Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതുപ്രവർത്തകനെ...

പൊതുപ്രവർത്തകനെ മർദിച്ച സംഭവം: രണ്ടുപേർ റിമാൻഡിൽ

text_fields
bookmark_border
മൂഴിക്കൽ: തർക്കം പരിഹരിക്കാൻ എത്തിയ പൊതുപ്രവർത്തകനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ റിമാൻറിൽ. മൂഴിക്കൽ സ്വദേശി സലീം മൂഴിക്കലിനെ (43) തലക്ക് ഇരുമ്പുവടികൊണ്ട് അടിച്ച് പരിക്കേൽപിച്ച കട്ടയാട്ട്പറമ്പിലെ സഹോദരങ്ങളായ ബിജോയ്, ജോയി എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചേവായൂർ പൊലീസാണ് ഇരുവരെയും അറസ്സറ്റുചെയ്തത്. ബിജോയ്, ജോയി എന്നിവർ അയൽവാസിയായ സുനിയുമായുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ ചെന്നതായിരുന്നു സലീം. സംസാരിച്ചുകൊണ്ടിരിക്കെ സഹോദരങ്ങൾ സലീമി‍​െൻറ തലക്ക് അടിക്കുകയായിരുന്നു. തങ്ങളുടെ വാഹനത്തി​െൻറ കാറ്റ് ഒഴിക്കുന്നതുമായുള്ള സംഭവത്തെക്കുറിച്ച് ചോദിക്കാൻ സുനിയുടെ വീട്ടിൽ എത്തിയ സഹോദരങ്ങൾ വീടി​െൻറ ജനൽച്ചില്ല് തകർത്തതായും പൊലീസിൽ പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story