Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 11:05 AM IST Updated On
date_range 5 Feb 2018 11:05 AM ISTകുഴിയടക്കൽ കാര്യക്ഷമമല്ലെന്ന് പരാതി: ഇഴഞ്ഞിഴഞ്ഞ് ചുരം റോഡിലെ അറ്റകുറ്റപണി
text_fieldsbookmark_border
*വളവുകളിലെ ടാറിങ് വീണ്ടും പൊളിഞ്ഞുതുടങ്ങി * അമിത ഭാരം കയറ്റിയ ലോറികൾ നിർബാധം ഓടുന്നു വൈത്തിരി: പത്തു ദിവസംകൊണ്ട് തീർക്കാമെന്ന വ്യവസ്ഥയുമായി തുടങ്ങിയ വയനാട് ചുരം റോഡിലെ അറ്റകുറ്റ പണികൾ ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പൂർത്തിയായില്ല. ഇപ്പോഴും ഇഴഞ്ഞിഴഞ്ഞാണ് ചുരത്തിലെ ടാറിങ് പ്രവൃത്തി മുന്നോട്ടുപോകുന്നത്. കരാറുകാർക്ക് ആവശ്യത്തിന് ഫണ്ട് കൃത്യമായി ലഭ്യമാകാത്തതും വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ടാറിങ് പ്രവൃത്തി കാര്യക്ഷമമാക്കാത്തതുമാണ് ഇപ്പോൾ പ്രവൃത്തി നീണ്ടുപോകുന്നതിെൻറ പ്രധാന കാരണം. വലിയ വാഹനങ്ങൾ നിയന്ത്രണമില്ലാതെ പോകാൻ തുടങ്ങിയതോടെ അറ്റകുറ്റപണി നടത്തിയ വളവുകൾ പൊളിയാനും തുടങ്ങി. കഴിഞ്ഞ ഒക്ടോബറിലാണ് കോഴിക്കോട് കലക്ടറേറ്റിൽ നടന്ന ചുരം റോഡ് വികസന സമിതി യോഗത്തിൽ തകർന്നു തരിപ്പണമായ കിടക്കുന്ന ചുരം റോഡ് നന്നാക്കാൻ തീരുമാനിച്ചത്. ഇതിനായി 78 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, അനുവദിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച് കരാറുകാർ ആരും റോഡ് പണി ഏറ്റെടുക്കാൻ മുന്നോട്ടു വന്നില്ല. അനുവദിക്കപ്പെട്ട തുകയിൽനിന്ന് ജി.എസ്.ടി കൂടി നൽകിയാൽ പണി നഷ്ടത്തിലായിരിക്കുമെന്ന് കരാറുകാർ അറിയിക്കുകയും ചെയ്തു. മാത്രവുമല്ല, ചുരത്തിലൂടെ ഗതാഗതം നിയന്ത്രിക്കാതെയുള്ള പണികൾ ദുഷ്കരമായിരിക്കും. അറ്റകുറ്റ പണികൾ നടത്താത്തതുമൂലം ചുരം റോഡ് മൊത്തത്തിൽ തകർന്നു തരിപ്പണമാവുകയും യാത്ര വളരെ ദുഷ്കരമാകുകയും ചെയ്തിരുന്നു. വളവുകളിലും കുഴികളിലും വാഹനങ്ങൾ കുടുങ്ങി വിനോദസഞ്ചാരികളടക്കമുള്ള യാത്രക്കാർ മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങിക്കിടന്നിരുന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് മലപ്പുറത്തുനിന്നുള്ള കരാറുകാരൻ ടെൻഡർ എടുത്തതും പത്തു ദിവസത്തിനകം പണി തീർക്കാമെന്ന് വ്യവസ്ഥയിൽ പണി