Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:56 AM IST Updated On
date_range 5 Feb 2018 10:56 AM ISTഓട്ടോ െഡ്രെവറെ മർദിച്ചതായി പരാതി
text_fieldsbookmark_border
വടകര: അഴിയൂർ ചുങ്കത്തെ ഓട്ടോ െഡ്രെവറെ ചോമ്പാലയിലെ അഡീഷനൽ എസ്.ഐ മർദിച്ചതായി പരാതി. അഴിയൂർ സ്വദേശി ഷംസീർ മഹലിൽ സി.എം. സുബൈറാണ് (57) പരാതിക്കാരൻ. കഴിഞ്ഞ ദിവസം ഇയാളുടെ ഓട്ടോയിൽ സഞ്ചരിച്ച ഒരു യാത്രക്കാരി നൽകിയ പരാതിയെ തുടർന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഷനിൽ വിളിപ്പിച്ച സുബൈറിനെ അഡീഷനൽ എസ്.ഐ നസീർ കഴുത്തിനും തലക്കും അടിച്ച് പരിക്കേൽപിച്ചതായാണ് പരാതി. ഇയാളെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ൈഡ്രവർക്ക് മർദനമേറ്റതറിഞ്ഞ് സ്റ്റേഷനിലെത്തിയ സംയുക്ത േട്രഡ് യൂനിയൻ നേതാക്കളോടും ഡ്യൂട്ടിയിലുള്ള പൊലീസുകാർ മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്. െഡ്രെവറെ മർദിച്ചതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ അഴിയൂർ ചുങ്കത്ത് ഓട്ടോ നിർത്തിവെച്ച് പണിമുടക്ക് നടത്തി. കഴിഞ്ഞദിവസം സുബൈറിെൻറ ഓട്ടോയിൽ യാത്രചെയ്ത സ്ത്രീ കൈപുറത്തിട്ടപ്പോൾ അതുവഴി വന്ന ലോറിയിൽ തട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ ചോമ്പാല പൊലീസിൽ പരാതി നൽകിയിരുന്നു. ഓട്ടോ െഡ്രെവറുടെ അനാസ്ഥമൂലമാണ് തനിക്ക് ബുദ്ധിമുട്ടുണ്ടായതെന്നാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് െഡ്രെവറും സ്ത്രീയും തമ്മിൽ സ്റ്റേഷനിൽ വെച്ച് തർക്കം നടന്നപ്പോൾ പൊലീസ് ഇരുവരെയും മാറ്റുന്നതിനിടെ ഉടുത്ത മുണ്ട് തടഞ്ഞുവീണാണ് അപകടം പറ്റിയതെന്നാണ് ചോമ്പാല പൊലീസിെൻറ വിശദീകരണം. കഞ്ചാവുമായി യുവാവ് അറസ്റ്റിൽ നാദാപുരം: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി രഥൻ റോയിയെ (25) ആണ് തലശ്ശേരി എക്സൈസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ പെരിങ്ങത്തൂരിൽ എക്സൈസ് പരിശോധനക്കിടയിൽ രഥൻ റോയിയുടെ കൈയിൽനിന്ന് കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു. ഇയാൾ താമസിക്കുന്ന കുമ്മങ്കോട് അഹമ്മദ്മുക്കിലെ വാടക ക്വാർേട്ടഴ്സിൽ പരിശോധന നടത്തി. പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story