Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTഭിക്ഷാടകനെന്ന വ്യാജേന കുട്ടിയെ തട്ടിയെടുക്കാൻ ശ്രമം; ആന്ധ്ര സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
പൂച്ചാക്കൽ: ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തി പണം കാണിച്ച് വശീകരിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആന്ധ്രപ്രദേശ് സ്വദേശി അറസ്റ്റിൽ. കുട്ടികളെ വശീകരിക്കാനുള്ള ഭക്ഷണപദാർഥങ്ങളും ആയുധങ്ങളും ഇയാളിൽനിന്ന് കെണ്ടടുത്തു. ആന്ധ്രപ്രദേശ് അനന്തപുരം വീരബലിക്കോട്ട ചിന്നപ്പയെയാണ് (71) പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച ഉച്ചയോടെ പാണാവള്ളി അരയങ്കാവ് ഭാഗത്തായിരുന്നു സംഭവം. ദേവികൃപയിൽ സജീവെൻറ യു.കെ.ജി വിദ്യാർഥിയായ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ചിന്നപ്പ മുറ്റത്തുണ്ടായിരുന്ന കുട്ടിയെ 10 രൂപ നോട്ട് കാണിച്ചശേഷം കൈകൊണ്ട് ആംഗ്യം കാണിച്ച് വിളിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് അടുക്കളയിലായിരുന്ന മാതാവ് ജിഷ കറിക്കത്തിയുമായി എത്തിയതോടെ ചിന്നപ്പ ഓടി രക്ഷപ്പെട്ടു. ഭാര്യയുടെയും മകെൻറയും ബഹളം കേട്ട് എത്തിയ സജീവും നാട്ടുകാരും ചേർന്ന് ചിന്നപ്പയെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇയാളെക്കുറിച്ച് ആന്ധ്ര പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുമെന്ന് ചേർത്തല ഡിവൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. കുത്തിയതോട് സി.ഐ കെ.ജെ. സജീവ്, പൂച്ചാക്കൽ പ്രബേഷനറി എസ്.ഐ ജിൻസൺ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കാഷായവേഷം ധരിച്ച് സഞ്ചിയും കൈയിൽ വടിയും പിടിച്ചാണ് ചിന്നപ്പ ഭിക്ഷ യാചിക്കാൻ നടക്കുന്നത്. വടിയിൽ വെള്ളിനിറത്തിലുള്ള പേപ്പറുകൾ ചുറ്റിയിരുന്നു. ഞായറാഴ്ച അരയങ്കാവ് ഭാഗത്ത് പലവീടുകളിൽനിന്നും ഭിക്ഷ യാചിച്ചു. അതിനിടെയാണ് സജീവിെൻറ വീട്ടിലെത്തിയത്. നാട്ടുകാർ പിടികൂടി സഞ്ചി പരിശോധിച്ചപ്പോൾ ഉരുളക്കിഴങ്ങ് വറുത്തതിെൻറ പാക്കറ്റ്, റബർ ബാൾ, ഐസ്ക്രീം ബാൾ, കത്തി, ചവണ, ആണി തുടങ്ങിയവും 8130 രൂപയും കണ്ടെത്തി. ആദ്യം തമിഴും പിന്നീട് തെലുങ്കും സംസാരിച്ചതോടെ നാട്ടുകാർക്ക് കൂടുതൽ സംശയമായി. ഭിക്ഷാടനത്തിനായി മൂന്നുമാസം മുമ്പ് ഇവിടെ എത്തിയതാണെന്ന് ചിന്നപ്പ മൊഴി നൽകിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭാര്യയെയും മക്കളെയും ബോധവത്കരിച്ചിരുന്നെന്ന് സജീവ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വരുന്ന സന്ദേശങ്ങൾ ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയതുകൊണ്ടാണ് ഭിക്ഷക്കാരനിൽനിന്ന് മകൻ രക്ഷപ്പെട്ടതെന്നും സജീവ് പറഞ്ഞു. ചിന്നപ്പയെ കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മണിക്കൂറുകളോളം പൂച്ചാക്കൽ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവരെ പിന്തിരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story