Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:59 AM IST Updated On
date_range 5 Feb 2018 10:59 AM ISTവടയമ്പാടി: പൊലീസ് നരനായാട്ട് അപലപനീയം ^ഫ്രറ്റേണിറ്റി
text_fieldsbookmark_border
വടയമ്പാടി: പൊലീസ് നരനായാട്ട് അപലപനീയം -ഫ്രറ്റേണിറ്റി തിരുവനന്തപുരം: വടയമ്പാടി ഭജനമഠത്തിലെ ജാതിമതിൽ വിരുദ്ധ സമരത്തിനുനേരെ പൊലീസ് അഴിച്ചുവിട്ട നാരനായാട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രേട്ടറിയറ്റ് അപലപിച്ചു. സമരത്തിന് നേതൃത്വം നൽകിയ ദലിത് പ്രവർത്തകരെയും സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പൊലീസിനൊപ്പം സംഘ്പരിവാർ പ്രവർത്തകരും സമരത്തിനുനേരെ അക്രമം അഴിച്ചുവിടുന്നതിന് മുമ്പന്തിയിലുണ്ടായിരുന്നെന്നത് പൊലീസ് സേനയുടെ കാവി അനുഭാവം മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. തിരുവനന്തപുരത്തെ കുറുവല്ല ദലിത് കോളനിയിലെ പൊലീസ് അതിക്രമങ്ങളും ചിത്രകാരൻ അശാന്തെൻറ മൃതദേഹത്തെ അപമാനിച്ച സംഭവവും ജാതിമതിൽ വിരുദ്ധ സമരക്കാർക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും സംസ്ഥാന പൊലീസിൽ പിടിമുറുക്കിയിരിക്കുന്ന സവർണ പ്രീണന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് കെ.വി. സഫീർ ഷാ അധ്യക്ഷത വഹിച്ചു. പ്രദീപ് നെന്മാറ, കെ.എം. ഷഫ്രിൻ, നജ്ദ റൈഹാൻ, ഗിരീഷ് കുമാർ കാവാട്ട്, ഷംസീർ ഇബ്രാഹീം, നസ്രീന ഇല്യാസ്, അജീഷ് കിളിക്കോട്ട്, കെ.എസ്. നിസാർ, ജംഷീൽ അബൂബക്കർ, തമന്ന സുൽത്താന, റമീസ് വേളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story