Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:51 AM IST Updated On
date_range 5 Feb 2018 10:51 AM ISTലൈസൻസുകൾക്കിനി മൂന്ന് വർഷ കാലാവധി: മന്ത്രി ജലീൽ
text_fieldsbookmark_border
കച്ചവട ലൈസൻസുകൾക്കിനി മൂന്നു വർഷ കാലാവധി -മന്ത്രി ജലീൽ കടലുണ്ടി: കച്ചവട സ്ഥാപനങ്ങളടക്കമുള്ളവക്ക് ലൈസൻസ് കാലാവധി ഒരു വർഷത്തിൽനിന്ന് മൂന്നു വർഷമാക്കി ഉയർത്തുമെന്ന് തദ്ദേശമന്ത്രി ഡോ. കെ.ടി. ജലീൽ. കടലുണ്ടി ഗ്രാമപഞ്ചായത്ത് പുതുക്കിപ്പണിയുന്ന കമ്യൂണിറ്റി ഹാളിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ ആവശ്യങ്ങൾക്കും വേണ്ടി തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന് ചെരിപ്പ് തേയുന്ന അവസ്ഥ ഇനി ഇല്ലാതാകും. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഒരു കുടക്കീഴിൽ ഏകീകരിച്ച് ഇനിയാർക്കും വിഭജിക്കാനാകാത്തവിധം ഒന്നിപ്പിക്കും. ഇതിനായി തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. കെട്ടിടനിർമാണ അനുമതികൾക്ക് തിരുവനന്തപുരത്തേക്ക് വരേണ്ട സാഹചര്യം ഇല്ലാതാക്കാൻ അതത് സ്ഥാപനങ്ങൾക്കോ ജില്ലതലത്തിലോ തീർപ്പാക്കാനുള്ള അധികാരം നൽകും. തദ്ദേശസ്ഥാപനങ്ങളിലേക്ക് എൻജിനീയർമാരെ ഉടനെ നിയമിക്കാൻ തീരുമാനമായിട്ടുണ്ട്. 2008 ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നഞ്ച - പുഞ്ച സ്ഥലം മാത്രമുള്ള ഭവനരഹിതർക്ക് സർക്കാർ സഹായം ലഭിച്ചാൽ വീട് വെക്കാനുള്ള അനുമതി തദ്ദേശ സെക്രട്ടറിമാർക്ക് നൽകാമെന്ന ഉത്തരവ് നൽകിയിട്ടുണ്ട്. ഇനി താൽക്കാലിക നമ്പറിട്ടാൽതന്നെ വൈദ്യുതി-വെള്ളം കണക്ഷനുകൾ നൽകാമെന്ന് ഭേദഗതി വരുത്തും. സ്വന്തമായി ഭൂമിയുള്ള ഗ്രാമ പഞ്ചായത്തുകളിലെ 1,76,000ഉം നഗരങ്ങളിലെ 75,000ഉം ഭവനരഹിതർക്ക് നാലു ലക്ഷം രൂപ വരെ സഹായം അടുത്ത വർഷം മുതൽ ലഭ്യമാക്കും. മൂന്നോ നാലോ മന്ത്രിമാർ ഓഹരിവെച്ച തദ്ദേശ വകുപ്പ് ഒറ്റ വകുപ്പാക്കി ഹൃദയം മനുഷ്യശരീരത്തെ നന്നാക്കുന്നതുപോലെ പഞ്ചായത്തുകൾ നാടിനെ നന്നാക്കുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ വി.കെ.സി. മമ്മദ് കോയ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ പി. ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, വൈസ് പ്രസിഡൻറ് എം. നിഷ, ജില്ല പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. രമേശൻ, പിലാക്കാട്ട് ഷൺമുഖൻ, ബ്ലോക്ക് അംഗം കെ. ഗിജിത്ത്, മുരളി മുണ്ടേങ്ങാട്ട്, സി. രാമദാസൻ മാസ്റ്റർ, കെ.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. photo kadalundi10.jpg കടലുണ്ടി ഗ്രാമപഞ്ചായത്ത് പുതുക്കിപ്പണിയുന്ന കമ്യൂണിറ്റി ഹാളിെൻറ ശിലാസ്ഥാപനം മന്ത്രി കെ.ടി. ജലീൽ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story