Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:51 AM IST Updated On
date_range 5 Feb 2018 10:51 AM ISTഅൻസാരിപാർക്ക് അലേങ്കാലപ്പെട്ടുതന്നെ
text_fieldsbookmark_border
അൻസാരി പാർക്ക് അലേങ്കാലപ്പെട്ടുതന്നെ കോഴിക്കോട്: നഗരത്തിെൻറ മുഖ്യ ആകർഷണമായിരുന്ന മാനാഞ്ചിറ അൻസാരി പാർക്ക് അലേങ്കാലമായിത്തന്നെ തുടരുന്നു. ഇൗ സാഹചര്യത്തിൽ സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നവീകരിക്കാൻ നഗരസഭ തീരുമാനം. ഒരുകാലത്ത് നഗരത്തിെൻറ മുഖ്യ വിശ്രമകേന്ദ്രമായ അൻസാരി പാർക്കിലെ അേക്വറിയവും ശിൽപങ്ങളും ഏറെ പേരെ ആകർഷിച്ചിരുന്നു. പഴയ അൻസാരി പാർക്കും ടാഗോർ പാർക്കും മാനാഞ്ചിറ മൈതാനവും കൂട്ടിയോജിപ്പിച്ച് മാനാഞ്ചിറ സ്ക്വയർ നിർമിച്ചപ്പോൾ മുഖ്യ ആകർഷണം അൻസാരി പാർക്കിലെ സംഗീത ജലധാരയായി മാറി. ടിക്കറ്റ് വെച്ച് ജലധാര പ്രദർശനത്തിന് കരാർ കൊടുത്തതോടെ പരിചരണമില്ലാതെ മ്യൂസിക് ഫൗണ്ടൻ പ്രവർത്തനരഹിതമായി. ജലധാരയുടെ തടാകവും യന്ത്രങ്ങളുമെല്ലാം അഴുക്കുപിടിച്ച് മൂടി. വീണ്ടും നന്നാക്കാൻ പറ്റാത്ത അവസ്ഥയായപ്പോൾ നഗരസഭ കുട്ടികളുടെ ലിറ്റററി പാർക്കാക്കി മാറ്റി. കോഴിക്കോടൻ കഥാകാരന്മാരുടെ വിഖ്യാത കഥാപാത്രങ്ങളുടെ ശിൽപങ്ങൾ സ്ഥാപിച്ചു. കഴിഞ്ഞ കൊല്ലം മഴയിൽ എസ്.കെ. പൊെറ്റക്കാട്ടിെൻറ തെരുവിെൻറ കഥയിലെ ഒാമഞ്ചിയുടെ ശിൽപം മരം വീണ് മറിഞ്ഞുവീണു. യു.എ. ഖാദറിെൻറ 'വരോളിക്കാവിൽ ഒാലച്ചൂട്ടു തെറ'യിലെ ചാത്തുവിെൻറ കൈയിലുണ്ടായിരുന്ന ചൂട്ട് അടർന്നുവീണു. പാർക്കിലെ തടാകക്കരയിൽ മുമ്പ് സ്ഥാപിച്ച വിഖ്യാത ചിത്രകാരൻ പരേതനായ യൂസുഫ് അറക്കലിെൻറ പടയാളി ശിൽപവും ആരും ശ്രദ്ധിക്കാതെ കാടുമൂടിക്കിടപ്പാണ്. യു.എൻ ഹാബിറ്റാറ്റ് ആഭിമുഖ്യത്തിൽ 'വാസയോഗ്യമായ നഗരം' പദ്ധതി ഭാഗമായി വിവിധ നഗരങ്ങളിലെ പാർക്കുകളുടെ നവീകരണത്തിന് ക്ഷണിച്ച അപേക്ഷയിൽ അൻസാരി പാർക്ക് നവീകരണത്തിന് സന്നദ്ധ സംഘടനക്ക് അനുമതി നൽകിയിരുന്നു. ഇത് നഗരസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചു. അത് പ്രകാരം ഭിന്നശേഷിക്കാർക്കായി പാർക്കിൽ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകും. ഇവക്ക് 10 കൊല്ലത്തെ അറ്റകുറ്റപ്പണിയടക്കം ഉറപ്പാക്കിയും പരസ്യം ഒഴിവാക്കിയും സംഘടനക്ക് അനുമതി നൽകാനാണ് തീരുമാനം. പടം pk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story