Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബജറ്റ്: സർക്കാർ...

ബജറ്റ്: സർക്കാർ ജില്ലയെ അവഗണിച്ചു ^വെൽഫെയർ പാർട്ടി

text_fields
bookmark_border
ബജറ്റ്: സർക്കാർ ജില്ലയെ അവഗണിച്ചു -വെൽഫെയർ പാർട്ടി കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ജില്ലക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ദീർഘകാലമായി അനാഥമായി കിടക്കുന്ന മാവൂർ ഗ്വാളിയോർറയോൺസിനു നൽകിയ ഏക്കർകണക്കിനു ഭൂമിയിലെ പുതിയ വ്യവസായ സാധ്യതകൾ, ജില്ലയുടെ മുഖ്യ കാർഷിക വിളയായ നാളികേരോൽപന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും നാളികേര കർഷകരെ സഹായിക്കുന്നതിനാവശ്യമായ പദ്ധതികൾ തുടങ്ങിയവയിൽ ബജറ്റ് മൗനം പാലിക്കുകയാണ്. രൂക്ഷമായ യാത്രാപ്രശ്നം, റോഡുകളുടെ അപര്യാപ്തത, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും എന്നീ വിഷയങ്ങളിലും പുതിയ നിർദേശങ്ങളൊന്നും മുന്നോട്ടുവെക്കുന്നില്ല. ഭൂവിസ്തൃതിയിൽ മുന്നിൽനിൽക്കുന്ന ജില്ലകളുടെ വികസനപരമായ ആവശ്യങ്ങൾ സർക്കാർ അർഹിക്കുന്ന പരിഗണന നൽകണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. വേലായുധൻ, പി.സി. ഭാസ്കരൻ, ടി.കെ. മാധവൻ, എഫ്.എം. അബ്ദുല്ല, സുബൈദ കക്കോടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story