Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂവത്തിക്കൽ നടപ്പാത...

പൂവത്തിക്കൽ നടപ്പാത തുറന്നു

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2017--18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച മലാംകുന്ന് പൂവത്തിക്കൽ നടപ്പാത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെംബർ ആഷലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.പി. ജമീല, ഗ്രാമപഞ്ചായത്ത് അംഗം സവാദ് ഇബ്രാഹിം, വാർഡ് വികസന സമിതി കൺവീനർ സെബാസ്റ്റ്യൻ തോട്ടമറ്റം, വി.ആർ. കൊച്ചുകുഞ്ഞ്, ശ്രീകുമാർ, ശ്യാം കിഷോർ, സാക്കിർ, ഭാസ്കരൻ, ചന്ദ്ര ബോസ് എന്നിവർ സംസാരിച്ചു. മുക്കം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം മുക്കം: മുക്കത്ത് സിഗ്നൽ സംവിധാനം കൊണ്ടുവന്നത് അപകടങ്ങൾ കുറക്കുന്നതിന് ഏറെ സഹായകമായെങ്കിലും ഗതാഗത കുരുക്കഴിക്കാൻ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി മുക്കം ടൗൺ യൂനിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റോഡുകൾക്ക് ആവശ്യമായ വീതി കൂട്ടിയും ബസ്സ്റ്റോപ്പ് പുനഃക്രമീകരിച്ചും പാർക്കിങ്ങിന് കൃത്യമായ സംവിധാനമൊരുക്കിയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി, സെക്രട്ടറി ലിയാഖത്ത് അലി, മുക്കം മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ഒ. അബ്ദുൽ അസീസ്, ശ്രീധരൻ, അസീസ് തോട്ടത്തിൽ, കെ. നൗഷാദ് എന്നിവർ സംസാരിച്ചു. മുക്കം ടൗൺ യൂനിറ്റ് ഭാരവാഹികൾ: കെ.പി. ശേഖരൻ (പ്രസി), അൻവർ സാദത്ത് (വൈ. പ്രസി), അസീസ് തോട്ടത്തിൽ (ജ. സെക്ര), കെ. ജാബിർ (ട്രഷ), കെ. നൗഷാദ് (അസി. സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story