറ്ററ്റ് ഓഫിസിന് സമീപത്തു നിന്നുള്ള കാഴ്ച കലുങ്ക് നിർമാണം ഇഴയുന്നു മാനന്തവാടി:- കല്ലോടി അങ്ങാടിയിൽ തുടങ്ങിയ കലുങ്ക് നിർമാണം നാട്ടുകാർക്ക് ദുരിതമായി. നിർമാണം തുടങ്ങി എട്ടുമാസം കഴിഞ്ഞിട്ടും പണി പൂർത്തിയായില്ല. കല്ലോടിയിൽനിന്നും പാതിരിച്ചാലിലേക്ക് പോകുന്ന റോഡിലാണ് കലുങ്ക് നിർമാണം നടക്കുന്നത്. കരാറുകാര​െൻറ അനാസ്ഥയാണ് പണി പാതിവഴിയിലാവാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മുൻമന്ത്രി പി.കെ. ജയലക്ഷ്മിയുടെ എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ കലുങ്കിനും അനുബന്ധ അഴുക്കുചാലിനുംകൂടി അനുവദിച്ചിരുന്നു-. പൊതുമരാമത്ത് ടെൻഡർ വിളിച്ച് പണി കരാറുകാരനെ ഏൽപ്പിക്കുകയും ചെയ്തു. പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം പാതിവഴിയിലാണ്. MONWDL3 നിർമാണം പൂർത്തിയാകാത്ത കലുങ്ക് പവർലിഫ്റ്റിങ്ങിൽ വയനാടി​െൻറ യശസ്സ് ഉയർത്തി അമർത്യ - രണ്ട് ദേശീയ, സംസ്ഥാന െറക്കോഡുകൾ നേടി മാനന്തവാടി: പവർലിഫ്റ്റിങ്ങിൽ രണ്ട് വീതം ദേശീയ,സംസ്ഥാന െറക്കോഡുകൾ നേടി എം.എസ്. അമർത്യ വയനാടിന് അഭിമാനമായി. കോയമ്പത്തൂരിൽ നടന്ന ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ ഡെഡ് ലിഫ്റ്റ് 115 കി.ഗ്രാം വിഭാഗത്തിൽ ദേശീയ െറക്കോഡും, കൊല്ലത്തു നടന്ന ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ഡെഡ് ലിഫ്റ്റ് 120 കി.ഗ്രാം വിഭാഗത്തിൽ സംസ്ഥാന െറക്കോഡും കരസ്ഥമാക്കിയാണ് അമർത്യ നേട്ടം കൊയ്തത്. സഹോദരിമാരുടെ പാത പിന്തുടർന്നാണ് അമർത്യ നേട്ടങ്ങൾ കരസ്ഥമാക്കുന്നത്. പവർലിഫ്റ്റിങ്ങിൽ 2009ലെ കോമൺവെൽത്ത് ചാമ്പ്യനായ എം.എസ്. ഐശ്വര്യ, 2012ലെ എഷ്യൻ ചാമ്പ്യനായ എം.എസ്. അക്ഷയ എന്നിവരുടെ പാത പിന്തുടർന്നാണ് 2013ൽ അമർത്യ ഈ രംഗത്തേക്ക് കടന്നുവരുന്നത്. ഇതുവരെയുള്ള കാലയളവിനുള്ളിൽ രണ്ട് അന്തർദേശീയ മെഡൽ, രണ്ട് സൗത്ത് ഇന്ത്യൻ മെഡലുകൾ, അഞ്ച് ദേശീയ മെഡലുകൾ, 11 സംസ്ഥാന മെഡലുകൾ എന്നിവയാണ് കഠിനാദ്ധ്വാനത്തിലൂടെ ഈ പ്രതിഭ എത്തിപ്പിടിച്ചിട്ടുള്ള നേട്ടങ്ങൾ. ജമ്മുവിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഡെഡ് ലിഫ്റ്റ് 105 കി.ഗ്രാം വിഭാഗത്തിൽ നേടിയ ദേശീയ െറക്കോഡും, ചേർത്തലയിൽ നടന്ന സ്റ്റേറ്റ് സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഡെഡ് ലിഫ്റ്റ് 110 കി.ഗ്രാം വിഭാഗത്തിൽ ലഭിച്ച റെക്കോഡുമാണ് മറ്റൊരു മികച്ചനേട്ടം. രണ്ടുതവണ സൗത്ത് ഇന്ത്യ സ്ട്രോങ് പട്ടവും ലഭിച്ചിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുകയാണ് അമർത്യയുടെ ഇനിയുള്ള ലക്ഷ്യം. ഇതിനുള്ള തയാറെടുപ്പിലാണ് കോഴിക്കോട് ഗവ. ലോ കോളജിലെ ഒന്നാംവർഷ നിയമ വിദ്യാർഥിയായ അമർത്യ. പിതാവായ മാനന്തവാടി മൈത്രി നഗർ വൃന്ദാവനിൽ എം.കെ. ശെൽവരാജാണ് പരിശീലനം നൽകുന്നത്. മാതാവ് സി.ആർ. ഇന്ദിര പവർലിഫ്റ്റിങ് ദേശീയ റഫറിയും ചുണ്ടേൽ റീജനൽ കോഫി റിസർച് സ​െൻററിലെ ജൂനിയർ ലെയ്സൺ ഓഫിസറുമാണ്. ഒരു കുടുംബത്തിൽനിന്ന് മൂന്നുപേർ പവർലിഫ്റ്റിങ്ങിൽ അന്തർദേശീയ മെഡലുകൾ നേടുന്ന സംഭവം സംസ്ഥാനത്തുതന്നെ അപൂർവമാണ്. ഇത്രേയറെ നേട്ടങ്ങൾ കരസ്ഥമാക്കുമ്പോഴും സർക്കാർതലത്തിലോ, ത്രിതല ഭരണസംവിധാനത്തിലൂടെയോ ഒരുവിധ പ്രോത്സാഹനവും ലഭിക്കുന്നിെല്ലന്നതാണ് ഈ കുടുംബത്തി​െൻറ സങ്കടം. MONWDL4 അമർത്യ ഡയാലിസിസ് കിറ്റ് വിതരണം കൽപറ്റ: നഗരസഭയിലെ മുഴുവൻ കിഡ്നി രോഗികൾക്കും ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപയാണ് ഇതിനായി നഗരസഭ വകയിരുത്തിയത്. നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി ഹോസ്പിറ്റൽ സൂപ്രണ്ട് അശ്വതി മാധവന് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.പി. ആലി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ.പി. ഹമീദ് മുഖ്യപ്രഭാഷണം നടത്തി. കെ. അജിത, കെ.കെ. കുഞ്ഞമ്മദ്, ഒ. സരോജിനി, കെ. ശ്രീജ, ആയിഷ പള്ളിയാൽ, പി.ആർ. ബിന്ദു, കെ. ബാബു, സെക്രട്ടറി ഗഫൂർ താനേരി, എച്ച്.എം.സി മെംബർ ഗിരീഷ് കൽപറ്റ എന്നിവർ സംസാരിച്ചു. MONWDL5 കൽപറ്റ നഗരസഭ ഡയാലിസിസ് കിറ്റ് വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി ഹോസ്പിറ്റൽ സൂപ്രണ്ട് അശ്വതി മാധവന് നൽകി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story