ആരംഭിച്ചതും. എന്നാൽ, കരാറുകാർക്ക് ആവശ്യത്തിനനുസരിച്ചു ഫണ്ട് കൈമാറാത്തതിനാലാണ് പണികൾ നീണ്ടുപോകുന്നതെന്നാണ് പറയുന്നത്. കരാർ തീരുന്നതിന് മുേമ്പ തകർന്ന റോഡിലെ കുഴിയടച്ചതല്ലാതെ അതിനു മുകളിൽ ടാറിങ് നടത്തിയിട്ടില്ല. വൻഭാരമുള്ള വാഹനങ്ങളുടെ ഇടതടവില്ലാത്ത സഞ്ചാരവും കൂടിയായപ്പോൾ അടച്ച കുഴികളൊക്കെ വീണ്ടും പഴയരൂപത്തിലായി. എടുത്ത പണികൾ പലയിടത്തും ഒപ്പിച്ചുവെച്ച രൂപത്തിലാണ്. കരാർ പൂർത്തിയാക്കുന്നതിന് മുേമ്പതന്നെ റോഡുകൾ തകർന്നതും ആശങ്കയുണ്ടാക്കുന്നതാണ്. ആവശ്യാനുസരണം ഫണ്ട് ലഭിക്കാത്തതിനാൽ സ്വന്തം ൈകയിൽനിന്നും പണമിറക്കിയാണ് പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകുന്നതെന്നാണ് കരാറുകാരൻ പറയുന്നത്. ഈയൊരു കാരണം കൊണ്ടാണ് ഇപ്പോൾ പണി മുന്നോട്ടു നീങ്ങാതെ പോകുന്നത്. മൂന്നാം വളവും അഞ്ചാം വളവും നാഥ് കൺസ്ട്രക്ഷെൻറ പ്രവൃത്തിയിൽ ഉൾപ്പെട്ടതാണ്. അതിനാൽ, ഈ രണ്ടു വളവുകളും ഒഴിവാക്കിയാണ് അറ്റകുറ്റ പണികൾ തുടങ്ങിയത്. ബജറ്റിലില്ലാത്ത ചുരം പുതിയ ബജറ്റിൽ ചുരത്തിെൻറ കാര്യംതന്നെ പരാമർശിച്ചിട്ടില്ല. ഓരോ വയനാട്ടുകാരനും ഇതിൽ പരാതിയുണ്ട്. ജനപ്രതിനിധികളും ചുരത്തെ കുറിച്ച് മൗനം പാലിക്കുന്നു. വയനാട് ചുരത്തിനായി സമഗ്ര പാക്കേജ് നടപ്പാക്കി ചുരത്തിെല മുടിപ്പിൻ വളവുകൾ ഇൻറർലോക്ക് ചെയ്ത് സുരക്ഷിതമാക്കണമെന്ന ആവശ്യം ഏറെനാളായി ഉള്ളതാണ്. ചീറിപാഞ്ഞ് വലിയ വാഹനങ്ങൾ ഏറെ മുറവിളികൾക്കും ചർച്ചകൾക്കുമൊടുവിലാണ് അമിത ഭാരമുള്ള ചരക്കു ലോറികളുടെയും സ്വകാര്യ മൾട്ടി ആക്സിൽ ബസുകളുടെയും ചുരത്തിലൂടെയുള്ള ഗതാഗതം കോഴിക്കോട് ജില്ല കലക്ടർ നിരോധിച്ചത്. നിശ്ചിത ഭാരത്തിൽ കൂടുതലുള്ള ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരത്തിലൂടെ കടത്തിവിടാൻ കലക്ടർ കർശന നിർദേശം നൽകിയിരുന്നു. ഉത്തരവ് വന്നിട്ടും ഇടതടവില്ലാതെ ചരക്കു ലോറികളും ടോറസുകളും ചുരത്തിലൂടെ സഞ്ചരിക്കുന്നത് പ്രതിഷേധത്തിന് കാരണമായി. ഇതേ തുടർന്ന് അടിവാരത്ത് വലിയ വാഹനങ്ങൾ തടയാൻവേണ്ടി പൊലീസ് ചെക്ക്പോസ്റ്റ് തുടങ്ങിയിരുന്നു. ആർ.ടി.ഒ അധികൃതരും വാഹനങ്ങൾ തടഞ്ഞു വഴിതിരിച്ചു വിട്ടിരുന്നു. എന്നാൽ, അറ്റകുറ്റപണി കാര്യക്ഷമമായി ആരംഭിക്കാതായതോടെ പൊലീസും പിൻവാങ്ങി. ചുരം വളവുകളിലെ പൊടിശല്യം സഹിച്ചായിരുന്നു പൊലീസുകാരുെട സാഹസം. എത്രയും വേഗത്തിൽ അറ്റകുറ്റപണി നടത്താനായിരുന്നു പൊലീസും ആർ.