Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTപെരുമണ്ണയിൽ ലഹരിക്കെതിരെ ജനകീയ മുന്നേറ്റം
text_fieldsbookmark_border
പെരുമണ്ണ: അലുവിങ്ങൽതാഴം അറത്തിൽപറമ്പ് റോഡും പരിസരത്തെ പഞ്ചായത്ത് ഗ്രൗണ്ടും കേന്ദ്രീകരിച്ച് നടക്കുന്ന പരസ്യ മദ്യ, ലഹരി, അനാശാസ്യ പ്രവൃത്തികൾക്കെതിരെ ജനകീയ പ്രതിരോധമൊരുങ്ങുന്നു. പുതുതലമുറയെ ലക്ഷ്യംവെക്കുന്ന ലഹരി വിപത്തിനെതിരെ രൂപവത്കരിച്ച ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾക്ക് തുടക്കമായി. ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയും പ്രതിരോധ ക്ലാസും പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അംഗം മുതുവന നളിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. തേജസ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. പി. പി. ജിഷ അധ്യക്ഷത വഹിച്ചു. പ്രമുഖ സൈക്കോളജി കൗൺസലിങ് വിദഗ്ധൻ ഡോ. അഷ്‌റഫ് ക്ലാസെടുത്തു. ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞ പി.പി. ഷിമിജ ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.സി. രവീന്ദ്രൻ, കെ.കെ. ഷമീർ, കുനിപ്പുറത്ത് ശശി എന്നിവർ സംസാരിച്ചു. photo Peru Lahari പെരുമണ്ണയിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണം കൗൺസലിങ് വിദഗ്ധൻ ഡോ. അഷ്റഫ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story