Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:32 AM IST Updated On
date_range 4 Feb 2018 10:32 AM ISTബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരപരിക്ക്
text_fieldsbookmark_border
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതരപരിക്ക് ചേളന്നൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ഗുരുതരപരിക്ക്. ബാലുശ്ശേരി-കോഴിക്കോട് റോഡിൽ എസ്.എൻ.ജി.കോളജിനു സമീപമാണ് ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്. എസ്.എൻ.ജി ബി.എഡ് കോളജിലെ ക്ലർക്ക് കണ്ണങ്കര പടിഞ്ഞാറെക്കര രവീന്ദ്രൻ (57), കണ്ണങ്കര ചാത്തൻവീട്ടിൽ പ്രദീപെൻറ മകൻ അരുൺ (23) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പ്രചാരണം ആശങ്ക പരത്തി കുരുവട്ടൂർ: മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പ്രചാരണം ജനങ്ങളെ ആശങ്കയിലാക്കി. ശനിയാഴ്ച രാവിലെ ഒമ്പതേ മുക്കാലോടെ കുരുവട്ടൂരിലാണ് സംഭവം. ഒരു കൂട്ടം വിദ്യാർഥികൾ ക്ലാസ് കഴിഞ്ഞ് നടന്നു പോകവെ മീറ്ററുകൾ പിറകിലായി ഒറ്റക്ക് നടക്കുകയായിരുന്ന നാലു വയസ്സുകാരിയെ അജ്ഞാത സ്ത്രീ കൈപിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കുട്ടികൾ പറയുന്നത്. വാർത്ത പരന്നതോടെ ചേവായൂർ എസ്.െഎ ഇ.കെ. ഷിജുവിെൻറ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം നടത്തി. സമീപത്തെ സി.സി.ടി.വി പരിശോധിച്ചെങ്കിലും ചിത്രം അവ്യക്തമാണ്. ഒറ്റക്ക് നടന്നുപോവുന്ന നാലു വയസ്സുകാരിയെ അനുകമ്പതോന്നി കൈപിടിച്ച് നടത്തിയത് കുട്ടികളിൽ സംശയം ജനിപ്പിച്ചതാകാമെന്നും പ്രദേശവാസികൾ പറയുന്നു. ചെലപ്രത്ത് അടിക്കാടുകൾക്ക് തീപിടിച്ചു കക്കോടി: ചെലപ്രം എസ്റ്റേറ്റ്മലയിൽ അടിക്കാടുകൾക്ക് തീപിടിച്ചു. അബ്രഹാമിെൻറ ഉടമസ്ഥതയിലുള്ള പത്തേക്കറോളം സ്ഥലത്തെ അടിക്കാടുകൾക്കാണ് ശനിയാഴ്ച രാവിലെ തീപിടിച്ചത്. വെള്ളിമാട്കുന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ ലീഡിങ് ഫയർമാൻ ഇ.സി. നന്ദകുമാറിെൻറ നേതൃത്വത്തിൽ എത്തിയ രണ്ടു യൂനിറ്റാണ് തീയണച്ചത്. വാട്ടർ മിസ്റ്റ് വാഹനം എസ്റ്റേറ്റിെൻറ പാതിയോളം എത്തിയത് തീയണക്കാൻ എളുപ്പമാക്കി. ഫയർമാന്മാരായ അഹമ്മദ് രഹീഷ്, അഭിനന്ദ്, രജിൻ, രഞ്ജിത്ത്, സുധീർ, അനീഷ്, ഹോംഗാർഡുമാരായ രാജഗോപാലൻ, വിനു വർഗീസ് എന്നിവരാണ് സംഘത്തിലുണ്ടായത്. fire ku ചെലപ്രം എസ്റ്റേറ്റ്മലയിൽ അടിക്കാടുകൾക്ക് തീപിടിച്ചത് ഫയർ ആൻഡ് റെസ്ക്യൂ സംഘം അണയ്ക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story