Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാരകായുധങ്ങളുമായി...

മാരകായുധങ്ങളുമായി ബൈക്കുകളിലെത്തിയ സംഘം പുറമേരിയില്‍ ഭീതിപരത്തി

text_fields
bookmark_border
നാദാപുരം: പുറമേരി കുനിങ്ങാട് റോഡില്‍ ബൈക്കില്‍ മാരകായുധങ്ങളുമായെത്തിയ പത്തോളം വരുന്ന സംഘം ഭീതിപരത്തി. പുറമേരി കുനിങ്ങാട് റോഡില്‍ ശനിയാഴ്ച രാത്രി ഏഴോടെയാണ് കുനിങ്ങാട് ഭാഗത്തുനിന്ന് സംഘമെത്തിയത്. കുഞ്ഞ്യേക്കന്‍ പീടികക്ക് സമീപത്തെ ചില യുവാക്കളെ തേടിയാണത്രേ ഇവരെത്തിയത്. വടിവാളുകള്‍, ഇരുമ്പുദണ്ഡുകള്‍, സൈക്കിള്‍ചെയിന്‍ എന്നിവയുമായെത്തിയ സംഘം സമീപത്തെ പറമ്പില്‍ വോളിബാള്‍ കളിക്കുന്ന യുവാക്കളെ ഭീഷണിപ്പെടുത്തുകയും വോളിബാള്‍ നെറ്റും യുവാവി​െൻറ ബൈക്കും തകര്‍ക്കുകയും ചെയ്തു. ഇതിനിടെ, ചില വീടുകളിലും ആയുധങ്ങളുമായി സംഘമെത്തിയതായും പറയുന്നു. നാട്ടുകാര്‍ തടിച്ചുകൂടിയതോടെ ബൈക്കുകളില്‍തന്നെ മടങ്ങുകയും ചെയ്തു. അക്രമികളുടേതെന്ന് കരുതുന്ന കെ.എല്‍ 11 എ.പി 5694 നമ്പര്‍ സ്‌പ്ലെൻഡര്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്കു മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story