Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട് മെഡിക്കൽ...

വയനാട് മെഡിക്കൽ കോളജിന്​ നൂറു കോടിയെന്ന്​ എം.എൽ.എ

text_fields
bookmark_border
*കാർഷിക വിളകളുടെ മോഷണവും അന്വേഷിക്കണം കൽപറ്റ: വയനാട് ഗവ. മെഡിക്കൽ കോളജിന് മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി ബജറ്റിൽ നൂറു കോടി രൂപ വകയിരുത്തിയതായും മെഡിക്കൽ കോളജിനെ ബജറ്റ് അവഗണിച്ചെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും സി.കെ. ശശീന്ദ്രൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. സുഗന്ധഗിരി മാതൃകാ ട്രൈബൽ സെറ്റിൽമ​െൻറിന് പത്തുകോടി രൂപ നൽകുന്നതിനും മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുപദ്ധതികൾ ബജറ്റിൽ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഇത്തവണത്തെ ബജറ്റി​െൻറ പ്രത്യേകതയാണ്. വൻകിട പദ്ധതികൾക്കായി ആകെ 3353 കോടി രൂപ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്. അതത്, പ്രദേശത്തെ എം.എൽ.എ മാരുടെ നിർദേശങ്ങളും കൂടി പരിഗണിച്ചാണ് പദ്ധതികൾക്ക് തുക അനുവദിക്കുക. വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുക എന്നതു തന്നെയാണ് എൽ.ഡി.എഫ് സർക്കാറി​െൻറ നയം. ഇത് കഴിഞ്ഞ ബജറ്റിൽ വ്യക്തമാക്കിയതാണ്. മെഡിക്കൽ കോളജി​െൻറ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോവുന്നുണ്ട്. ഡി.പി.ആർ തയാറാക്കാൻ വൈകിയതിലുള്ള കാലതാമസമാണ് അൽപം പ്രയാസമുണ്ടാക്കിയത്. റിപ്പോർട്ട് ഫെബ്രുവരി അവസാനമാകുമ്പോഴേക്കും പൂർത്തിയാക്കി മാർച്ചിൽ കിഫ്ബിക്ക് സമർപ്പിക്കാൻ സാധിക്കുമെന്നാണ് ഏജൻസി അറിയിച്ചിട്ടുള്ളത്. യു.ഡി.എഫിലുണ്ടായിരുന്ന ചില കക്ഷികൾ എൽ.ഡി.എഫിലേക്ക് വരുന്നതിനോടുള്ള ചിലരുടെ പ്രതികാരമായി മാത്രമേ മെഡിക്കൽ കോളജ് വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ കാണാനാവു. മെഡിക്കൽ കോളജ് ഭൂമിയിലെ കാപ്പിമോഷണം പോയതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നുവന്ന പ്രചാരണങ്ങളും ഇതി​െൻറ ചുവടുപറ്റിയുണ്ടായതാണ്. മോഷണം ആരു നടത്തിയാലും സി.പി.എം അതിനെ ന്യായീകരിക്കില്ല. അത് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിലപാട് തന്നെയാണ് പാർട്ടിക്കുള്ളത്. 2014-ൽ മെഡിക്കൽ കോളജിനു തറക്കല്ലിട്ടതു മുതൽ അത് സർക്കാർ ഭൂമിയാണ്. അന്നു മുതൽ അവിടെ ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നത് നല്ലതാണ്. വയനാടി​െൻറ സമഗ്ര പുരോഗതിക്കുതകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും എം.എൽ.എ പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.എ. മുഹമ്മദ്, എൻ.സി.പി സംസ്ഥാന നിർവാഹസമിതിയംഗം സി.എം. ശിവരാമൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വയനാട് മെഡിക്കൽ കോളജ് ഭൂമിയിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ പ്രതിഷേധമിരമ്പി *നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് കോൺഗ്രസ് കൽപറ്റ: വയനാട് മെഡിക്കൽ കോളജ് ഭൂമിയിലേക്ക് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. മെഡിക്കൽ കോളജ് നിർമിക്കുന്ന സ്ഥലത്തുനിന്ന് കാപ്പിയും കുരുമുളകും അടക്കയും മോഷ്ടിച്ച കാട്ടുകള്ളന്മാരെ ഉടൻ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും യു.