Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:51 AM IST Updated On
date_range 5 Feb 2018 10:51 AM ISTകെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം സമാപിച്ചു
text_fieldsbookmark_border
പെരിന്തല്‍മണ്ണ: ആരോഗ്യ മേഖലയില്‍ ഗുണമുണ്ടാക്കുന്ന ആര്‍ദ്രം പദ്ധതിയെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പിന്തുണക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പെരിന്തല്‍മണ്ണയില്‍ കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിെൻറ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. വി. മധു അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആർ.എല്‍. സരിത, ഡോ. എ.കെ. റൗഫ്, എസ്. ജ്യോതിലാല്‍, ഡോ. വി. അനിൽ, ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മർ, ഡോ. ഹരികുമാർ, ഡോ. കവിത രവി, ഡോ. കെ.എ. സീതി, ഡോ. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സത്യനാരായണന്‍ സ്മാരക മാധ്യമ അവാര്‍ഡ് പി.പി. കബീർ (മാധ്യമം), ദൃശ്യ മാധ്യമ പുരസ്‌കാരം പി.ആര്‍. പ്രവീണ (ഏഷ്യാനെറ്റ്) ഡോ. സതീഷ് കുമാര്‍ സ്മാരക സന്നദ്ധ പ്രവര്‍ത്തക അവാര്‍ഡ് ഡോ. ഷിംന അസീസ് എന്നിവർ ഏറ്റുവാങ്ങി. CAPTIOn pmna general കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോ. സംസ്ഥാന സമ്മേളനത്തിെൻറ സമാപനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു അമൃതകിരണം ക്വിസ്: കണ്ണൂര്‍ ജില്ല ജേതാക്കള്‍ പെരിന്തല്‍മണ്ണ: കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടത്തിയ അമൃതകിരണം ക്വിസില്‍ കണ്ണൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി മെമോറിയല്‍ സ്‌കൂള്‍ വിദ്യാർഥികളായ കെ. സ്‌നിഗ്ദ, സിതാര പ്രതീക്ഷ എന്നിവര്‍ ജേതാക്കളായി. കോഴിക്കോട് ജില്ല രണ്ടും തൃശൂര്‍ മൂന്നും സ്ഥാനം നേടി. മത്സരം കെ.ജി.എം.ഒ.എ മുന്‍ സംസ്ഥാന പ്രസിഡൻറ് ഡോ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ. ജിതേഷ് വയനാട്, ഡോ. ശ്രീപ്രസാദ് എന്നിവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story