Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണമല്‍കാവില്‍...

മണമല്‍കാവില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

text_fields
bookmark_border
കൊയിലാണ്ടി: മണമല്‍കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രി അണ്ടലാടിമന പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സമൂഹസദ്യ നടന്നു. വ്യാഴാഴ്ച പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. വെള്ളിയാഴ്ച രാവിലെ വിരുന്നു പുറപ്പാടും കാവുതീണ്ടലും. വൈകീട്ട് കലാഭവന്‍ അമൃത്കുമാര്‍ നയിക്കുന്ന 'ഇപ്പൊ ശരിയാക്കിത്തരാ' സ്റ്റേജ് ഷോ എന്നിവ നടക്കും. പ്രധാന ദിവസമായ ശനിയാഴ്ച രാവിലെ മുതല്‍ വഴിവെള്ളാട്ട്, കരിയാത്ത​െൻറ വെള്ളക്കെട്ട്, പൂക്കുട്ടിച്ചാത്തൻ തിറ, അവകാശ -ആഘോഷ വരവുകൾ, പൂത്താലപ്പൊലി എന്നിവയും ദീപാരാധനക്കു ശേഷം പാണ്ടിമേളത്തി​െൻറ അകമ്പടിയോടെ നാന്തകത്തോടുകൂടിയ മുടി എഴുന്നള്ളിപ്പും ഭഗവതി തിറയും അരിത്താലപ്പൊലിയും, ഗുളിക‍​െൻറ വെള്ളക്കെട്ട്, ഗുളികന്‍ തിറ, നാഗകാളി തിറ, വെള്ളക്കെട്ട്, കരിയാത്തന്‍ തിറ എന്നിവയും നടക്കും. ഞായറാഴ്ച രാവിലെ വലിയവട്ടളം ഗുരുതിയോടുകൂടി നടയടക്കുന്നതോടെ ഉത്സവം സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story