Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:32 AM IST Updated On
date_range 4 Feb 2018 10:32 AM ISTതൂക്കുമെഷീൻ പ്രവർത്തിക്കുന്നില്ലെന്ന്
text_fieldsbookmark_border
േകാഴിക്കോട്: സിവിൽ സപ്ലൈസിെൻറ ഗോഡൗണുകളിൽ തുക്കുമെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് ഒാൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആരോപിച്ചു. തൂക്കിനൽകാതെയാണ് അരി ഇപ്പോഴും നൽകുന്നത്. ഇത് അധികൃതരെ ബോധ്യപ്പെടുത്തിയതും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതുമാണ്. ജില്ലയിലെ റേഷൻ വിതരണത്തിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഇൗ മാസം എട്ടിന് കോഴിക്കോട് ടൗൺഹാളിൽ രാവിലെ 10 മുതൽ റേഷൻ കടകൾ അടച്ചിട്ട് ജില്ല കൺവെൻഷൻ നടത്താനും യോഗം തീരുമാനിച്ചു. ജില്ല വർക്കിങ് പ്രസിഡൻറ് കെ. ശേഖരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, കെ.പി. അഷ്റഫ്, പി. അരവിന്ദൻ, എം.എ. നസീർ, പി. പവിത്രൻ, വി.കെ. മുകുന്ദൻ, കെ.പി. ബാബു, എം.വി. മുസ്തഫ, പി. മനോജ്, എം.പി. സുനിൽകുമാർ, സുരേഷ് കറ്റോട്, എ. ഭാസ്കരൻ, പി.വി. പൗലോസ്, പുതുക്കോട് രവി, ടി.എം. അശോകൻ എന്നിവർ സംസാരിച്ചു. ലോക തണ്ണീർത്തട ദിനാചരണം കോഴിക്കോട്: ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് ഇൗ മാസം ഒമ്പതിന് ജല വിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) കോഴിക്കോട് എൽ.പി, യു.പി ഹൈസ്കൂൾ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചിത്രരചന (ജലച്ചായം), ക്വിസ് മത്സരവും നടത്തും. പെങ്കടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ ഒമ്പതിന് രാവിലെ 9.30ന് മുമ്പായി സ്കൂളിലെ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ കത്തുമായി നേരിട്ട് എത്തണം. ഫോൺ: 0495 2351873.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story