Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാത്ര കെയർ അർബുദരോഗ...

'യാത്ര കെയർ' അർബുദരോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
കോഴിക്കോട്: ലോക അർബുദരോഗ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി സൗജന്യ അർബുദരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ ഹോസ്പിറ്റൽ അർബുദരോഗ ചികിത്സ വിഭാഗവും റെയിൽവേ ആരോഗ്യവകുപ്പും കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് കോർപറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക് ഉദ്ഘാടനം ചെയ്തു. ഡോ. പി.എ. ലളിത സന്ദേശം നൽകി. ഡോ. എ.എം. ഷെരീഫ് മുഖ്യാതിഥിയായി. 'യാത്ര കെയർ'പദ്ധതിയുടെ ഭാഗമായി സൗജന്യ അർബുദരോഗ പരിശോധന ചൊവ്വാഴ്ചയും തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story