Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTടാസ്ക് വോളിമേള
text_fieldsbookmark_border
നന്തിബസാർ: 21ാമത് പയ്യോളി അങ്ങാടിയിൽ വടകര റൂറൽ ഡിവൈ.എസ്.പി പി.ടി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തിൽ ജില്ലതലത്തിൽ ഐക്യകേരള പണിക്കോട്ടി ഏകപക്ഷീയമായി സ്റ്റാർ കീഴരിയൂരിനെ പരാജയപ്പെടുത്തി. ഓപൺ കേരള മത്സരത്തിൽ പാരിസ്-ദോഹ-ഖത്തർ ടീം, സ്വപ്ന ബാലുേശ്ശരിയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കു പരാജയപ്പെടുത്തി. വള്ളിയത്ത് മൊയ്തീൻ അധ്യക്ഷത വഹിച്ചു. പുതുക്കുടി ബാലഗോപാലൻ, നസീർ പൊടിയാടി, ഇ.കെ. ബാലകൃഷ്ണൻ, നാഗത്ത് നാരായണൻ, മുനീർ കുളങ്ങര, പി.ടി. ശശി, മധു മാവുള്ളാട്ടിൽ, എ.കെ. അബ്ദുറഹ്മാൻ, തെനങ്കാലിൽ ഇസ്മായിൽ, മൂസ മണിയോത്ത്, നിസാർ ആയാനി, നടക്കൽ അബൂബക്കർ, ജലീൽ മരുതേരി എന്നിവർ സംസാരിച്ചു. എ.കെ. സൂപ്പി സ്വാഗതവും നൗഷാദ് മനയത്ത് നന്ദിയും പറഞ്ഞു. അയൽപക്ക യുവ പാർലമെൻറ് മേപ്പയൂർ: നെഹ്റു യുവകേന്ദ്ര മേലടി ബ്ലോക്ക് യുവ പാർലമെൻറ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. വി.പി. പ്രവീൺ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ അൽഫോൻസ ബോസ്, പ്രജീഷ് എന്നിവർ ക്ലാസെടുത്തു. സി.പി. അനുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുനിൽ ഓടയിൽ, സി.പി. രാജേഷ്, എം.ടി. സുരേഷ്, സാനു ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story