Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTഅറിഞ്ഞതിലുമപ്പുറം തേടി പുത്തൂർമഠം എ.എം.യു.പി സ്കൂളിൽ തുടക്കമായി
text_fieldsbookmark_border
പുത്തൂർമഠം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി തനത് പദ്ധതിയൊരുക്കി പുത്തൂർമഠം എ.എം.യു.പി സ്കൂൾ. സ്കൂളിൽ പഠിക്കുന്ന ഒന്നു മുതൽ ഏഴു വരെ ക്ലാസിലെ കുട്ടികളുടെ വീടുമായി നിരന്തര സമ്പർക്കം പുലർത്തുന്ന 'അറിഞ്ഞതിലുമപ്പുറം തേടി' പദ്ധതിക്കാണ് തുടക്കംകുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജീവ് പെരുമൺപുറ നിർവഹിച്ചു. അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്കൂളിൽനിന്നും പൊതുവിദ്യാലയത്തിലേക്ക് കടന്നുവന്ന സ്കൂളിലെ വിദ്യാർഥികളായ അജ്മലിെൻറയും ആയിഷ ഹംനയുടെയും വീട്ടിൽവെച്ചാണ് തുടക്കംകുറിച്ചത്. ജില്ല സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു അജ്മൽ. കുട്ടികളുടെ വീടുമായി നിരന്തര സമ്പർക്കം നടത്തുക വഴി പഠനസാഹചര്യങ്ങളെയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും നേരിട്ട് മനസ്സിലാക്കുകയും ആവശ്യമായ പരിഹാരങ്ങൾ നടത്തി അവരുടെ വ്യക്തിത്വ വികാസത്തിെൻറ പൂർണതക്ക് ഒപ്പം നിൽക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അറിഞ്ഞതിലുമപ്പുറം പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാലയത്തിെൻറ മേന്മകളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ പ്രദേശത്തും പ്രത്യേകമായ കോർണർ പി.ടി.എകളും വീട്ടിലൊരു ക്ലാസ് പി.ടി.എ പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെംബർമാരായ എൻ.കെ. ഷരീഫ, സി. നൗഷാദ്, പി.ടി.എ പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി, സ്റ്റാഫ് സെക്രട്ടറി കെ. നന്ദകുമാർ, എ. സുരേഷ് എന്നിവർ സംസാരിച്ചു. photo Puthur school പുത്തൂർമഠം എ.എം.യു.പി സ്കൂളിൽ അറിഞ്ഞതിലുമപ്പുറം തേടി പദ്ധതി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story