Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:44 AM IST Updated On
date_range 5 Feb 2018 10:44 AM ISTകടലുണ്ടിയിൽ ജപ്പാൻ പദ്ധതി പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി നൽകണം
text_fieldsbookmark_border
കടലുണ്ടിയിൽ ജപ്പാൻ പദ്ധതി പൈപ്പ്ലൈൻ സ്ഥാപിക്കാൻ അനുമതി നൽകണം കടലുണ്ടി: ഗ്രാമപഞ്ചായത്തിൽ മരാമത്ത് റോഡുകളിലൂടെ ജപ്പാൻ ജലപദ്ധതി വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് ഉടനെ അനുമതി നൽകണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനു പൊതുമരാമത്ത് അനുവാദം നൽകാത്തതിനാൽ പ്രവൃത്തി മുടങ്ങിയ സാഹചര്യത്തിലാണ് എം.പി പ്രശ്നത്തിൽ ഇടപെട്ടത്. ഇക്കാര്യം സൂചിപ്പിച്ച് വകുപ്പ് മന്ത്രി ജി. സുധാകരൻ, കലക്ടർ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർക്ക് എം.പി കത്തയച്ചു. കടലുണ്ടി-ചാലിയം റോഡ്, കടുക്കബസാർ-കടലുണ്ടിക്കടവ് - തീരദേശ റോഡ്, മണ്ണൂർവളവ്-മുക്കത്തുകടവ് റോഡ്, മണ്ണൂർ റെയിൽ-ചാലിയം റോഡ് എന്നിവയിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കാൻ അനുമതി നൽകണമെന്നാണ് എം.പി ആവശ്യപ്പെട്ടത്. നാലു ഭാഗവും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട കടലുണ്ടി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും മരാമത്ത് വകുപ്പ് അനുമതി നൽകിയാൽ ജപ്പാൻ പദ്ധതി വഴി ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനാകുമെന്നും എം.പി കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story