Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:51 AM IST Updated On
date_range 5 Feb 2018 10:51 AM ISTവാടകക്ക് എടുക്കുന്ന കാറുകൾ മറിച്ച് വിൽക്കുന്നയാൾ അറസ്റ്റിൽ
text_fieldsbookmark_border
ചാവക്കാട്: വാടകക്ക് എടുക്കുന്ന വാഹനങ്ങൾ മറിച്ച് വിൽക്കുന്നയാൾ അറസ്റ്റിൽ. കോതമംഗലം വാരപ്പെട്ടി സ്വദേശി വളവില്‍ രാജനെയാണ് (47) ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷ്, എസ്.ഐ എ.വി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തനിക്ക് കാറ് നൽകാമെന്ന് പറഞ്ഞ് 13 ലക്ഷം രൂപ തട്ടിയെന്ന ചാവക്കാട് പുതുവീട്ടില്‍ നൗഷാദിെൻറ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റിൽ നൗഷാദിനോട് മൂന്ന് കാറുകള്‍ എത്തിച്ചു നല്‍കാമെന്ന് പറഞ്ഞാണ് രാജൻ 13 ലക്ഷം രൂപ തട്ടിയതത്രെ. പണം കൈപ്പറ്റിയിട്ടും കാർ കിട്ടാതായപ്പോൾ നൗഷാദ് പരാതി നൽകി. മറ്റൊരു കാറിന് പണം നല്‍കാമെന്ന് പറഞ്ഞ് പൊലീസ് ഇയാളെ തന്ത്രപൂർവം ചാവക്കാട്ടേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഗൾഫിൽ നിന്ന് നാട്ടിൽ വന്നവർക്ക് പോകുന്നത് വരെ ഓടിക്കാനെന്ന വ്യാജ്യേന മുമ്പ് ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ ഗള്‍ഫിലെ പരിചയം വെച്ച് കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലുള്ളവരെ സമീപിച്ച് അവരുടെ കാറുകൾ വാങ്ങിയാണ് തട്ടിപ്പ് എന്ന് പൊലീസ് പറഞ്ഞു. മാന്യമായ പെരുമാറ്റവും ഗള്‍ഫിലെ പരിചയവുമൊക്കെ ഓർത്ത് കാറുകള്‍ താല്‍ക്കാലികമായി നല്‍കാന്‍ ഇവര്‍ തയ്യാറാവും. ഇങ്ങനെ വാങ്ങുന്ന കാറുകള്‍ ചാവക്കാട്,അകലാട്,പൊന്നാനി ഭാഗങ്ങളില്‍ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് വലിയ തുകക്ക് കൈമാറും. വാഹനത്തിെൻറ രജിസ്‌ട്രേഷന്‍ ഉടമയുടെ പേരില്‍ മാറ്റം വരുത്താതെ മുദ്ര കടലാസില്‍ ഒരു സമ്മതപത്രം ഉണ്ടാക്കിയാണ് ഇത്തരത്തില്‍ അനധികൃതമായി കൈമാറ്റം നടത്തുന്നത്. ഇരുപതിലേറെ കാറുകള്‍ ചാവക്കാട്, പൊന്നാനി മേഖലയില്‍ ഇയാള്‍ വേറെ ആളുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഒരാള്‍ക്ക് തന്നെ അഞ്ച് കാറുകള്‍ നല്‍കിയിട്ടുണ്ടത്രെ. കാറിെൻറ ഉടമകളെയും കാറിനായി പണം നല്‍കുന്നവരെയും ഒരേ സമയം വഞ്ചിക്കുന്ന രീതിയാണ് രാജേൻറത്. കുടുതൽ ആളുകളിൽ നിന്ന് കാറിനായി പണം കൈപ്പറ്റിയിട്ടുണ്ടെങ്കിലും ചിലര്‍ക്ക് മാത്രേമ കാര്‍ നല്‍കിയിട്ടുള്ളത്. വരും ദിനങ്ങളിൽ കോതമംഗലം, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ കാര്‍ നഷ്ടപ്പെട്ടവരും ഇയാള്‍ക്ക് കാറിനായി പണം നല്‍കിയവരും രംഗത്തെത്തുമെന്നാണ് പൊലീസ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story