ഡി.എഫ് സർക്കാർ അനുവദിച്ച വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പളക്കാടുനിന്ന് നിർദിഷ്ട മെഡിക്കൽ കോളജ് സ്ഥലത്തേക്ക് നടന്ന മാർച്ച് എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചിട്ടും വയനാട് മെഡിക്കൽ കോളജിന് തീർത്തും അവഗണിക്കുകയാണ് ചെയ്തതെന്നും ഇത് കടുത്ത ജനവഞ്ചനയാണെന്നും എം.പി. പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രതിഷേധ മാർച്ചിനൊപ്പം ജനകീയ തെളിവെടുപ്പും നടത്തി. നൂറുകണക്കിന് പ്രവർത്തകരാണ് രാവിലെ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. മാർച്ചിനെതുടർന്ന് മെഡിക്കൽ കോളജ് സ്ഥലത്ത് വൻ പൊലീസ് സംഘവും നിലയിറുപ്പിച്ചിരുന്നു. എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, പി.വി. ബാലചന്ദ്രൻ, പി.പി. ആലി, കെ.കെ. അബ്രാഹം, കെ.സി. റോസകുട്ടി ടീച്ചർ, കെ.കെ. വിശ്വനാഥൻ മാസ്റ്റർ, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, മംഗലശ്ശേരി മാധവൻ മാസ്റ്റർ, എൻ.എം. വിജയൻ, പി.കെ. അബ്ദുറഹിമാൻ, എം.ജി. ബിജു, ബിനു തോമസ്, നിസി അഹമ്മദ്, ഡി.പി. രാജശേഖരൻ, എൻ.സി. കൃഷ്ണകുമാർ, എടക്കൽ മോഹനൻ, ഒ.ആർ. രഘു, പി. ശോഭനകുമാരി, ആർ.പി. ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, ഉലഹന്നാൻ നീറന്താനം, പി.കെ. കുഞ്ഞുമൊയ്തീൻ, നജീബ് കരണി, പോൾസൺ കൂവയ്ക്കൽ, പി.വി. ജോർജ്ജ്, ചിന്നമ്മ ജോസ്, വിജയമ്മ ടീച്ചർ, മാണി ഫ്രാൻസീസ്, ടി.ജെ. ജോസഫ്, കെ.ജെ. പൈലി എന്നിവർ സംസാരിച്ചു. MUST SATWDL18 വയനാട് മെഡിക്കൽ കോളജ് ഭൂമിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് MUST SATWDL19 കോൺഗ്രസ് പ്രതിഷേധ മാർച്ച് പൊലീസ് തടയുന്നു 'ആ പെണ്ണിനെ ശിക്ഷിക്കുക' നട്ടുച്ച നിൽപുമായി ദമ്പതികൾ കൽപറ്റ: പെൺകെണി കേസിൽ എ.കെ. ശശീന്ദ്രനെതിരെ പരാതിയുമായി രംഗത്തെത്തുകയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത സ്ത്രീയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടറേറ്റിൽ ദമ്പതികളുടെ നട്ടുച്ച നിൽപ് സമരം. കണ്ണഞ്ചേരി എൻ. ബാലകൃഷ്ണൻ മാസ്റ്ററും ചീക്കല്ലൂർ പി.കെ. സരള ടീച്ചറുമാണ് ശനിയാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ പ്രതിഷേധ സമരം നടത്തിയത്. കുറ്റവിമുക്തനായി എ.കെ. ശശീന്ദ്രൻ വീണ്ടു മന്ത്രിയായതോടെ സ്ത്രീയാണ് കുറ്റക്കാരി എന്ന് വ്യക്തമായിരിക്കുകയാണ്. ഏതുസംഭവത്തിലും ആരെങ്കിലും ഒരാൾ കുറ്റവാളിയായിരിക്കും. പെൺകെണി വിഷയത്തിൽ ആദ്യം ഒരു നിലപാടും പിന്നീട് മറ്റൊരു നിലപാടും സ്വീകരിച്ച് സ്ത്രീയെന്ന പദവിയെപോലും ദുരുപയോഗം ചെയ്്ത തെറ്റായ മാതൃകയാണ് കേസിലെ സ്ത്രീ ചെയ്തിരിക്കുന്നതെന്നും ഇതിനെതിരെയാണ് ത‍​െൻറ പ്രതിഷേധ സമരമെന്നും എൻ. ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. സമൂഹത്തിൽ തെറ്റായ മാതൃകയാണ് ഇത്തരം ആളുകൾ ഉണ്ടാക്കുന്നതെന്നും ഇവരെ കുറ്റവിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും അദ്ദേഹം സമരത്തിലൂടെ ആവശ്യപ്പെട്ടു. (calicut edition too) SATWDL17 എൻ. ബാലകൃഷ്ണൻ മാസ്റ്ററും പി.കെ. സരള ടീച്ചറും കലക്ടറേറ്റിന് മുന്നിൽ നട്ടുച്ച നിൽപ് സമരത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story