ടി.ഒ ഉദ്യോഗസ്ഥരും ഇടപ്പെട്ട് നിയന്ത്രണം കാര്യക്ഷമമാക്കിയത്. എന്നാൽ, പിന്നീട് എല്ലാം പഴയപടിയായി. ഇപ്പോൾ ദിവസേന നൂറുകണക്കിനാണ് ഇത്തരം വാഹനങ്ങൾ ചുരത്തിലൂടെ നിയമങ്ങൾ തങ്ങൾക്കു ബാധകമല്ലെന്ന വിധത്തിൽ ചീറിപ്പായുന്നത്. അറ്റകുറ്റ പണികൾ നടക്കുന്നതിനിടെ വലിയ വാഹനങ്ങൾ നിയന്ത്രണമില്ലാതെ ഒാടുന്നത് അറ്റകുറ്റപണിയെയും ബാധിക്കുന്നു. ലോറികൾ തലങ്ങും വിലങ്ങും പോകാൻ തുടങ്ങിയതോെട കുഴിയടച്ച കല്ലുകളത്രയും പുറത്തേക്കു തെറിച്ച വിധത്തിലാണുള്ളത്. വേണോ വ്യൂപോയൻറിൽ നിരോധനം ചുരം വ്യൂ പോയിൻറിൽ കൊണ്ടുവന്ന പാർക്കിങ് നിരോധനം അനാവശ്യമായിരുന്നുവെന്ന അഭിപ്രായമാണ് ഇപ്പോൾ ഉയരുന്നത്. പത്തോ പതിനഞ്ചോ മിനിറ്റു മാത്രം കുടുംബത്തോടൊപ്പം വ്യൂ പോയൻറിൽ െചലവഴിക്കാനെത്തുന്ന ഒരു കുടുംബം കിലോമീറ്റുകൾക്കപ്പുറം പാർക്ക് ചെയ്തു ദേശീയപാതക്കരികിലൂടെ നടന്നു വ്യൂ പോയൻറിലെത്തുന്നത് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നതായി വിനോദ സഞ്ചാരികൾക്ക് ആക്ഷേപമുണ്ട്. ലക്കിടിയിൽ റോഡരികിൽ യാത്രക്കാർക്കായി ഒരു തെരുവുവിളക്കുപോലും സ്ഥാപിച്ചിട്ടില്ല. ഇതും ബുദ്ധിമുട്ടുണ്ടാക്കുന്നു. അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലുമാണ് വ്യൂപോയൻറിൽ സാധാരണായായി തിരക്കുണ്ടാവാറുള്ളത്. ഈ സമയം പൊലീസിന് ഇടപെട്ടുകൊണ്ട് ഇവിടെവരുന്ന വാഹനങ്ങൾ നിയന്ത്രിക്കാം. ബ്ലോക്ക് ഒഴിവാക്കി പാർക്ക് ചെയ്യാനുള്ള നിയന്ത്രണങ്ങളാണ് വ്യൂപോയൻറിൽ വേണ്ടത്. ആലോചനകളില്ലാതെ പ്രഖ്യാപിച്ച പാർക്കിങ് നിരോധനത്തിെൻറ പേരിൽ ലാഭം കൊയ്തത് സ്വകാര്യ വ്യക്തികളാണ്. ഇതിെൻറ പേരിൽ കുറെയേറെ വയലുകളിൽ മണ്ണ് തട്ടി നികത്തി. ഇപ്പോഴും മണ്ണ് കൂടിക്കിടക്കുന്നതല്ലാതെ ഈ സ്ഥലം പൂർവസ്ഥിതിയിലാക്കാനുള്ള നടപടിയുണ്ടായിട്ടില്ല. -സ്വന്തം ലേഖകൻ SUNWDL5 അറ്റകുറ്റപണി കഴിഞ്ഞ ചുരം റോഡ് തകർന്ന നിലയിൽ SUNWDL6 വിലക്കു ലംഘിച്ച് ചുരം കയറുന്ന കണ്ടെയ്നർ -ടോറസ് ലോറികൾ SUNWDL7 ചുരത്തിൽ നടക്കുന്ന അറ്റകുറ്റപണി (p3 package lead with photos)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story