Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:56 AM IST Updated On
date_range 5 Feb 2018 10:56 AM ISTമാഞ്ഞാലി കേസ്: സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം ^സോളിഡാരിറ്റി
text_fieldsbookmark_border
മാഞ്ഞാലി കേസ്: സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം -സോളിഡാരിറ്റി കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ച് ഗുജറാത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എൻ.ഐ.എ നടപടികള്‍ ഏകപക്ഷീയവും മുന്‍വിധികൾ നിറഞ്ഞതും ആണെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് പ്രസ്താവനയിൽ പറഞ്ഞു. പെണ്‍കുട്ടി ഭീഷണിയെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും നിയമപരമായി തെൻറ ഭാര്യയാണെന്നും വ്യക്തമാക്കി റിയാസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. റിയാസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടർന്ന് ഹാജരാക്കിയ പെണ്‍കുട്ടിയെ റിയാസിെൻറയും കുടുംബത്തിെൻറയും കൂടെ കോടതി വിട്ടയച്ചിരുന്നു. ഈ സമയത്ത് താമസ സൗകര്യമേര്‍പ്പെടുത്തിയതിനാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പറവൂരിലെ ഫവാസ്, റിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൗരന്മാര്‍ സ്വാഭാവികമായി നടത്തുന്ന ക്രയവിക്രയങ്ങളുടെ പേരില്‍ ഭീകരനിയമം ചുമത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുകയാണ് ചെയ്തത്. നിരപരാധിത്വം തെളിയിക്കാന്‍ തനിക്കാകുമെന്ന് മുഖ്യമന്ത്രിയെ അടക്കം അറിയിച്ച റിയാസിെൻറ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും ഏകപക്ഷീയമായ എന്‍.ഐ.എ നടപടിക്കെതിരെ നിയമസഹായം ലഭ്യമാക്കണമെന്നും സ്വാലിഹ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story