Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതുപ്പാടിയിൽ...

പുതുപ്പാടിയിൽ ആഴ്ചച്ചന്ത ആരംഭിച്ചു

text_fields
bookmark_border
താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ കുടുംബശ്രീ സംരംഭകരുടെയും സംഘകൃഷി ഗ്രൂപ്പുകളുടെയും ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഈങ്ങാപ്പുഴയിൽ ആഴ്ചച്ചന്ത സംഘടിപ്പിച്ചു. ആദ്യ വിൽപന സി.ഡി.എസ് ചെയർപേഴ്സൻ സീന ചന്ദ്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ ഷീബ സജി, സി.ഡി.എസ് അംഗങ്ങളായ ഗീത ഗോപാലൻ ശ്രീജ ബിജു, ഉഷ വിനോദ് എന്നിവർ സംസാരിച്ചു. ഫാർമേഴ്സ് ഫെസിലിറ്റേഷൻ സ​െൻററിലെ കർഷകരായ ഷിജി വർഗീസ്, അമ്മിണി വർഗീസ്, ലീന സെബാസ്റ്റ്യൻ, സുമതി സച്ചിദാനന്ദൻ എന്നിവർ നേതൃത്വം നൽകി. കപ്പ, വാഴക്കുല, ചേന വിവിധതരം മസാല പൊടികൾ, നാടൻ കോഴി മുട്ട, സോപ്പ് പൊടികൾ എന്നിവയാണ് ചന്തയിൽ വിൽപനക്കെത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story