Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ സെപക്​താക്രോ:...

ദേശീയ സെപക്​താക്രോ: പുരുഷ ടീം ഇനത്തിൽ സർവിസസ്​ ജേതാക്കൾ

text_fields
bookmark_border
കോഴിക്കോട്: വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 28ാമത് ദേശീയ സീനിയർ- സെപക്താേക്രാ ചാമ്പ്യൻഷിപ്പിൽ പുരുഷ ടീം ഇനത്തിൽ സർവിസസ് ജേതാക്കൾ. ഫൈനലിൽ മണിപ്പൂരിനെയാണ് സർവിസസ് പരാജയപ്പെടുത്തിയത്. വനിത ടീം ഇനത്തി​െൻറ ആദ്യ സെമിയിൽ ഒഡിഷയെ പരാജയപ്പെടുത്തി മണിപ്പൂരും രണ്ടാം സെമിയിൽ നാഗാലാൻഡിനെ പരാജയപ്പെടുത്തി യു.പിയും ഫൈനലിൽ പ്രവേശിച്ചു. ശനിയാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിൽനിന്ന് അഞ്ഞൂറോളം താരങ്ങളാണ് മത്സരിക്കുന്നത്. സമാപന സമ്മേളനത്തിൽ ജില്ല കലക്ടർ യു.വി. ജോസ് സമ്മാനദാനം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story