Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎംപ്ലോയ്മെൻറ്...

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സീനിയോറിറ്റി അസോസിയേഷൻ യോഗം ഇന്ന്

text_fields
bookmark_border
പേരാമ്പ്ര: എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് സീനിയോറിറ്റി അസോസിയേഷ​െൻറ നേതൃത്വത്തിൽ ബാലുശ്ശേരി, താമരശ്ശേരി, എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് പുതുക്കുന്നതും 40 വയസ്സിന് മുകളിൽ പ്രായമുള്ളതുമായ ഉദ്യോഗാർഥികളുടെ യോഗം തിങ്കളാഴ്ച രാവിലെ 10ന് ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ നടക്കും. ഫോൺ: 9846026893. ആരാധനാലയങ്ങൾ മനസ്സുകൾ ഒന്നിപ്പിക്കാനുള്ളത് -കാന്തപുരം പേരാമ്പ്ര: വിവിധ ദർശനങ്ങൾ ഉൾക്കൊള്ളുമ്പോഴും ഓരോ മതത്തി​െൻറയും ആരാധനാലയങ്ങൾ മനസ്സുകൾ തമ്മിലുള്ള ഐക്യവും പാരസ്പര്യവും വർധിപ്പിക്കാൻ നിമിത്തമാവണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കുറ്റ്യാടി സിറാജുൽ ഹുദയുടെ കീഴിൽ പേരാമ്പ്ര മിനി സിവിൽ സ്റ്റേഷന് സമീപം നടുക്കണ്ടിയിൽ പണിപൂർത്തിയായ മസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സിറാജുൽ ഹുദ ജന. സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ത്വാഹാ തങ്ങൾ കുറ്റ്യാടി, സൈനുൽ ആബിദ് ജിഫ്രി, വി.പി.എം. ഫൈസി വില്യാപ്പള്ളി, മജീദ് സഖാഫി കോട്ടൂർ, ബഷീർ സഖാഫി കൈപ്രം, ശംസുദ്ദീൻ നിസാമി, മാക്കൂൽ മുഹമ്മദ് ഹാജി, നടുക്കണ്ടി അമ്മത് ഹാജി, നടുക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി, എൻ.കെ. കുഞ്ഞബ്ദുല്ല, ഖാസിം ഹാജി നൊച്ചാട്, പി.കെ. കുഞ്ഞമ്മദ് ഹാജി, പി. കുഞ്ഞിമൊയ്തീൻ, എൻ.കെ. മൂസ, നടുക്കണ്ടി സമീർ എന്നിവർ സംബന്ധിച്ചു. സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഗംഗാധരൻ, എൻ.പി. ബാബു, രാജൻ മരുതേരി, സി.പി.എ അസീസ്, ബാലചന്ദ്രൻ, എൻ.കെ. ചന്ദ്രൻ, കല്ലോട് ഗോപാലൻ, കിഴക്കയിൽ പ്രകാശൻ, ഒ.പി. മുഹമ്മദ്, വി.ടി. കുഞ്ഞബ്ദുല്ല ഹാജി, എം.പി. മൂസ, സജീർ വാളൂർ, ബി.എം. മുഹമ്മദ്, സി.എം. അഹമ്മദ് കോയ എന്നിവർ സംസാരിച്ചു. ചെങ്കാരി നാടകോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും പേരാമ്പ്ര: പേരാമ്പ്രയിൽ ചെങ്കാരിയിലൂടെ വീണ്ടും നാടകോത്സവത്തിന് യവനിക ഉയർന്നു. ഇനിയുള്ള അഞ്ച് ദിവസങ്ങൾ നാടകപ്രേമികളുടെ കണ്ണും കാതും മനസ്സും ചെങ്കാരിയുടെ നാടക വേദിയിലായിരിക്കും. കലാസാംസ്കാരിക സംഘടനയായ ചെങ്കാരിയുടെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് തിങ്കളാഴ്ച അഖിലകേരള പ്രഫഷനൽ നാടകോത്സവം തുടങ്ങുന്നത്. പേരാമ്പ്ര എൽ.ഐ.സി ഓഫിസിനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി. വൈകീട്ട് ആറിന് സിനിമ നടി കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകീട്ട് ആറിന് 'നാടകരംഗം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. രാജൻ തിരുവോത്ത് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ട് ആറിന് 'നാട്ടിലെ പാട്ടുകാർ' എന്ന സെഷൻ അജയ് ഗോപാൽ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകീട്ട് മാധ്യമ സെമിനാറാണ്. പി.എം. മനോജ് ഉദ്ഘാടനം ചെയ്യും. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ മുഖ്യാതിഥിയായിരിക്കും. ഒമ്പതിന് 'വർഗീയതക്കെതിരെ സ്നേഹജ്വാലയും' 10ന് വൈകീട്ട് സമാപന സമ്മേളനവും നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിജ്ഞാന- വിനോദ വിസ്മയമൊരുക്കുന്ന ഗ്രാൻറ് മാസ്റ്റർ ജി.എസ്. പ്രദീപി​െൻറ 'അറിവരങ്ങ്' അരങ്ങേറും. ഫെബ്രുവരി അഞ്ചിന് കാളിദാസ കലാകേന്ദ്രത്തി​െൻറ 'കരുണ', ആറിന് ചങ്ങനാശ്ശേരി അണിയറയുടെ 'നോക്കുകുത്തി', ഏഴിന് കൊച്ചിൻ സംഘവേദിയുടെ 'വാക്ക് പൂക്കും കാലം', എട്ടിന് കൊട്ടാരക്കര ആശ്രയയുടെ 'ഇത് പൊതുവഴിയാണ്', ഒമ്പതിന് ആറ്റിങ്ങൽ ശ്രീധന്യയുടെ 'മനുഷ്യരുണ്ട് സൂക്ഷിക്കുക' എന്നിവയാണ് നാടകങ്ങൾ. നാടകത്തിന് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികളായ എൻ.കെ. ലാൽ, യു.സി. ഹനീഫ, വി. ശ്രീനി എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story