Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:32 AM IST Updated On
date_range 4 Feb 2018 10:32 AM ISTഡിവൈ.എസ്.പിക്ക് സ്വീകരണം നൽകി
text_fieldsbookmark_border
നാദാപുരം: മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജുവിന് നാദാപുരം പ്രസ്‌ഫോറം സ്വീകരണം നൽകി. പ്രസിഡൻറ് എം.കെ. അഷ്‌റഫ് ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി വത്സരാജ് മണലാട്ട്, ഇസ്മായിൽ വാണിമേൽ, സജിത്ത് വളയം, അഷ്‌റഫ് പടയൻ എന്നിവർ സംസാരിച്ചു. ചെക്കോറ്റ ഉത്സവത്തിന് ഇന്ന് കൊടിയേറ്റം വളയം: വളയം ചെക്കോറ്റ ക്ഷേത്രോത്സവത്തിന് ഞായറാഴ്ച കൊടിയേറ്റം. 10 ദിവസങ്ങളിലായി വിവിധ പരിപാടികളോടെ ഉത്സവം നടക്കും. രാവിലെ രചന മത്സരങ്ങൾ, കലവറ നിറക്കൽ തുടങ്ങിയവ നടക്കും. െഫബ്രുവരി ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച മതസൗഹാർദ സദസ്സിൽ രാമൻകുളങ്ങര ഇല്ലത്ത് കൃഷ്ണൻ മൂസത്, റഫീഖ് സക്കരിയ ഫൈസി കൂടത്തായി, ഫാദർ മാത്യു പെരിവേലിൽ തുടങ്ങിയവർ പങ്കെടുക്കും. 13ന് ഉത്സവം സമാപിക്കും. വാർത്തസമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റി ചെക്കോറ്റ കണ്ണൻ, പ്രസിഡൻറ് എം.കെ. അശോകൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story