Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:44 AM IST Updated On
date_range 5 Feb 2018 10:44 AM ISTജീവനം കാൻസർ ബോധവത്കരണ പ്രദർശനം തുടങ്ങി
text_fieldsbookmark_border
ജീവനം കാൻസർ ബോധവത്കരണ പ്രദർശനം തുടങ്ങി കോഴിക്കോട്: നഗരസഭ കുടുംബശ്രീ സി.ഡി.എസിെൻറ സമഗ്ര കാൻസർ നിയന്ത്രണ പരിപാടിയായ 'ജീവനം' മൂന്നാംഘട്ടത്തിെൻറ ഭാഗമായുള്ള ബോധവത്കരണ പ്രദർശനത്തിന് കടപ്പുറത്ത് തുടക്കമായി. കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊൈസറ്റി, കോഴിക്കോട് മെഡിക്കൽ കോളജ്, കുടുംബശ്രീ പരിശീലന ഗവേഷണ കേന്ദ്രമായ 'എക്സാത്' എന്നിവയുടെ സഹകരണത്തോടെയുള്ള പ്രദർശനം നഗരസഭ ഒാഫിസിന് മുന്നിലാണ് ആരംഭിച്ചത്. പ്രദർശനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും അശരണരെയും സംരക്ഷിക്കുന്ന ഏത് പദ്ധതിക്കും സർക്കാർ പ്രോത്സാഹനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ പ്രോജക്റ്റ് ഒാഫിസർ എം.വി. റംസി ഇസ്മയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി മൃൺമയീ േജാഷി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ, കൗൺസിലർമാരായ സി. അബ്ദുറഹിമാൻ, നമ്പിടി നാരായണൻ, പൊറ്റങ്ങാടി കിഷൻചന്ദ്, എൻ.പി. പത്മനാഭൻ, സി.ഡി.എസ് ചെയർപേഴ്സന്മാരായ ടി.കെ. ഗീത, ഒ. രജിത തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത രാജൻ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൻ എൻ. ജയശീല നന്ദിയും പറഞ്ഞു. ജീവനം പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ക്യാമ്പുകൾക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കും പുറമെ കാൻസർ ചികിത്സയിലിരിക്കുന്നവർക്കും രോഗം ഭേദമായവർക്കും യോഗ പരിശീലനം, സംരംഭക സാധ്യതകൾ പരിശോധിക്കാനും സ്ഥിരം ഹെൽപ് ഡെസ്ക് തുടങ്ങുന്നതിനും നടപടിയായിട്ടുണ്ട്. പ്രദർശനം ചൊവ്വാഴ്ച സമാപിക്കും. പടം......pK
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story